< במדבר 2 >
וידבר יהוה אל משה ואל אהרן לאמר | 1 |
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
איש על דגלו באתת לבית אבתם יחנו בני ישראל מנגד סביב לאהל מועד יחנו | 2 |
“ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”
והחנים קדמה מזרחה דגל מחנה יהודה לצבאתם ונשיא לבני יהודה נחשון בן עמינדב | 3 |
യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം. അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--ארבעה ושבעים אלף ושש מאות | 4 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600.
והחנים עליו מטה יששכר ונשיא לבני יששכר נתנאל בן צוער | 5 |
യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു.
וצבאו ופקדיו--ארבעה וחמשים אלף וארבע מאות | 6 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400.
מטה זבולן ונשיא לבני זבולן אליאב בן חלן | 7 |
അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיו--שבעה וחמשים אלף וארבע מאות | 8 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400.
כל הפקדים למחנה יהודה מאת אלף ושמנים אלף וששת אלפים וארבע מאות--לצבאתם ראשנה יסעו | 9 |
യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.
דגל מחנה ראובן תימנה לצבאתם ונשיא לבני ראובן אליצור בן שדיאור | 10 |
രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം. ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיו--ששה וארבעים אלף וחמש מאות | 11 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500.
והחונם עליו מטה שמעון ונשיא לבני שמעון שלמיאל בן צורישדי | 12 |
ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--תשעה וחמשים אלף ושלש מאות | 13 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300.
ומטה גד ונשיא לבני גד אליסף בן רעואל | 14 |
ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--חמשה וארבעים אלף ושש מאות וחמשים | 15 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650.
כל הפקדים למחנה ראובן מאת אלף ואחד וחמשים אלף וארבע מאות וחמשים--לצבאתם ושנים יסעו | 16 |
രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും.
ונסע אהל מועד מחנה הלוים בתוך המחנת כאשר יחנו כן יסעו איש על ידו לדגליהם | 17 |
പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.
דגל מחנה אפרים לצבאתם ימה ונשיא לבני אפרים אלישמע בן עמיהוד | 18 |
എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം. അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--ארבעים אלף וחמש מאות | 19 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500.
ועליו מטה מנשה ונשיא לבני מנשה גמליאל בן פדהצור | 20 |
മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--שנים ושלשים אלף ומאתים | 21 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200.
ומטה בנימן ונשיא לבני בנימן אבידן בן גדעני | 22 |
അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--חמשה ושלשים אלף וארבע מאות | 23 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400.
כל הפקדים למחנה אפרים מאת אלף ושמנת אלפים ומאה--לצבאתם ושלשים יסעו | 24 |
എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും.
דגל מחנה דן צפנה לצבאתם ונשיא לבני דן אחיעזר בן עמישדי | 25 |
ദാൻഗണം വടക്ക്: തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--שנים וששים אלף ושבע מאות | 26 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700.
והחנים עליו מטה אשר ונשיא לבני אשר פגעיאל בן עכרן | 27 |
അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--אחד וארבעים אלף וחמש מאות | 28 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500.
ומטה נפתלי ונשיא לבני נפתלי אחירע בן עינן | 29 |
നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു.
וצבאו ופקדיהם--שלשה וחמשים אלף וארבע מאות | 30 |
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400.
כל הפקדים למחנה דן--מאת אלף ושבעה וחמשים אלף ושש מאות לאחרנה יסעו לדגליהם | 31 |
ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
אלה פקודי בני ישראל לבית אבתם כל פקודי המחנת לצבאתם--שש מאות אלף ושלשת אלפים וחמש מאות וחמשים | 32 |
കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550.
והלוים--לא התפקדו בתוך בני ישראל כאשר צוה יהוה את משה | 33 |
യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.
ויעשו בני ישראל ככל אשר צוה יהוה את משה כן חנו לדגליהם וכן נסעו--איש למשפחתיו על בית אבתיו | 34 |
അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.