< Ezera 1 >
1 I KA makahiki akahi o Kuro ke alii o Peresia, i hookoia'i ka olelo a Iehova ma ka waha o Ieremia, hoala mai o Iehova i ka naau o Kuro ke alii o Peresia, a kukala aku ia ma kona aupuni a pau, a ma ka palapala hoi, i ka i ana'e,
൧യഹോവ യിരെമ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ
2 Peneia ka olelo a Kuro ke alii o Peresia, O Iehova ke Akua o ka lani, ua haawi mai ia no'u i na aupuni a pau o ka honua; a ua kauoha mai oia ia'u e hana i hale nona ma Ierusalema i Iuda.
൨“പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു.
3 Owai la ka mea iwaena o oukou no kona poe kanaka a pau? o kona Akua kekahi me ia, a e pii aku ia ma Ierusalema i Iuda, a e hana i ka hale ma Ierusalema no Iehova ke Akua o ka laeraela, oia ke Akua.
൩നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോട് കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.
4 A o kela mea keia mea e noho ana ma na wahi a pau ana e noho la, e kokua mai na kanaka o kona wahi ia ia me ke kala, a me ke gula, a me ka waiwai, a me na holoholona, me ka makana no hoi no ka hale o ke Akua ma Ierusalema.
൪ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ, പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
5 Alaila ku ae la ka poe koikoi o na makua no ka Iuda, a me ka Beniamina, a me na kahuna, a me na Levi, o na mea a pau a ke Akua i hoala mai ai i ko lakou mau naau e pii ae e hana i ka hale no Iehova ma Ierusalema.
൫അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും, പുരോഹിതന്മാരും ലേവ്യരും, ദൈവം ഉണർത്തിയ എല്ലാവരും, യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു.
6 A kokua mai no ko lakou poe hoalauna a pau ia lakou me na kiaha kala, a me ke gula, me ka waiwai, a me na holoholona, a me na mea maikai, a he okoa hoi na mea a pau i haawi lokomaikai ia mai.
൬അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചു.
7 A lawe mai la o Kuro, ke alii, i na kiaha o ka hale o Iehova, na mea a Nebukaneza i lawe ae mai Ierusalema mai, a waiho ia lakou iloko o ka hale o kona mau akua;
൭നെബൂഖദ്നേസർ യെരൂശലേമിൽനിന്ന് കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളും കോരെശ്‌രാജാവ് പുറത്തേക്ക് എടുപ്പിച്ചു.
8 Oia mau mea ka Kuro ke alii o Peresia i lawe mai ai iwaho, ma ka lima o Miteredate, ka puukukala, a helu aku la ia mau mea no Sesehazara, ka luna no ka Iuda.
൮പാർസിരാജാവായ കോരെശ് ഖജനാവ് സൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ച് യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ഇത്രയായിരുന്നു:
9 A eia ka huina o ia mau mea; he kanakolu ipu gula, a hookahi tausani ipu kala, he iwakaluakumamaiwa pahi,
൯പൊൻതാലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്, പൊൻപാത്രം മുപ്പത്,
10 He kanakolu bola gula, eha haneri a me ka umi keu na bola kala maikai iki iho, a o na kiaha e ae hookahi tausani.
൧൦അതേപോലെയുള്ള വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങൾ ആയിരം.
11 O na mea gula a pau, a me ke kala, elima tausani a me na haneri eha. O keia mau mea a pau ka Sesehazara i lawe aku ai i ka pii ana o ka poe pio mai Babulona aku a Ierusalema.
൧൧പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.