< במדבר 25 >
וישב ישראל בשטים ויחל העם לזנות אל בנות מואב | 1 |
൧യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
ותקראן לעם לזבחי אלהיהן ויאכל העם וישתחוו לאלהיהן | 2 |
൨അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു.
ויצמד ישראל לבעל פעור ויחר אף יהוה בישראל | 3 |
൩യിസ്രായേൽ ബാൽ-പെയോരിനോടു ചേർന്നു; അതിനാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
ויאמר יהוה אל משה קח את כל ראשי העם והוקע אותם ליהוה נגד השמש וישב חרון אף יהוה מישראל | 4 |
൪യഹോവ മോശെയോട്: “യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് ജനത്തിന്റെ തലവന്മാരെയെല്ലാം കൂട്ടി അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളയുക” എന്ന് കല്പിച്ചു.
ויאמר משה אל שפטי ישראל הרגו איש אנשיו הנצמדים לבעל פעור | 5 |
൫മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: “നിങ്ങളുടെ ആളുകളിൽ ബാൽ-പെയോരിനോട് ചേർന്നവരെ നിങ്ങൾതന്നെ കൊല്ലുവിൻ” എന്ന് പറഞ്ഞു.
והנה איש מבני ישראל בא ויקרב אל אחיו את המדינית לעיני משה ולעיני כל עדת בני ישראל והמה בכים פתח אהל מועד | 6 |
൬എന്നാൽ മോശെയും യിസ്രായേൽസഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു.
וירא פינחס בן אלעזר בן אהרן הכהן ויקם מתוך העדה ויקח רמח בידו | 7 |
൭അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അത് കണ്ടപ്പോൾ സഭയുടെ മദ്ധ്യത്തിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം എടുത്ത്,
ויבא אחר איש ישראל אל הקבה וידקר את שניהם--את איש ישראל ואת האשה אל קבתה ותעצר המגפה מעל בני ישראל | 8 |
൮ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്ക് ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ജനത്തെ നശിപ്പിച്ചുകൊണ്ടിരുന്ന പകർച്ചവ്യാധി യിസ്രായേൽ മക്കളെ വിട്ടുമാറി.
ויהיו המתים במגפה--ארבעה ועשרים אלף | 9 |
൯ഇരുപത്തിനാലായിരംപേർ ബാധകൊണ്ട് മരിച്ചുപോയി.
וידבר יהוה אל משה לאמר | 10 |
൧൦പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
פינחס בן אלעזר בן אהרן הכהן השיב את חמתי מעל בני ישראל בקנאו את קנאתי בתוכם ולא כליתי את בני ישראל בקנאתי | 11 |
൧൧“ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽ മക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു.
לכן אמר הנני נתן לו את בריתי שלום | 12 |
൧൨ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു.
והיתה לו ולזרעו אחריו ברית כהנת עולם--תחת אשר קנא לאלהיו ויכפר על בני ישראל | 13 |
൧൩‘അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും’ എന്ന് നീ പറയുക”.
ושם איש ישראל המכה אשר הכה את המדינית--זמרי בן סלוא נשיא בית אב לשמעני | 14 |
൧൪മിദ്യാന്യസ്ത്രീയോടൊപ്പം കൊന്ന യിസ്രായേല്യന് സിമ്രി എന്ന് പേര്; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.
ושם האשה המכה המדינית כזבי בת צור ראש אמות בית אב במדין הוא | 15 |
൧൫കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്ക് കൊസ്ബി എന്ന് പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
וידבר יהוה אל משה לאמר | 16 |
൧൬പെയോരിന്റെ കാര്യത്തിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട്,
צרור את המדינים והכיתם אותם | 17 |
൧൭നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ
כי צררים הם לכם בנכליהם אשר נכלו לכם על דבר פעור ועל דבר כזבי בת נשיא מדין אחתם המכה ביום המגפה על דבר פעור | 18 |
൧൮എന്ന് യഹോവ മോശെയോട് അരുളിച്ചെയ്തു.