< II Samuela 14 >

1 IKE ae la o Ioaba ke keiki a Zeruia, ua hele aku ka naau o ke alii io Abesaloma la.
രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവ പട്ടണത്തിലേക്ക് ആളയച്ച്
2 Hoouna aku la o Ioaba i Tekoa, a lawe mai la i kekahi wahine akamai mailaila mai, i aku la ia ia, Ke noi aku nei au ia oe, e hoolike oe ia oe iho me ka mea kanikau, a e aahu oe i ke kapa makena, aole hoi e kahinu i ka aila: e like oe me ka wahine i kanikau loa no ka mea i make.
അവിടെനിന്ന് വിവേകമതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായി ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും
3 A e hele aku i ke alii, a penei e olelo aku ai. Alaila, hai aku la o Ioaba i na huaolelo no kona waha.
രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.
4 A i ka wa i olelo aku ai ka wahine o Tekoa i ke alii, moe iho la ia ilalo kona alo, hoomaikai aku la i ke alii, i aku la, E hoola mai, e ke alii.
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിക്കുവാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കണമേ” എന്നു പറഞ്ഞു.
5 I mai la ke alii ia ia, Heaha kau? I aku la kela, He wahinekanemake au, ua make kuu kane.
രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.
6 He mau keikikane elua a kau kauwawahine, hakaka ae la laua ma ke kula, aohe mea hoi nana e uwao, a hahau aku la kekahi i kona hoa, a make iho la ia.
എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചു മാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
7 Aia hoi, ua ku e mai ka ohana a pau i kau kauwawahine; i mai lakou, E haawi mai oe i ka mea nana i hahau i kona hoahanau, i pepehi aku makou ia ia, no ke ola o kona hoahanau ana i pepehi aku ai; a e hoopau no hoi makou i ka hooilina: pela no lakou e kinai ai i kuu lanahu ahi i koe, aole no hoi lakou e waiho no ka'u kane i inoa, aole hoi koena maluna o ka honua.
ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരുക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തിക്കളയുവാൻ ഭാവിക്കുന്നു”.
8 I mai la ke alii i ua wahine la, O hoi oe i kou hale, a e kauoha aku hoi au nou.
രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോകുക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.
9 Olelo aku la ka wahine o Tekoa i ke alii, E kuu haku, e ke alii, maluna iho o'u ka hala, a maluna hoi o ka ohana a ko'u makua: a e hala ole ke alii a me kona nohoalil
ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
10 I mai la ke alii, O ka mea olelo mai ia oe, e kai mai ia ia io'u nei, aole hoi ia e hoopa hou aku ia oe.
൧൦അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.
11 Alaila, i aku la kela, Ke noi aku nei au ia oe, e hoomanao ke alii ia Iehova i kou Akua, i ole e luku hou aku ka mea hoopai koko, o make ka'u keiki I mai la ke alii, Ma ko Iehova ola ana, aole o haule ka lauoho hookahi o kau keiki ma ka honua.
൧൧“രക്തപ്രതികാരകൻ അധികം സംഹാരം ചെയ്യുകയും എന്റെ മകനെ അവർ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
12 Alaila i aku la ua wahine la, Ke noi aku nei au ia oe, e ae mai oe i kau kauwawahine, e hai aku ia i hookahi huaolelo i kuu haku i ke alii. I mai la kela, E hai mai
൧൨അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.
13 I aku la ka wahine, No ke aha la hoi oe i manao ia mea ku e i ko ke Akua poe kanaka? no ka mea, ua olelo mai ke alii ia mea, me he mea hewa la, i ka hoihoi ole mai o ke alii ia nei i ka mea ana i hookuke aku ai.
൧൩ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? ഓടിപ്പോയവനെ രാജാവ് മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.
14 No ka mea, he oiaio no e make kakou, a ua like me ka wai i haniniia ma ka honua, aole e hiki ke ukuhi hou ia: aole no ke Akua i lawe aku i kona ola, aka, ua noonoo kela i ka mea e lilo loa ole ai ka mea ana i hookuke aku ai.
൧൪നാം മരിക്കേണ്ടവരും നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
15 Nolaula hoi, i kuu hiki ana mai e olelo aku i kuu haku i ke alii ma ia mea, no ka hoomakau ana mai a na kanaka ia'u: i iho la kau kauwawahine, E olelo aku no wau i ke alii; malia paha e hana mai ke alii e like me ka noi ana aku a kana kauwawahine.
൧൫ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;
16 No ka mea, e lohe mai no ke alii, i hoopakele oia i kana kauwawahine i ka lima o ke kanaka nana e hoolei aku ia maua pu me kuu keiki iwaho o ka noho ana o ke Akua.
൧൬രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യും.
17 Alaila, i iho la kau kauwawahine, e lilo no ka olelo a kuu haku a ke alii i mea hoomaha: no ka mea, ua like kun haku ke alii me ka anela o ke Akua, i ka nana i ka pono a me ka hewa: nolaila, me oe pu auanei o Iehova o kou Akua.
