< Zabura 136 >

1 Ku yi godiya ga Ubangiji, gama nagari ne shi.
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.
2 Ku yi godiya ga Allahn alloli.
ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.
3 Ku yi godiya ga Ubangijin iyayengiji.
കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.
4 Gare shi wanda shi kaɗai yake aikata abubuwan banmamaki,
മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.
5 Wanda ta wurin ganewarsa ya yi sammai,
വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
6 Wanda ya shimfiɗa duniya a kan ruwaye,
ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
7 Wanda ya yi manyan haskoki,
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—
8 Rana don tă yi mulkin yini,
പകലിന്റെ അധിപതിയായി സൂര്യനെയും,
9 Wata da taurari kuma don su yi mulkin dare;
രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
10 Gare shi wanda ya kashe’ya’yan fari Masar
ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
11 Ya kuma fitar da Isra’ila daga cikinsu
അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
12 Da hannu mai ƙarfi da hannu mai iko;
കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;
13 Gare shi wanda ya raba Jan Teku biyu
ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
14 Ya kawo Isra’ila ta tsakiyarsa,
അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,
15 Amma ya share Fir’auna da mayaƙansa cikin Jan Teku;
അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,
16 Gare shi wanda ya bi da mutanensa cikin hamada,
തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
17 Wanda ya buge manyan sarakuna,
മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
18 Ya karkashe manyan sarakuna,
അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—
19 Sihon sarkin Amoriyawa
അമോര്യരുടെ രാജാവായ സീഹോനെയും
20 Da kuma Og sarkin Bashan,
ബാശാൻരാജാവായ ഓഗിനെയും—
21 Ya kuma ba da ƙasarsu gādo,
അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
22 Gādo ga bawansa Isra’ila;
തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.
23 Shi wanda ya tuna da mu cikin ƙasƙancinmu
അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.
24 Ya kuma’yantar da mu daga abokan gābanmu,
അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.
25 Wanda kuma ke ba da abinci ga kowace halitta.
അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.
26 Ku yi godiya ga Allah na sama.
സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

< Zabura 136 >