< II Oihanaalii 36 >
1 A LAILA, lawe na kanaka o ka aina ia Iehoaza, ke keiki a Iosia, a hoolilo ia ia i alii ma Ierusalema mahope o kona makuakane.
൧ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ അപ്പന് പകരം യെരൂശലേമിൽ രാജാവാക്കി.
2 He iwakalua na makahiki a me kumamakolu o Iehoaza i kona wa i alii ai, a noho alii iho la ia ma Ierusalema ekolu malama.
൨യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നുമാസം യെരൂശലേമിൽ വാണു.
3 A hoopau ke alii o Aigupita i kona noho alii ana ma Ierusalema, a auhau oia i ka aina i hookahi haneri talena kala, a hookahi talena gula.
൩ഈജിപ്റ്റിലെ രാജാവ് അവനെ യെരൂശലേമിൽവെച്ച് സ്ഥാനഭ്രഷ്ടനാക്കുകയും യെഹൂദാദേശത്തിന് നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും കപ്പം ചുമത്തുകയും ചെയ്തു.
4 A hoolilo ke alii o Aigupita ia Eliakima kona kaikuaana i alii maluna o ka Iuda a me Ierusalema, a hoololi i kona inoa o Iehoiakima: a lalau iho o Neko ia Iehoaza i kona kaikaina a lawe aku ia ia i Aigupita.
൪ഈജിപ്റ്റിലെ രാജാവ് അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി; അവന്റെ പേര് യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരൻ യെഹോവാഹാസിനെ, നെഖോ, ഈജിപ്റ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
5 He iwakaluakumamalima makahiki o Iehoiakima i kona wa i alii ai, a noho alii iho la ia ma Ierusalema he umikumamakahi mau makahiki; a hana ino ia imua o Iehova kona Akua.
൫യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ ഏഴ് സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
6 Alaila, pii mai la o Nebukaneza ke alii o Babulona, a hana paa ia ia i na kupee keleawe, a lawe aku ia ia i Babulona.
൬അവന്റെനേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ പിത്തളചങ്ങല കൊണ്ട് ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി,
7 Ua lawe aku o Nebukaneza i kekahi o na kiaha o ka hale o Iehova i Babulona, a waiho ia mau mea iloko o kona luakini ma Babulona.
൭നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി, തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
8 A o na mea i koe a Iehoiakima i hana'i, a me na mea hoopailuaia ana i hana'i, a me ka mea i loaa iloko ona, aia hoi, ua kakauia ia mau mea iloko o ka buke no na'lii o Iseraela a me Iuda; a noho alii iho la o Iehoiakina kana keiki ma kona hakahaka.
൮യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും, അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും, യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.
9 Ewalu makahiki ko Iehoia kina i kona wa i alii ai; a noho alii iho la ia ekolu malama a me na la he umi ma Ierusalema; a hana ino ia imua o Iehova.
൯യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
10 A i ka pau ana o ka makahiki, hoouna mai ke alii o Nebukaneza, a lawe aku ia ia i Babulona me na ipu maikai o ka hale o Iehova, a hoolilo oia ia Zedekia kona hoahanau i alii maluna o ka Iuda a me Ierusalema.
൧൦എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർ രാജാവ് ആളയച്ച് അവനെ ബാബിലോണിലേക്ക് വരുത്തി. യഹോവയുടെ ആലയത്തിലെ വിലയേറിയ ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി. അവന്റെ ഇളയപ്പനായ സിദെക്കീയാവിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി.
11 He iwakaluakumamakahi makahiki o Zedekia i kona wa i noho alii ai, a noho alii iho la ia ma Ierusalema i na makahiki he umikumamakahi.
൧൧സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു.
12 A hana ino ia imua o Iehova kona Akua, aole ia i hoohaahaa ia ia iho imua o Ieremia ke kaula i kana olelo ana, mai ka waha o Iehova mai.
൧൨അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല.
13 Kipi no hoi ia i ke alii ia Nebukaneza, ka mea nana i kena mai ia ia e hoohiki i ke Akua; hooolea ia i kona a-i, a hoopaakiki ia i kona naau i huli ole ai ia Iehova, ke Akua o ka Iseraela.
൧൩അവനെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോട് അവൻ മത്സരിച്ച് ശാഠ്യം കാണിക്കുകയും യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് മുഖം തിരിക്കാതെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
14 A o na luna a pau o na kahuna, a me na kanaka, hoonui lakou i ka lakou hana hewa ana e like me na mea ino a pau o na lahuikanaka; a hoohaumia lakou i ka hale o Iehova ka mea ana i hoano ai ma Ierusalema.
൧൪പുരോഹിതന്മാരിൽ പ്രധാനികളും ജനവും അന്യജാതികളുടെ സകലമ്ലേച്ഛതകളും പ്രവർത്തിച്ച് വളരെ അകൃത്യം ചെയ്തു; അവർ യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15 A hoouna o Iehova ke Akua o ko lakou poe kupuna io lakou la ma kana poe elele, e ala ana i ke kakahiaka nui, a e hoouna ana, no ka mea, miuamina ia i kona poe kanaka, a me kona wahi i noho ai.
