< איוב 15 >
ויען אליפז התימני ויאמר | 1 |
അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
החכם יענה דעת-רוח וימלא קדים בטנו | 2 |
“ജ്ഞാനിയായ ഒരു മനുഷ്യൻ വ്യർഥജ്ഞാനമുള്ള മറുപടി പറയുമോ? കിഴക്കൻ കാറ്റുകൊണ്ട് അവർ വയറുനിറയ്ക്കുമോ?
הוכח בדבר לא-יסכון ומלים לא-יועיל בם | 3 |
അവർ അർഥശൂന്യമായ വാക്കുകൾകൊണ്ടും ഉപകാരമില്ലാത്ത സംഭാഷണംകൊണ്ടും തർക്കിക്കുമോ?
אף-אתה תפר יראה ותגרע שיחה לפני-אל | 4 |
എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു; ദൈവസന്നിധിയിലുള്ള ധ്യാനം നീ തുച്ഛീകരിച്ചിരിക്കുന്നു.
כי יאלף עונך פיך ותבחר לשון ערומים | 5 |
അകൃത്യം നിന്റെ വാക്കുകളിൽത്തന്നെ വ്യക്തമാകുന്നു; കൗശലക്കാരുടെ ഭാഷ നീ തെരഞ്ഞെടുത്തിരിക്കുന്നു.
ירשיעך פיך ולא-אני ושפתיך יענו-בך | 6 |
ഞാനല്ല, നിന്റെ വായ്‌തന്നെ നിന്നെ കുറ്റം വിധിക്കുന്നു; നിന്റെതന്നെ അധരങ്ങൾ നിനക്കെതിരേ സാക്ഷ്യംനൽകുന്നു.
הראישון אדם תולד ולפני גבעות חוללת | 7 |
“നീയാണോ ആദ്യം ജനിച്ച മനുഷ്യൻ? കുന്നുകൾക്കുംമുമ്പേ പിറന്നവൻ നീയോ?
הבסוד אלוה תשמע ותגרע אליך חכמה | 8 |
നീ ദൈവത്തിന്റെ ആലോചന ശ്രദ്ധിച്ചിട്ടുണ്ടോ? ജ്ഞാനം കുത്തകയായി ലഭിച്ചിരിക്കുന്നതു നിനക്കുമാത്രമോ?
מה-ידעת ולא נדע תבין ולא-עמנו הוא | 9 |
ഞങ്ങൾക്ക് അജ്ഞാതമായിരിക്കുന്ന ഏതു കാര്യമാണ് നിനക്ക് അറിയാവുന്നത്? ഞങ്ങൾക്കില്ലാത്ത ഏത് ഉൾക്കാഴ്ചയാണ് നീ സമ്പാദിച്ചിട്ടുള്ളത്?
גם-שב גם-ישיש בנו-- כביר מאביך ימים | 10 |
തല നരച്ചവരും വയോധികരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്; നിന്റെ പിതാവിനെക്കാൾ പ്രായമുള്ളവർതന്നെ
המעט ממך תנחומות אל ודבר לאט עמך | 11 |
ദൈവത്തിന്റെ ആശ്വാസവചസ്സുകളും നിന്നോടു സൗമ്യമായി പറഞ്ഞ വാക്കുകളും നിനക്കു വളരെ നിസ്സാരമോ?
מה-יקחך לבך ומה-ירזמון עיניך | 12 |
നിന്റെ ഹൃദയം നിന്നെ വഴിതെറ്റിക്കുന്നതെന്തിന്? നിന്റെ കണ്ണുകൾ ജ്വലിക്കുന്നതിനും കാരണമെന്ത്?
כי-תשיב אל-אל רוחך והצאת מפיך מלין | 13 |
നീ ദൈവത്തിനെതിരേ നിന്റെ ക്രോധം ജ്വലിപ്പിക്കുകയും ഇത്തരം വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുവിക്കുകയും ചെയ്യുന്നത് എന്തിന്?
מה-אנוש כי-יזכה וכי-יצדק ילוד אשה | 14 |
“മനുഷ്യർക്കു നിർമലരായിരിക്കാൻ കഴിയുമോ? സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവർക്ക് നീതിനിഷ്ഠരാകാൻ കഴിയുമോ?
הן בקדשו לא יאמין ושמים לא-זכו בעיניו | 15 |
ദൈവം തന്റെ വിശുദ്ധരെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ സ്വർഗവും അവിടത്തെ ദൃഷ്ടിയിൽ നിർമലമല്ലെങ്കിൽ,
אף כי-נתעב ונאלח איש-שתה כמים עולה | 16 |
നിന്ദ്യനും ദൂഷിതനും അനീതിയെ വെള്ളംപോലെ കുടിക്കുന്നവനുമായ മനുഷ്യർ എത്രയധികം!
אחוך שמע-לי וזה-חזיתי ואספרה | 17 |
“എന്നെ ശ്രദ്ധിക്കുക, ഞാൻ നിനക്കു വിശദീകരിച്ചുതരാം; എന്റെ നിരീക്ഷണങ്ങൾ ഞാൻ നിന്നോടു വിവരിക്കട്ടെ.
