< Karin Magana 7 >

1 Ɗana, ka kiyaye kalmomina ka kuma ajiye umarnaina a cikinka.
മകനേ, എന്റെ വചനങ്ങൾ പ്രമാണിച്ച് എന്റെ കല്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.
2 Ka kiyaye umarnaina za ka kuwa rayu; ka tsare koyarwata kamar ƙwayar idonka.
നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
3 Ka daure su a yatsotsinka; ka rubuta su a allon zuciyarka.
നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
4 Ka faɗa wa hikima, “Ke’yar’uwata ce,” ka kuma kira fahimi danginka;
ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക; വിവേകത്തെ സഖി എന്ന് വിളിക്കുക.
5 za su kiyaye ka daga mazinaciya, daga mace marar aminci da kalmominta masu ɗaukan hankali.
അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6 A tagar gidana na leƙa ta labule mai rammuka.
ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
7 Sai na gani a cikin marasa azanci, na lura a cikin samari, wani matashi wanda ba shi da hankali.
ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
8 Yana gangarawa a titi kusa da kusurwarta, yana tafiya a gefen wajen gidanta
അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
9 da magariba, yayinda rana tana fāɗuwa, yayinda duhun dare yana farawa.
അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
10 Sai ga mace ta fito don ta sadu da shi, saye da riga kamar karuwa shirye kuma don ta yaudare shi.
൧൦പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
11 (Ba ta jin tsoro, ko kuma kunya, ƙafafunta ba sa zama a gida;
൧൧അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
12 wani lokaci a titi, wani lokaci a dandali, tana yawo a kowace kusurwa.)
൧൨ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13 Sai ta kama shi ta rungume shi da duban soyayya a fuskarta ta ce,
൧൩അവൾ അവനെ പിടിച്ചുചുംബിച്ച്, ലജ്ജകൂടാതെ അവനോട് പറയുന്നത്
14 “Ina da hadaya ta salama a gida; yau zan cika alkawarina.
൧൪“എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
15 Saboda haka na fito don in sadu da kai; na neme ka na kuma same ka!
൧൫അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു.
16 Na lulluɓe gadona da lili masu launi dabam-dabam daga Masar.
൧൬ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.
17 Na yayyafa turare a gadona da mur, aloyes da kuma kirfa.
൧൭മൂറും അകിലും ലവംഗവുംകൊണ്ട് ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
18 Zo, mu sha zurfin ƙauna har safe; bari mu ji wa ranmu daɗi da ƙauna!
൧൮വരുക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം.
19 Mijina ba ya gida; ya yi tafiya mai nisa.
൧൯പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
20 Ya ɗauki jakarsa cike da kuɗi ba zai kuwa dawo gida ba sai tsakiyar wata.”
൨൦പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു”.
21 Da kalmomin rarrashi ta sa ya kauce; ta ɗauki hankalinsa da sulɓin maganarta.
൨൧ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു.
22 Nan take, ya bi ta kamar saniyar da za a kai mayanka, kamar wawa zuwa wurin da za a ba shi horo
൨൨അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,
23 sai da kibiya ta soki hantarsa, kamar tsuntsun da ya ruga cikin tarko, ba tare da sani zai zama sanadin ransa ba.
൨൩പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
24 Yanzu fa,’ya’yana, ku saurare ni; ku kasa kunne ga abin da nake faɗa.
൨൪ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ.
25 Kada ku bar zuciyarku ta juya zuwa hanyoyinta ko ku kauce zuwa hanyoyinta.
൨൫നിന്റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്.
26 Ta zama sanadin fāɗuwar yawanci; kisan da ta yi ba ta ƙidayuwa.
൨൬അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു.
27 Gidanta babbar hanya ce zuwa kabari mai yin jagora zuwa ɗakunan lahira. (Sheol h7585)
൨൭അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണത്തിന്റെ അറകളിലേക്ക് ചെല്ലുന്നു. (Sheol h7585)

< Karin Magana 7 >