൧൫അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടും സഹതാപം തോന്നി മുന്നറിയിപ്പ് നൽകാൻ തന്റെ ദൂതന്മാരെ തുടർച്ചയായി അവരുടെ അടുക്കൽ അയച്ചു.
16 Aka, ua akaaka lakou i ka poe elele a ke Akua, hoowahawaha i ka lakou mau olelo, a hana ino aku i kana poe kaula, a aia mai la ka huhu o Iehova i kona poe kanaka, aole hoi mea e ola'i.
൧൬അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ച് അവന്റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്റെ ജനത്തിന് നേരെ ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.
17 No ia mea, hoouna mai la oia io lakou la i ke alii o ko Kaledea, a penehi ia i ko lakou poe kanaka ui i ka pahikaua iloko o ko lakou hale hoano; aole i aloha oia i ke kanaka ui, aole hoi i ke kaikamahine, aole i ka elemakule a me ke kolopupu; haawi oia ia lakou a pau loa iloko o kona lima.
൧൭അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരത്തിൽ വച്ച് വാൾകൊണ്ട് കൊന്നു; അവൻ യൗവനക്കാരോടോ, കന്യകമാരോടോ വൃദ്ധരോടോ, ബലഹീനരോടോ കരുണ കാണിക്കാതെ അവരെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
18 A me na kiaha o ka hale o ke Akua, na mea nui a me na mea liilii. a me na waihona mea laa o ka hale o Iehova, a me ka waihona waiwai o ke alii a me na kaukaualii ona; lawe ia i keia mau mea a pau loa i Babulona.
൧൮ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളും, ആലയത്തിലെയും, രാജാവിന്റെയും, അവന്റെ പ്രഭുക്കന്മാരുടെയും നിക്ഷേപങ്ങളും അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി.
19 A puhi lakou i ka hale o ke Akua, a wawahi lakou i ka pa o Ierusalema, a puhi lakou i na hale alii malaila a pau i ke ahi, a wawahi i ko laila mau kiaha maikai a pau.
൧൯അവർ ദൈവാലയം തീകൊണ്ട് ചുട്ടുകളയുകയും, യെരൂശലേമിന്റെ മതിൽ ഇടിച്ച്കളയുകയും, അതിലെ കൊട്ടാരങ്ങൾ തീക്കിരയാക്കുകയും അതിലെ വിലയേറിയ വസ്തുക്കൾ നശിപ്പിച്ചുകളയുകയും ചെയ്തു.
20 A o ke koena, ka poe i pakele i ka pahikaua, lawe aku la oia ia lakou i Babulona; a lilo lakou i poe kauwa nana, a na kana poe keiki a hiki i ka lanakila ana o ke aupuni o Peresia;
൨൦വാളുകൊണ്ട് കൊല്ലപ്പെടാതെ ശേഷിച്ചവരെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; പേർഷ്യൻ ആധിപത്യം വരുന്നത് വരെ അവർ അവിടെ അവനും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.
21 I hookoia ka olelo a Iehova ma ka waha o Ieremia, a hiki i ka wa i hoomaha ai ka aina i kona mau Sabati; no ka mea, i kona wa i mehameha ai, hoomaha no ia, a lawa no na makahiki he kanahiku.
൨൧യിരെമ്യാപ്രവാചകൻ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് ഇത് സംഭവിച്ചു. എഴുപത് സംവത്സരം തികയുവോളം ദേശം ശൂന്യമായി കിടന്ന് ശബ്ബത്ത് അനുഭവിച്ചു.
22 I ka makahiki mua o Kuro ke alii o Peresia, i hookoia'i ka olelo a Iehova ma ka waha o Ieremia, hoala ae o Iehova i ka naau o Kuro, ke alii o Peresia, a kena aku oia e kukala ma kona aupuni a pau, a ma ka palapala hoi i aku la,
൨൨എന്നാൽ യിരെമ്യാവ് മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് പേർഷ്യൻ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാം ഒരു വിളംബരം രേഖാമൂലം പ്രസിദ്ധമാക്കിയത് ഇപ്രകാരമായിരുന്നു:
23 Peneia i olelo ai o Kuro ke alii o Peresia, Ua haawi mai o Iehova ke Akua o ka lani ia'u i na aupuni a pau o ka honua, a ua kauoha mai no hoi oia ia'u e hana i hale nona ma Ierusalema, ma Iuda. Owai la ka mea mawaena o oukou no kona poe kanaka a pau? e pii ae oia, a, o Iehova kona Akua kekahi pu me ia.
൨൩“പേർഷ്യൻ രാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായി ആരൊക്കെ ഉണ്ടോ, അവർ യാത്ര പുറപ്പെടട്ടെ. ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ”.