< Zabura 110 >

1 Ta Dawuda. Zabura ce. Ubangiji ya ce wa Ubangijina, “Zauna a hannun damana, sai na sa abokan gābanka su zama matashin sawunka.”
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”
2 Ubangiji zai fadada ikon sandan mulkinka daga Sihiyona za ka yi mulki a tsakiyar abokan gābanka.
യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; “നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”
3 Rundunarka za su so yin yaƙi a ranarka ta yaƙi. Saye cikin ɗaukaka mai tsarki, daga cikin ciki na safiya za ka karɓi raɓar ƙuruciyarka.
നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ യുവാക്കൾ നിന്നിലേക്കു വന്നുചേരും.
4 Ubangiji ya rantse ba zai kuma canja zuciyarsa ba, “Kai firist ne har abada, bisa ga tsarin Melkizedek.”
യഹോവ ശപഥംചെയ്തിരിക്കുന്നു, ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല: “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”
5 Ubangiji yana a hannun damanka; zai murƙushe sarakuna a ranar fushinsa.
കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്; തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.
6 Zai hukunta al’ummai, yana tarawa gawawwaki yana kuma murƙushe masu mulkin dukan duniya.
അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.
7 Zai sha daga rafin da yake kusa da hanya; saboda haka zai ɗaga kansa sama.
അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും അതിനാൽ അവിടന്ന് ശിരസ്സുയർത്തും.

< Zabura 110 >