< תהילים 105 >

הודו ליהוה קראו בשמו הודיעו בעמים עלילותיו 1
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ.
שירו-לו זמרו-לו שיחו בכל-נפלאותיו 2
കർത്താവിന് പാടുവിൻ; ദൈവത്തിന് കീർത്തനം പാടുവിൻ; അവിടുത്തെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.
התהללו בשם קדשו ישמח לב מבקשי יהוה 3
ദൈവത്തിന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
דרשו יהוה ועזו בקשו פניו תמיד 4
യഹോവയെയും അവിടുത്തെ ബലത്തെയും തിരയുവിൻ; ദൈവമുഖം ഇടവിടാതെ അന്വേഷിക്കുവിൻ.
זכרו--נפלאותיו אשר-עשה מפתיו ומשפטי-פיו 5
ദൈവത്തിന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവിടുന്ന് തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ,
זרע אברהם עבדו בני יעקב בחיריו 6
അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അവിടുത്തെ അടയാളങ്ങളും അവിടുത്തെ വായിൽനിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ.
הוא יהוה אלהינו בכל-הארץ משפטיו 7
കർത്താവ് നമ്മുടെ ദൈവമായ യഹോവയാകുന്നു; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.
זכר לעולם בריתו דבר צוה לאלף דור 8
കർത്താവ് തന്റെ നിയമം ശാശ്വതമായും താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.
אשר כרת את-אברהם ושבועתו לישחק 9
ദൈവം അബ്രാഹാമിനോട് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
ויעמידה ליעקב לחק לישראל ברית עולם 10
൧൦ദൈവം അതിനെ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.
לאמר--לך אתן את-ארץ-כנען חבל נחלתכם 11
൧൧“നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു.
בהיותם מתי מספר כמעט וגרים בה 12
൧൨അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു.
ויתהלכו מגוי אל-גוי מממלכה אל-עם אחר 13
൧൩അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.
לא-הניח אדם לעשקם ויוכח עליהם מלכים 14
൧൪അവരെ പീഡിപ്പിക്കുവാൻ കർത്താവ് ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം ദൈവം രാജാക്കന്മാരെ ശാസിച്ചു:
אל-תגעו במשיחי ולנביאי אל-תרעו 15
൧൫“എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.
ויקרא רעב על-הארץ כל-מטה-לחם שבר 16
൧൬ദൈവം മിസ്രയീമില്‍ ഒരു ക്ഷാമം വരുത്തി; അവന്‍ അവരുടെ ഭക്ഷണമെല്ലാം നശിപ്പിച്ചു.
שלח לפניהם איש לעבד נמכר יוסף 17
൧൭അവർക്ക് മുമ്പായി അവിടുന്ന് ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
ענו בכבל רגליו (רגלו) ברזל באה נפשו 18
൧൮യഹോവയുടെ വചനം നിവൃത്തിയാകുകയും അവിടുത്തെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം
עד-עת בא-דברו-- אמרת יהוה צרפתהו 19
൧൯അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
שלח מלך ויתירהו משל עמים ויפתחהו 20
൨൦രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു.
שמו אדון לביתו ומשל בכל-קנינו 21
൨൧അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും
לאסר שריו בנפשו וזקניו יחכם 22
൨൨തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു.
ויבא ישראל מצרים ויעקב גר בארץ-חם 23
൨൩അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു.
ויפר את-עמו מאד ויעצמהו מצריו 24
൨൪ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
הפך לבם לשנא עמו להתנכל בעבדיו 25
൨൫തന്റെ ജനത്തെ പകക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും കർത്താവ് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
שלח משה עבדו אהרן אשר בחר-בו 26
൨൬ദൈവം തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
שמו-בם דברי אתותיו ומפתים בארץ חם 27
൨൭ഇവർ അവരുടെ ഇടയിൽ കർത്താവിന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
שלח חשך ויחשך ולא-מרו את-דבריו (דברו) 28
൨൮ദൈവം ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; മിസ്രയീമ്യര്‍ ദൈവവചനം അനുസരിച്ചില്ല;
הפך את-מימיהם לדם וימת את-דגתם 29
൨൯ദൈവം അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
שרץ ארצם צפרדעים בחדרי מלכיהם 30
൩൦അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
אמר ויבא ערב כנים בכל-גבולם 31
൩൧ദൈവം കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു;
נתן גשמיהם ברד אש להבות בארצם 32
൩൨കർത്താവ് അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു.
ויך גפנם ותאנתם וישבר עץ גבולם 33
൩൩ദൈവം അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു.
אמר ויבא ארבה וילק ואין מספר 34
൩൪ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്,
ויאכל כל-עשב בארצם ויאכל פרי אדמתם 35
൩൫അവരുടെ ദേശത്തെ സകലസസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
ויך כל-בכור בארצם ראשית לכל-אונם 36
൩൬ദൈവം അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
ויוציאם בכסף וזהב ואין בשבטיו כושל 37
൩൭ദൈവം അവരെ വെള്ളിയോടും പൊന്നിനോടുംകൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
שמח מצרים בצאתם כי-נפל פחדם עליהם 38
൩൮അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു; അവരെക്കുറിച്ചുള്ള ഭയം അവരുടെ മേൽ വീണിരുന്നു.
פרש ענן למסך ואש להאיר לילה 39
൩൯കർത്താവ് അവർക്ക് തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിർത്തി.
שאל ויבא שלו ולחם שמים ישביעם 40
൪൦അവർ ചോദിച്ചപ്പോൾ ദൈവം അവർക്ക് കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.
פתח צור ויזובו מים הלכו בציות נהר 41
൪൧ദൈവം പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
כי-זכר את-דבר קדשו את-אברהם עבדו 42
൪൨കർത്താവ് തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
ויוצא עמו בששון ברנה את-בחיריו 43
൪൩ദൈവം തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു.
ויתן להם ארצות גוים ועמל לאמים יירשו 44
൪൪അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന്
בעבור ישמרו חקיו-- ותורתיו ינצרו הללו-יה 45
൪൫ദൈവം ജനതകളുടെ ദേശങ്ങൾ അവർക്ക് കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിക്കുവിൻ.

< תהילים 105 >