אשר-חכמים יגידו ולא כחדו מאבותם | 18 |
ജ്ഞാനികൾ തങ്ങളുടെ പൂർവികരിൽനിന്ന് കേട്ടതും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുകയും ചെയ്ത വാക്കുകൾതന്നെ.
להם לבדם נתנה הארץ ולא-עבר זר בתוכם | 19 |
ഒരു വിദേശിയും അവരുടെ കൂട്ടത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്, അവർക്കുമാത്രമായി ഈ ദേശം നൽകപ്പെട്ടത്.
כל-ימי רשע הוא מתחולל ומספר שנים נצפנו לעריץ | 20 |
ദുഷ്ടർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ വേദനയിൽ പുളയുന്നു; നിഷ്ഠുരർക്കു നിയമിക്കപ്പെട്ട സംവത്സരങ്ങൾ തികയുന്നതുവരെത്തന്നെ.
קול-פחדים באזניו בשלום שודד יבואנו | 21 |
അവരുടെ കാതുകളിൽ ഭീതിയുടെ ശബ്ദം മുഴങ്ങുന്നു; എല്ലാം ശുഭമായിരിക്കുമ്പോൾത്തന്നെ സംഹാരകർ അവരെ ആക്രമിക്കുന്നു.
לא-יאמין שוב מני-חשך וצפו (וצפוי) הוא אלי-חרב | 22 |
അന്ധകാരത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർക്കു പ്രതീക്ഷയില്ല; അവർ വാളിന് നിയമിക്കപ്പെട്ടിരിക്കുന്നു.
נדד הוא ללחם איה ידע כי-נכון בידו יום-חשך | 23 |
ആഹാരത്തിനായി കഴുകൻ എന്നപോലെ അവർ അലഞ്ഞുതിരിയുന്നു; അന്ധകാരദിനം അടുത്തിരിക്കുന്നു എന്ന് അവർ അറിയുന്നു.
יבעתהו צר ומצוקה תתקפהו כמלך עתיד לכידור | 24 |
കഷ്ടപ്പാടും അതിവേദനയും അവരെ ഭയപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവരെ ആക്രമിക്കുന്നു.
כי-נטה אל-אל ידו ואל-שדי יתגבר | 25 |
അവർ ദൈവത്തിനു വിരോധമായി മുഷ്ടിചുരുട്ടുകയാലും സർവശക്തന്റെനേരേ ഊറ്റംകൊള്ളുകയാലുംതന്നെ.
ירוץ אליו בצואר בעבי גבי מגניו | 26 |
ഘനമുള്ളതും ശക്തിയേറിയതുമായ പരിചയേന്തിക്കൊണ്ട് അവർ ധിക്കാരഭാവത്തോടെ അവിടത്തേക്കെതിരേ പാഞ്ഞുചെല്ലുന്നു.
כי-כסה פניו בחלבו ויעש פימה עלי-כסל | 27 |
“ദുഷ്ടരുടെ മുഖം മേദസ്സുകൊണ്ടു തുടുത്തുകൊഴുക്കുന്നു അവരുടെ അരക്കെട്ട് കൊഴുത്തു തടിച്ചവ ആണെങ്കിലും,
וישכון ערים נכחדות--בתים לא-ישבו למו אשר התעתדו לגלים | 28 |
അവർ നശിപ്പിക്കപ്പെട്ട നഗരങ്ങളിൽ താമസമാക്കും. ഇടിഞ്ഞുവീഴാറായതും ആരും പാർക്കാത്തതുമായ വീടുകളിൽത്തന്നെ അവർ പാർക്കും.
לא-יעשר ולא-יקום חילו ולא-יטה לארץ מנלם | 29 |
അവർ ധനികരാകുകയോ അവരുടെ സമ്പത്തു നിലനിൽക്കുകയോ ഇല്ല; അവരുടെ സമ്പാദ്യങ്ങൾ ദേശത്തു വർധിക്കുകയുമില്ല.
לא-יסור מני-חשך--ינקתו תיבש שלהבת ויסור ברוח פיו | 30 |
ഇരുളിൽനിന്ന് അവർ രക്ഷപ്പെടുകയില്ല; അവരുടെ മുളകളെ തീനാളം കരിച്ചുകളയും തിരുവായിലെ നിശ്വാസത്താൽ അവർ നശിച്ചുപോകും.
אל-יאמן בשו נתעה כי-שוא תהיה תמורתו | 31 |
അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ, കാരണം അവരുടെ പ്രതിഫലവും ശൂന്യമായിരിക്കും.
בלא-יומו תמלא וכפתו לא רעננה | 32 |
അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും അവരുടെ ശാഖകൾ തഴച്ചുവളരുകയുമില്ല.
יחמס כגפן בסרו וישלך כזית נצתו | 33 |
മുന്തിരിവള്ളിയിലെ പാകമാകാത്ത കായ്കൾ ഉതിർന്നുപോകുന്നതുപോലെയും; ഒലിവുമരത്തിലെ പൂക്കൾ കൊഴിഞ്ഞുപോകുന്നതുപോലെയും ആയിരിക്കും അവർ.
כי-עדת חנף גלמוד ואש אכלה אהלי-שחד | 34 |
കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും; കൈക്കൂലിക്കാരുടെ കൂടാരങ്ങൾ അഗ്നിക്കിരയാകും.
הרה עמל וילד און ובטנם תכין מרמה | 35 |
അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”