< תהילים 106 >
הללו-יה הודו ליהוה כי-טוב-- כי לעולם חסדו | 1 |
൧യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളത്.
מי--ימלל גבורות יהוה ישמיע כל-תהלתו | 2 |
൨യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും? അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?
אשרי שמרי משפט עשה צדקה בכל-עת | 3 |
൩ന്യായം പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
זכרני יהוה ברצון עמך פקדני בישועתך | 4 |
൪യഹോവേ, അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും അങ്ങയുടെ അവകാശത്തോടുകൂടി പുകഴേണ്ടതിനും
לראות בטובת בחיריך-- לשמח בשמחת גויך להתהלל עם-נחלתך | 5 |
൫അങ്ങയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, അങ്ങയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.
חטאנו עם-אבותינו העוינו הרשענו | 6 |
൬ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
אבותינו במצרים לא-השכילו נפלאותיך-- לא זכרו את-רב חסדיך וימרו על-ים בים-סוף | 7 |
൭ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഈജിപ്റ്റിൽവെച്ച് അങ്ങയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും അങ്ങയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
ויושיעם למען שמו-- להודיע את-גבורתו | 8 |
൮എന്നിട്ടും ദൈവം തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
ויגער בים-סוף ויחרב ויוליכם בתהמות כמדבר | 9 |
൯ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
ויושיעם מיד שונא ויגאלם מיד אויב | 10 |
൧൦പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
ויכסו-מים צריהם אחד מהם לא נותר | 11 |
൧൧വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.
ויאמינו בדבריו ישירו תהלתו | 12 |
൧൨അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.
מהרו שכחו מעשיו לא-חכו לעצתו | 13 |
൧൩എങ്കിലും അവർ വേഗത്തിൽ കർത്താവിന്റെ പ്രവൃത്തികളെ മറന്നു; ദൈവത്തിന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
ויתאוו תאוה במדבר וינסו-אל בישימון | 14 |
൧൪മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
ויתן להם שאלתם וישלח רזון בנפשם | 15 |
൧൫അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
ויקנאו למשה במחנה לאהרן קדוש יהוה | 16 |
൧൬പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
תפתח-ארץ ותבלע דתן ותכס על-עדת אבירם | 17 |
൧൭ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
ותבער-אש בעדתם להבה תלהט רשעים | 18 |
൧൮അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
יעשו-עגל בחרב וישתחוו למסכה | 19 |
൧൯അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
וימירו את-כבודם בתבנית שור אכל עשב | 20 |
൨൦ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി.
שכחו אל מושיעם-- עשה גדלות במצרים | 21 |
൨൧ഈജിപ്റ്റിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും
נפלאות בארץ חם נוראות על-ים-סוף | 22 |
൨൨ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
ויאמר להשמידם לולי משה בחירו-- עמד בפרץ לפניו להשיב חמתו מהשחית | 23 |
൨൩ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു.
וימאסו בארץ חמדה לא-האמינו לדברו | 24 |
൨൪അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല.
וירגנו באהליהם לא שמעו בקול יהוה | 25 |
൨൫അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
וישא ידו להם-- להפיל אותם במדבר | 26 |
൨൬അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
ולהפיל זרעם בגוים ולזרותם בארצות | 27 |
൨൭അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
ויצמדו לבעל פעור ויאכלו זבחי מתים | 28 |
൨൮അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു.
ויכעיסו במעלליהם ותפרץ-בם מגפה | 29 |
൨൯ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.
ויעמד פינחס ויפלל ותעצר המגפה | 30 |
൩൦അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു.
ותחשב לו לצדקה לדר ודר עד-עולם | 31 |
൩൧അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു.
ויקציפו על-מי מריבה וירע למשה בעבורם | 32 |
൩൨മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.
כי-המרו את-רוחו ויבטא בשפתיו | 33 |
൩൩അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
לא-השמידו את-העמים-- אשר אמר יהוה להם | 34 |
൩൪യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല.
ויתערבו בגוים וילמדו מעשיהם | 35 |
൩൫അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.
ויעבדו את-עצביהם ויהיו להם למוקש | 36 |
൩൬അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു.
ויזבחו את-בניהם ואת-בנותיהם-- לשדים | 37 |
൩൭തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
וישפכו דם נקי דם-בניהם ובנותיהם-- אשר זבחו לעצבי כנען ותחנף הארץ בדמים | 38 |
൩൮അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
ויטמאו במעשיהם ויזנו במעלליהם | 39 |
൩൯ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
ויחר-אף יהוה בעמו ויתעב את-נחלתו | 40 |
൪൦അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; ദൈവം തന്റെ അവകാശത്തെ വെറുത്തു.
ויתנם ביד-גוים וימשלו בהם שנאיהם | 41 |
൪൧കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു.
וילחצום אויביהם ויכנעו תחת ידם | 42 |
൪൨അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
פעמים רבות יצילם והמה ימרו בעצתם וימכו בעונם | 43 |
൪൩പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.
וירא בצר להם-- בשמעו את-רנתם | 44 |
൪൪എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.
ויזכר להם בריתו וינחם כרב חסדו | 45 |
൪൫ദൈവം അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു; തന്റെ മഹാദയയാൽ മനസ്സുമാറ്റി.
ויתן אותם לרחמים-- לפני כל-שוביהם | 46 |
൪൬അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവ് തോന്നുമാറാക്കി.
הושיענו יהוה אלהינו וקבצנו מן-הגוים להדות לשם קדשך להשתבח בתהלתך | 47 |
൪൭ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.
ברוך יהוה אלהי ישראל מן-העולם ועד העולם-- ואמר כל-העם אמן הללו-יה | 48 |
൪൮യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിക്കുവിൻ.