< Ioane 20 >
1 I KA la mua o ka hebedoma, i kakahiaka nui, e ponli ana no, hele mai la o Maria Magedalene i ka halekupapau, a ike ae la ia i ka pohaku i huliia'e mai ka halekupapau aku.
൧ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറയ്ക്കൽ ചെന്ന് കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ട്.
2 Nolaila, holo aku la ia a hiki io Simona Petero la, a me kekahi haumana a Iesu i aloha ai, i aku la ia laua, Ua lawe aku lakou i ka Haku mai ka halekupapau aku, aole makou i ike i kahi i waiho ai lakou ia ia.
൨അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യന്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.
3 Alaila, hele aku la o Petero a me kela haumana, a hiki ma ka halekupapau.
൩അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്ന്.
4 Holo pu aku la laua; a mama aku la ua haumana la ia Petero, a hiki mua i ka halekupapau.
൪ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി;
5 Kulou iho la ia, a ike ae la i ka lole olona e waiho ana, aole nae i komo iloko.
൫കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ട്; എന്നാൽ അകത്ത് കടന്നില്ലതാനും.
6 Alaila, hiki mai o Simona Petero e hahai ana mahope ona, a komo iho la iloko o ka halekupapau, a ike aku la i ka lole olona e waiho ana,
൬പിന്നീട് അവന്റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു
7 A me ka hainaka i kaeiia'i kona poo, aole e waiho pu ana me ka lole olona, aka, ua opeopeia ma kahi e.
൭ശീലകൾ അവിടെ കിടക്കുന്നതും, അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ട്.
8 A komo aku la no hoi ua haumana la, ka mea i hiki mua ma ka halekupapau, a ike aku la, a manaoio iho la.
൮ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്ന് കണ്ട് വിശ്വസിച്ചു.
9 No ka mea, ia manawa aole lakou hoomaopopo i ka palapala hemolele, e pono ke ala hou ia mai ka make mai.
൯അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല.
10 Alaila hoi aku la na haumana i ko laua wahi iho.
൧൦അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.
11 Aka, ku ae la o Maria ma ka halekupapau mawaho e uwe ana. A i kona uwe ana, kulou iho la i ka halekupapau,
൧൧എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി.
12 A ike iho la i na anela elua i kahikoia i ke kapa keokeo e noho ana, ma ke poo kekahi, a ma ka wawae kekahi, ma kahi i waihoia'i ke kino o Iesu.
൧൨യേശുവിന്റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ട്.
13 I mai la laua ia ia, E ka wahine, no ke aha la oe e uwe ai? I aku la oia ia laua, No ka mea, ua lawe aku lakou i kuu Haku, aole au i ike i kahi i waiho ai lakou ia ia.
൧൩അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോട് പറഞ്ഞു.
14 Pau kana olelo ana ia mau mea, huli ae la ia ihope, a ike aku la ia Iesu e ku ana, aole nae oia i ike, o Iesu ia.
൧൪ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ട്; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും.
15 I mai la o Iesu ia ia, E ka wahine, no ke aha la oe e uwe ai? ia wai la oe e imi nei? Manao iho la ia, o ka mea ia nana i malama ka mala, i aku la ia ia, E ka haku, ina ua lawe aku oe ia ia, e hai mai oe ia'u i kahi i waiho ai oe ia ia, a na'u no ia e lawe aku.
൧൫യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു എന്നു ചോദിച്ചു. അത് തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ട് പോയി എങ്കിൽ അവനെ എവിടെ വെച്ച് എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോട് പറഞ്ഞു.
16 I mai la o Iesu ia ia, E Maria. Haliu ae la ia, i aku la ia ia, E Raboni; oia keia olelo, E ke Kumu.
൧൬യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.
17 I mai la o Iesu ia ia, Mai hoopa mai oe ia'u; no ka mea, aole au i pii aku i ko'u Makua: aka, e hele oe i ko'u poe hoahanan, e i aku ia lakou, E pit ana au i ko'u Makua, a i ko oukou Makua; a i ko'u Akua, a i ko oukou Akua.
൧൭യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു.
18 Hele aku la o Maria Magedalene, a olelo aku la i na haumana, ua ike ia i ka Haku, a ua olelo mai oia i keia mau mea ia ia.
൧൮മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ട്” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
19 I ke ahiahi o na la mua la o ka hebedoma, ua paniia na puka, ma kahi i akoakoa ai na haumana, no ka makau i na Iudaio; hele mai la o Iesu a ku iho la iwaena, i mai la ia lakou, Aloha oukou.
൧൯ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.
20 A pau kana olelo ana i keia, hoike mai la oia ia lakou i kona mau lima, a me kona aoao. Alaila olioli iho la na haumana i ko lakou ike ana i ka Haku.
൨൦ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
21 Olelo hou aku la no o Iesu ia lakou, Aloha oukou: e like me ka Makua i hoouna mai ai ia'u, pela hoi au e hoouua aku ai ia oukou.
൨൧യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം;” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
22 A pau kana olelo ana i keia, ha iho la oia ia lakou, i mai la ia lakou, E loaa ia oukou ka Uhane Hemolele.
൨൨ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ മേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
23 O ka hewa o na mea a oukou e kala aku ai, e kalaia no lakou; a o ka hewa o na mea a oukou e kala ole aku ai, aole ia e kalaia no lakou.
൨൩ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നുഎന്നു പറഞ്ഞു.
24 O kekahi o ka poe umikumamalua, o Toma, i kapaia o Didumo, aole ia me lakou, i ka wa i hele mai ai o Iesu.
൨൪എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25 I aku la keia poe haumana ia ia, Ua ike makou i ka Haku. I mai la oia ia lakou, Ina e ike ole au i na puka o na kui ma kona mau lima, a e o i ko'u manamana lima, ma ka puka o na kui, a e o hoi i ko'u lima ma kona aoao, aole loa au e manaoio.
൨൫പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ട്” എന്നു പറഞ്ഞപ്പോൾ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോട് പറഞ്ഞു.
26 A poawalu ae la, maloko hou kana poe haumana, a o Toma kekahi me lakou. A ua paniia na puka, hele mai la o Iesu, a ku mai la iwaena, i mai la, Aloha oukou.
൨൬എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു.
27 Alaila i mai la oia ia Toma. E o mai i kou manamana lima maanei, a e nana i ko'u mau lima, e o mai i kou lima, a e hou iho ma kuu aoao: a mai noho a kanalua, aka, e manaoio.
൨൭പിന്നെ തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു.
28 Olelo aku la o Toma ia ia, i aku la, E ko'u Haku, a me ko'u Akua.
൨൮തോമസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
29 Olelo mai la o Iesu ia ia, e Toma, No kou ike maka ana mai ia'u, na manaoio oe; pomaikai ka poe ike maka ole, a manaoio hoi.
൨൯യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു.
30 A nui no hoi na hana mana e ae a Iesu i hana'i imua o kana poe haumana, aole i palapalaia iloko o keia buke.
൩൦ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു.
31 Aka, ua palapalaia keia mau mea i manaoio ai oukou, o Iesu ka Mesia, ke Keiki a ke Akua; a i ko oukou manaoio ana, i loaa'i ia oukou ke ola ma kona inoa.
൩൧എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.