< Ieremia 39 >

1 I KA iwa o ka makahiki o Zedekia, ke alii o ka Iuda, i ka umi o ka malama, hele mai la o Nebukaneza ke alii o Babulona, a me kona poe kaua a pau, e ku e ia Ierusalema, a hoopilikia iho la oia ia wahi.
യെഹൂദാ രാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്ന് അതിനെ നിരോധിച്ചു.
2 A i ka umikumamakahi o ka makahiki o Zedekia i ka ha o ka malama, i ka iwa o ka la o ka malama, pio ke kulanakauhale.
സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാംമാസം ഒമ്പതാം തീയതി നഗരത്തിന്റെ മതിൽ ഒരു ഭാഗം ഇടിച്ചു തുറന്നു.
3 A komo mai la na luna a pau a ke alii o Babulona, a noho iho la ma ka pukapa waena, o Neregalesareza, a me Samegarenebo, a me Saresekima, ka luna o ka poe i poaia, a me Neregalesareza, ka luna o na Magoi, a me na luna i koe a pau o ke alii o Babulona.
ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്ത് കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ.
4 A ike aku la o Zedekia, ke alii o ka Iuda ia lakou, a me na kanaka kaua a pau, alaila pee aku la lakou, a hele aku la iwaho o ke kulanakauhale i ka po ma ke ala o ka mahinaai o ke alii, ma ka pukapa iwaena o na pa elua; a hele aku la oia ma ke ala o ka papu.
യെഹൂദാ രാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബവഴിയായി പോയി.
5 A hahai aku la ko Kaledea poe kaua ia lakou, a loaa o Zedekia ma na papu o Ieriko. A hoopaa lakou ia ia a lawe aku la ia ia io Nebukaneza la ke alii o Babulona, ma Ribela, ma ka aina ma Hamata, a malaila oia i hoohewa ai ia ia.
കല്ദയരുടെ സൈന്യം അവരെ പിന്തുടർന്ന്, യെരിഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി, അവനെ പിടിച്ചു; ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു.
6 A pepehi ae la ke alii o Babulona i na keiki a Zedekia, ma Ribela imua hoi o kona mau maka. A pepehi no hoi ke alii o Babulona i na kanaka alii a pau o ka Iuda.
ബാബേൽരാജാവ് രിബ്ളയിൽവച്ച് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാകുലീനന്മാരെ എല്ലാം ബാബേൽരാജാവ് കൊന്നുകളഞ്ഞു.
7 A poalo no hoi oia i na maka o Zedekia, a hoopaa iho la ia ia i na kaula keleawe elua, e lawe aku ia ia i Babulona.
അവൻ സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച്, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന് ചങ്ങലയിൽ ബന്ധിച്ചു.
8 A puhi aku la ko Kaledea i ka hale o ke alii a me na hale o na kanaka i ke ahi, a hoohiolo hoi i na pa o Ierusalema.
കല്ദയർ രാജഗൃഹവും ജനത്തിന്റെ വീടുകളും തീവച്ചു ചുട്ട്, യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുകളഞ്ഞു.
9 Lawepio aku la no hoi o Nebuzaradana, ka luna kaua, i ke koena o na kanaka e noho ana ma ke kulanakauhale, a me ka poe hele, na mea i hele io na la, a me ka poe i koe a pau e koe ana, a i Babulona.
നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.
10 Waiho mai nae o Nebuzaradana, ka luna kaua i ka poe ilihune o na kanaka, na mea waiwai ole, ma ka aina o ka Iuda, a haawi mai la ia lakou i na pawaina a me na mahinaai ia manawa.
൧൦ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്ന് മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
11 Ua kauoha ae la o Nebukaneza, ke alii o Babulona ia Nebuzaradana, i ka luna kaua no Ieremia, i ae la,
൧൧യിരെമ്യാവിനെക്കുറിച്ച് ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോട്:
12 E lawe oe ia ia, a e nana lokomaikai aku oe ia ia, mai hana hewa aku ia ia; e hana no ia ia e like me kana e olelo mai ai ia oe.
൧൨“നീ അവനെ വരുത്തി, അവനെ സംരക്ഷിക്കണം; അവനോട് ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുക്കുക” എന്നു കല്പിച്ചിരുന്നു.
13 Alaila, hoouna mai la o Nebuzaradana, ka luna kaua, a me Nebusasebana, ka luna keenamoe, a me Neregalesareza, ka luna Magoi, a me na luna a pau o ke alii o Babulona;
൧൩അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടി ആളയച്ച്,
14 Hoouna ae la lakou, a lawe mai la ia Ieremia mai ke kahua mai o ka halepaahao, a haawi ia ia, ia Gedalia, i ke keiki a Ahikama, i ke keiki a Sapana, i lawe oia ia ia i ka hale; a noho iho la oia iwaena o na kanaka.
൧൪യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ താമസിച്ചു.
15 Hiki mai la ka olelo a Iehova io Ieremia la ia ia i paa ai ma ke kahua o ka halepaahao, i mai la,
൧൫യിരെമ്യാവ് കാവൽപുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് അവനുണ്ടായതെന്തെന്നാൽ:
16 O hele a e olelo aku ia Ebedemeleka i ka Aitiopa, i ka i ana aku, Ke olelo mai nei o Iehova o na kaua, ke Akua o ka Iseraela; Aia hoi, e hookau mai no wau i ka'u mau olelo maluna o keia kulanakauhale no ka hewa, aole no ka maikai; a e hiki mai no ia imua ou i kela la.
൧൬“നീ ചെന്ന് കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ വചനങ്ങൾ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കായി നിവർത്തിക്കും; അന്ന് നിന്റെ കണ്മുമ്പിൽ അവ നിവൃത്തിയാകും.
17 E hoopakele nae au ia oe i kela la, wahi a Iehova; aole e haawiia'ku oe iloko o na lima o ka poe kanaka au e makau nei.
൧൭അന്ന് ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്പിക്കപ്പെടുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
18 No ka mea, e koopakele io no wau ia oe, aole oe e make i ka pahikaua, o kou ola no kou waiwaipio; no ka mea, ua hilinai mai oe ia'u, wahi a Iehova.
൧൮“ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്ക് കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.

< Ieremia 39 >