< Zabura 92 >

1 Zabura ce. Waƙa ce. Domin ranar Asabbaci. Yana da kyau a yabi Ubangiji a kuma yi kiɗi ga sunanka, ya Mafi Ɗaukaka,
ശബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും അത്യുന്നതനായ യഹോവേ, അങ്ങയുടെ നാമത്തെ കീർത്തിക്കുന്നതും
2 don a yi shelar ƙaunarka da safe amincinka kuma da dare,
പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും
3 da kiɗin molo mai tsirkiya goma da kuma ƙarar garaya.
രാവിലെ അങ്ങയുടെ ദയയും രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.
4 Gama ka sa na yi murna ta wurin ayyukanka, ya Ubangiji; na rera don farin ciki saboda ayyukan hannuwanka.
യഹോവേ, അങ്ങയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
5 Ina misalin ayyukanka, ya Ubangiji, tunaninka da zurfi suke ƙwarai!
യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! അങ്ങയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
6 Mutum marar azanci ba zai sani ba, wawa ba zai gane ba,
ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.
7 cewa ko da yake mugaye suna girma kamar ciyawa kuma dukan masu aikata mugunta suna haɓaka, za a hallaka su har abada.
ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.
8 Amma kai, ya Ubangiji, za a ɗaukaka har abada.
യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു.
9 Gama tabbatacce abokan gābanka, ya Ubangiji, tabbatacce abokan gābanka za su hallaka; za a watsar da dukan masu aikata mugunta.
യഹോവേ, ഇതാ, അങ്ങയുടെ ശത്രുക്കൾ, ഇതാ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10 Ka ɗaukaka ƙahona kamar na ɓauna; an zubo mai masu kyau a kaina.
൧൦എങ്കിലും എന്റെ ശക്തി അങ്ങ് കാട്ടുപോത്തിന്റെ ശക്തിക്ക് തുല്യം ഉയർത്തുന്നു; നീ എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു.
11 Idanuna sun ga fāɗuwar maƙiyana; kunnuwana sun ji kukan mugayen maƙiyana.
൧൧എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.
12 Adalai za su haɓaka kamar itacen dabino, za su yi girma kama al’ul na Lebanon;
൧൨നീതിമാൻമാർ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
13 da aka daddasa a gidan Ubangiji, za su haɓaka a filayen gidan Allahnmu.
൧൩യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.
14 Za su ci gaba da ba da’ya’ya a tsufansu, za su kasance ɗanye kuma kore shar,
൧൪വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
15 suna shela cewa, “Ubangiji adali ne; shi ne Dutsena, kuma babu mugunta a cikinsa.”
൧൫യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ, ദൈവത്തിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിന് തന്നെ.

< Zabura 92 >