< Zabura 145 >

1 Zabura ce ta yabo. Ta Dawuda. Zan ɗaukaka ka, ya Allahna, Sarki; zan yabi sunanka har abada abadin.
ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2 Kowace rana zan yabe ka in kuma ɗaukaka sunanka har abada abadin.
ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3 Ubangiji da girma yake ya kuma cancanci yabo girmansa ya fi ƙarfin ganewar mutum.
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
4 Tsara guda za tă yi maganar ayyukanka ga wata tsara; za su yi magana game da manyan ayyukanka.
ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങയുടെ ക്രിയകളെ പുകഴ്ത്തി അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5 Za su yi zancen ɗaukakarka mai daraja, zan kuma yi tunani a kan ayyukanka masu banmamaki.
അങ്ങയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും അങ്ങയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും.
6 Za su yi magana game da ikon ayyukanka masu bantsoro, zan kuma yi shelar manyan ayyukanka.
മനുഷ്യർ അങ്ങയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും.
7 Za su yi bikin yalwar alherinka suka kuma rera adalcinka da farin ciki.
അവർ അങ്ങയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; അങ്ങയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8 Ubangiji mai alheri da kuma tausayi, mai jinkirin fushi cike kuma da ƙauna.
യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9 Ubangiji nagari ne ga duka; yana tausayin dukan abubuwan da ya yi.
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
10 Dukan abubuwan da ka yi za su yabe ka, ya Ubangiji; tsarkakanka za su ɗaukaka ka.
൧൦യഹോവേ, അങ്ങയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
11 Za su yi maganar ɗaukakar mulkinka za su kuma yi zancen ikonka,
൧൧മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങയുടെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12 saboda dukan mutane su san manyan ayyukanka da ɗaukakar darajar mulkinka.
൧൨അവർ അങ്ങയുടെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി അങ്ങയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13 Mulkinka madawwamin mulki ne, sarautarka kuma za tă dawwama cikin dukan zamanai. Ubangiji mai aminci ne ga dukan alkawuransa mai ƙauna kuma ga dukan abubuwan da ya yi.
൧൩അങ്ങയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 Ubangiji yana riƙe da dukan waɗanda suka faɗi yana kuma ɗaga dukan waɗanda aka rusunar da su ƙasa.
൧൪വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
15 Idanun kowa yana dogara gare ka, kana kuma ba su abincinsu a lokacin da ya dace.
൧൫എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16 Ka buɗe hannunka ka kuma ƙosar da sha’awar kowane abu mai rai.
൧൬അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങയുടെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17 Ubangiji mai adalci ne cikin dukan hanyoyinsa yana kuma nuna ƙauna ga dukan abubuwan da ya yi.
൧൭യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18 Ubangiji yana kusa da kowa da ya kira gare shi, ga duk wanda ya kira gare shi cikin gaskiya.
൧൮യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
19 Yakan cika sha’awar waɗanda suke tsoronsa; yakan ji kukansu yă kuma cece su.
൧൯തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
20 Ubangiji yakan lura da dukan waɗanda suke ƙaunarsa, amma dukan mugaye zai hallaka su.
൨൦യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും;
21 Bakina zai yi magana cikin yabon Ubangiji. Bari kowace halitta ta yabi sunansa mai tsarki har abada abadin.
൨൧എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകലജഡവും കർത്താവിന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

< Zabura 145 >