< שמות 21 >
ואלה המשפטים אשר תשים לפניהם | 1 |
൧നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്:
כי תקנה עבד עברי שש שנים יעבד ובשבעת--יצא לחפשי חנם | 2 |
൨ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
אם בגפו יבא בגפו יצא אם בעל אשה הוא ויצאה אשתו עמו | 3 |
൩ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന് ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.
אם אדניו יתן לו אשה וילדה לו בנים או בנות--האשה וילדיה תהיה לאדניה והוא יצא בגפו | 4 |
൪അവന്റെ യജമാനൻ അവന് ഭാര്യയെ കൊടുക്കുകയും അവൾ അവന് പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകണം.
ואם אמר יאמר העבד אהבתי את אדני את אשתי ואת בני לא אצא חפשי | 5 |
൫എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകുകയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞാൽ
והגישו אדניו אל האלהים והגישו אל הדלת או אל המזוזה ורצע אדניו את אזנו במרצע ועבדו לעלם | 6 |
൬യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ട് ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിർത്തി സൂചികൊണ്ട് അവന്റെ കാത് കുത്തി തുളയ്ക്കണം; പിന്നെ അവൻ എന്നേക്കും അവന് ദാസനായിരിക്കണം.
וכי ימכר איש את בתו לאמה--לא תצא כצאת העבדים | 7 |
൭ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെ പോലെ സ്വതന്ത്രയായി പോകരുത്.
אם רעה בעיני אדניה אשר לא (לו) יעדה--והפדה לעם נכרי לא ימשל למכרה בבגדו בה | 8 |
൮അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവന് അധികാരമില്ല.
ואם לבנו ייעדנה--כמשפט הבנות יעשה לה | 9 |
൯അവൻ അവളെ തന്റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്നപോലെ അവളോടു പെരുമാറണം.
אם אחרת יקח לו--שארה כסותה וענתה לא יגרע | 10 |
൧൦അവൻ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.
ואם שלש אלה--לא יעשה לה ויצאה חנם אין כסף | 11 |
൧൧ഈ മൂന്ന് കാര്യവും അവൻ അവൾക്ക് ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയയ്ക്കണം.
൧൨ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
ואשר לא צדה והאלהים אנה לידו--ושמתי לך מקום אשר ינוס שמה | 13 |
൧൩അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും.
וכי יזד איש על רעהו להרגו בערמה--מעם מזבחי תקחנו למות | 14 |
൧൪എന്നാൽ ഒരാൾ മുൻകൂട്ടി തീരുമാനിച്ചു കൂട്ടുകാരനെ ചതിച്ചു കൊന്നെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിൽ നിന്നും പിടിച്ച് കൊണ്ടുപോകണം.
ומכה אביו ואמו מות יומת | 15 |
൧൫തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
וגנב איש ומכרו ונמצא בידו מות יומת | 16 |
൧൬ഒരുവൻ ഒരാളെ മോഷ്ടിച്ചിട്ട് അവനെ വില്ക്കുകയോ അവന്റെ കൈവശം അവനെ കണ്ടു പിടിക്കുകയോ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.
ומקלל אביו ואמו מות יומת | 17 |
൧൭തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
וכי יריבן אנשים--והכה איש את רעהו באבן או באגרף ולא ימות ונפל למשכב | 18 |
൧൮മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും
אם יקום והתהלך בחוץ על משענתו--ונקה המכה רק שבתו יתן ורפא ירפא | 19 |
൧൯പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യണം.
וכי יכה איש את עבדו או את אמתו בשבט ומת תחת ידו--נקם ינקם | 20 |
൨൦ഒരുവൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അടിച്ചവൻ നിശ്ചയമായി ശിക്ഷ അനുഭവിക്കണം.
אך אם יום או יומים יעמד--לא יקם כי כספו הוא | 21 |
൨൧എങ്കിലും ദാസൻ ഒന്ന് രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; ദാസൻ അവന്റെ മുതലല്ലോ.
וכי ינצו אנשים ונגפו אשה הרה ויצאו ילדיה ולא יהיה אסון--ענוש יענש כאשר ישית עליו בעל האשה ונתן בפללים | 22 |
൨൨മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന പിഴ കൊടുക്കണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കണം.
ואם אסון יהיה--ונתתה נפש תחת נפש | 23 |
൨൩മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം.
עין תחת עין שן תחת שן יד תחת יד רגל תחת רגל | 24 |
൨൪കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ;
כויה תחת כויה פצע תחת פצע חבורה תחת חבורה | 25 |
൨൫പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്.
וכי יכה איש את עין עבדו או את עין אמתו--ושחתה לחפשי ישלחנו תחת עינו | 26 |
൨൬ഒരുവൻ അടിച്ച് തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് കളഞ്ഞാൽ അവൻ കണ്ണിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.
ואם שן עבדו או שן אמתו יפיל--לחפשי ישלחנו תחת שנו | 27 |
൨൭അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു തകർത്താൽ അവൻ പല്ലിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.
וכי יגח שור את איש או את אשה ומת--סקול יסקל השור ולא יאכל את בשרו ובעל השור נקי | 28 |
൨൮ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.
ואם שור נגח הוא מתמל שלשם והועד בבעליו ולא ישמרנו והמית איש או אשה--השור יסקל וגם בעליו יומת | 29 |
൨൯എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കണം.
אם כפר יושת עליו--ונתן פדין נפשו ככל אשר יושת עליו | 30 |
൩൦മോചനദ്രവ്യം അവന്റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെമേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കണം.
או בן יגח או בת יגח--כמשפט הזה יעשה לו | 31 |
൩൧അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ നിയമപ്രകാരം അവനോട് ചെയ്യണം.
אם עבד יגח השור או אמה--כסף שלשים שקלים יתן לאדניו והשור יסקל | 32 |
൩൨കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കെൽ വെള്ളി കൊടുക്കണം; കാളയെ കൊന്നുകളയുകയും വേണം.
וכי יפתח איש בור או כי יכרה איש בר--ולא יכסנו ונפל שמה שור או חמור | 33 |
൩൩ഒരുവൻ ഒരു കുഴി തുറന്നുവക്കുകയോ കുഴി കുഴിച്ചശേഷം അത് മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,
בעל הבור ישלם כסף ישיב לבעליו והמת יהיה לו | 34 |
൩൪കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.
וכי יגף שור איש את שור רעהו ומת--ומכרו את השור החי וחצו את כספו וגם את המת יחצון | 35 |
൩൫ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അത് ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം.
או נודע כי שור נגח הוא מתמול שלשם ולא ישמרנו בעליו--שלם ישלם שור תחת השור והמת יהיה לו | 36 |
൩൬അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കണം.