൧൭എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിയുവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ട് നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ”.
18 Alaila, olelo mai la ke alii, i mai la i ua wahine la, Mai huna oe ia'u, ea, i ka mea a'u e ninau aku nei ia oe. I aku la ka wahine, E olelo mai kuu haku ke alii ano.
൧൮രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.
19 I mai la ke alii, Aole anei ka lima o Ioaba pu me oe i neia mea? Olelo aku la ua wahine la, i aku la, Oiaio no, e kuu haku, e ke alii, aole e hiki i kekahi ke kapae aku ma ka akau, aole hoi ma ka hema o kekahi mea a kuu haku a ke alii i olelo mai nei: o kau kauwa o Ioaba, oia ka i kauoha mai ia'u, a hahao mai la ia mau huaolelo a pau maloko o ka waha o kau kauwawahine.
൧൯അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.
20 Pela i hana iho ai o loaba i mea e loaa'i keia ano o ka olelo: a ua naauao ko'u haku, e like me ka naauao o ka anela o ke Akua, ma ka ike i na mea a pau o ka honua nei.
൨൦കാര്യങ്ങളെല്ലാം നേരെയാക്കാൻ നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ള സകലവും അറിയുവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു”.
21 I aku la ke alii ia Ioaba, aia hoi, ua hana iho nei au i keia mea, e kii aku oe, a e hoihoi mai i ke kanaka opiopio ia Abesaloma.
൨൧രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരുക” എന്നു കല്പിച്ചു.
22 Moe iho la o Ioaba ma ka honua ilalo kona alo, kulou iho la, a hoomaikai aku la i ke alii. I aku la o Ioaba, Ke ike nei au i keia la, ua loaa ia'u ke aloha imua o kou maka, e kuu haku, e ke alii, no ka mea, ua hooko mai ke alii i ka mea a kana kauwa i noi aku ai.
൨൨അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
23 Ku ae la o Ioaba, a hele aku la i Gesura, a lawe mai la ia Abesaloma i Ierusalema.
൨൩അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
24 I aku la ke alii, E kipa ae ia i kona hale iho, aole ia e ike mai i kuu maka. A hoi ae la o Abesaloma i kona hale, aole i ike aku i na maka o ke alii.
൨൪എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
25 A iloko o ka Iseraela a pau, aole he kanaka e ae i mahalo nui ia e like me Abesaloma no kona maikai: mai ka poli wawae ona a hiki iluna i ka piko o kona poo, aohe ona kina iki.
൨൫എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുവനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.
26 Aia ako ia i kona poo, (no ka mea, i ka pau ana o kela makahiki, keia makahiki, ako ae la ia i ke oho; no ko kaumaha o ke oho maluna ona, nolaila ia i ako ia mea; ) kaupaona iho la ia i ke oho o kona poo, elua haneri sekela, e like me Ka ke alii hookau ana.
൨൬അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കുകയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.
27 Ua hanau na Abesaloma ekolu keikikane, a hookahi kaikamahine, o Tamara kona inoa; he wahine maikai hoi ma kona helehelena.
൨൭അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28 Pela i noho ai o Abesaloma ma Ierusalema, elua makahiki okoa, aole hoi ia i ike aku i na maka o ke alii.
൨൮രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു.
29 Nolaila, kena aku la o Abesaloma e kii ia loaba, e hoouna aku ia ia e hele i ke alii; aole nae ia i hele mai io na la; a hoouna hou aku la ia, o ka lua ia o ke kii ana, aole hoi ia i hele mai.
൨൯ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിക്കുവാൻ ആളയച്ച്. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
30 Alaila i aku la ia i kana poe kauwa, Aia ka mahinaai a loaba e kokoke ana i kuu wahi, a he bale kana ilaila; ou haele oukou e puhi i ke ahi. A puhi aku la na kauwa a Abesaloma i ua mahinaai la i ke ahi.
൩൦അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളയുവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
31 Alaila ku ae la o loaba, a hele mai io Abesaloma la i kona hale, i mai la ia ia, E heaha ka mea i puhi aku ai kau poe kauwa i kuu mahinaai i ke ahi.
൩൧അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
32 Olelo aku la o Abesaloma ia loaba, Aia hoi, ua hoouna aku la au iou la, me ka i ana aku, E hele mai ia nei, i hoouna aku ai au ia oe i ke alii, e i aku ia ia, Heaha ka mea i hoi mai nei au mai Gesura mai? E aho no wau e noho malaila a hiki i neia wa: ano hoi, e ae mai oe e ike aku au i na maka o ke alii; a ina he hewa iloko o'u, e pepehi mai keia ia'u.
൩൨അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
33 Alaila hele aku la o loaba i ke alii, a hai aku la ia ia: a hea mai la oia ia Abesaloma, a hele aku la ia i ke alii, a kulou iho la ia ma ka honua ilalo kona alo imua o ke alii; a honi mai la ke alii ia Abesaloma.
൩൩യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.

< II Samuela 14 >