< Yoshuwa 15 >

1 An raba wa kabilar Yahuda gādonsu ta wurin yin ƙuri’a, bisa ga iyalansu, rabon ya kai har zuwa sashen Edom, zuwa Jejin Zin can kurewar kudu.
യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് ഏദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു.
2 Iyakarsu a kudanci ta tashi tun daga kurewar kudu na Tekun Gishiri,
അവരുടെ ദേശത്തിന്റെ തെക്കെ അതിർ ഉപ്പുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്
3 zuwa kudancin Hanyar Kunama, ta ci gaba har zuwa Zin, zuwa kudancin Kadesh Barneya. Sa’an nan ta kurɗa zuwa Hezron har zuwa Addar, ta kuma karkata zuwa Karka.
അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെനിന്ന് കാദേശ്ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്
4 Sai ta wuce zuwa Azmon ta haɗu da Rafin Masar, ta ƙarasa a Bahar Rum. Wannan shi ne iyakarsu ta kudu.
അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
5 Iyakarsu ta gabas kuwa ita ce Tekun Gishiri wadda ta zarce har zuwa gaɓar Urdun. Iyakarsu ta arewa ta fara ne daga Tekun Gishiri a bakin Urdun,
കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള
6 wajen Bet-Hogla ta wuce har zuwa arewancin Bet-Araba, zuwa Dutsen Bohan ɗan Ruben.
ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
7 Sai iyakar ta haura zuwa Debir daga Kwarin Akor ta juya arewa da Gilgal, wadda take fuskantar hawan Adummim a kudancin kwari, ta ci gaba zuwa ruwan En Shemesh, ta ɓullo ta En Rogel.
പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.
8 Sai kuma ta gangara zuwa Kwarin Ben Hinnom a gangaren kudancin birnin Yebusiyawa (wato, Urushalima). Daga can ta haura zuwa kan tudun a yammancin Kwarin Hinnom, a arewancin ƙarshen Kwarin Refayim.
പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫയീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
9 Daga kan tudun, iyakar ta nufi maɓulɓular ruwa na Neftowa, ta ɓullo a garuruwan da suke a Dutsen Efron, ta gangara zuwa Ba’ala (wato, Kiriyat Yeyarim).
പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.
10 Sa’an nan ta karkata yamma daga Ba’ala zuwa Dutsen Seyir, ta wuce ta gangaren Dutsen Yeyarim (wato, Kesalon), ta ci gaba zuwa Bet-Shemesh, ta bi zuwa Timna.
൧൦പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
11 Ta wuce zuwa gangaren arewancin Ekron, ta juya zuwa Shikkeron, ta wuce zuwa Dutsen Ba’ala, ta kai Yabneyel, iyakarta ta ƙare a teku.
൧൧പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
12 Bakin Bahar Rum nan ne iyakar yammanci. Wannan ita ce iyakar da ta kewaye jama’ar Yahuda bisa ga iyalansu.
൧൨പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
13 Yoshuwa ya ba Kaleb ɗan Yefunne wuri a Yahuda, Kiriyat Arba, wato, Hebron, bisa ga umarnin Ubangiji. (Arba shi ne mahaifin Anak.)
൧൩യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
14 Daga can sai Kaleb ya kori’ya’yan Anak, maza su uku daga Hebron, wato, Sheshai, Ahiman da Talmai.
൧൪അവിടെനിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.
15 Daga can ya nufi Debir ya yi yaƙi da mutanen da suke zama a can (Dā sunan Debir, Kiriyat Sefer ne).
൧൫അവിടെനിന്ന് അവൻ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
16 Kaleb ya ce, “Zan ba da’yata Aksa aure ga wanda zai ci Kiriyat Sefer da yaƙi.”
൧൬കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.
17 Otniyel ɗan Kenaz, ɗan’uwan Kaleb, ya ci Kiriyat Sefer da yaƙi; saboda haka Kaleb ya ba wa Aksa’yarsa, ya kuwa aure ta.
൧൭കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
18 Wata rana da ta zo wurin Otniyel, sai ya zuga ta ta roƙi mahaifinta fili. Da ta sauka daga kan jakinta sai Kaleb ya tambaye ta ya ce, “Me kike so in yi miki?”
൧൮അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്ന് ചോദിച്ചു.
19 Ta amsa ta ce, “Ka yi mini alheri na musamman, tun da ka ba ni wuri a Negeb, ina roƙonka, ka ba ni maɓulɓulan ruwa.” Kaleb kuwa ya ba ta maɓulɓulan ruwa na tuddai da na kwari.
൧൯“എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്ക് തരേണം” എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
20 Wannan shi ne gādon kabilar Yahuda bisa ga iyalansu.
൨൦യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.
21 Garuruwan kabilar Yahuda da suke kudu cikin Negeb zuwa iyakar Edom su ne. Kabzeyel, Eder, Yagur,
൨൧തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കബ്സേയേൽ, ഏദെർ, യാഗൂർ,
22 Kina, Dimona, Adada,
൨൨കീന, ദിമോന, അദാദ,
23 Kedesh, Hazor, Itnan,
൨൩കാദേശ്, ഹാസോർ, യിത്നാൻ,
24 Zif, Telem, Beyalot,
൨൪സീഫ്, തേലെം, ബയാലോത്ത്,
25 Hazor-Hadatta, Keriyot Hezron (wato, Hazor),
൨൫ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,
26 Amam, Shema, Molada,
൨൬അമാം, ശെമ, മോലാദ,
27 Hazar Gadda, Heshmon, Bet-Felet,
൨൭ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
28 Hazar Shuwal, Beyersheba, Biziyotiya,
൨൮ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
29 Ba’ala, Iyim, Ezem,
൨൯ബാല, ഇയ്യീം, ഏസെം,
30 Eltolad, Kesil, Horma,
൩൦എൽതോലദ്, കെസീൽ, ഹോർമ്മ,
31 Ziklag, Madmanna, Sansanna,
൩൧സിക്ലാഗ്, മദ്മന്ന, സൻസന്ന,
32 Lebayot, Shilhim, Ayin, Rimmon, jimillarsu, garuruwa da ƙauyukansu duka ashirin da tara ne.
൩൨ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
33 Biranen da suke a filayen kwari su ne, Eshtawol, Zora; Ashna,
൩൩താഴ്‌വരയിൽ എസ്തായോൽ, സോരാ, അശ്ന,
34 Zanowa, En Gannim, Taffuwa, Enam,
൩൪സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 Yarmut, Adullam, Soko, Azeka,
൩൫യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36 Sha’arayim, Aditayim, Gedera (Gederotayim ke nan). Garuruwa goma sha huɗu ke nan da ƙauyukansu.
൩൬ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
37 Zenan, Hadasha, Migdal Gad,
൩൭സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
38 Dileyan, Mizfa, Yokteyel,
൩൮ദിലാൻ, മിസ്പെ, യൊക്തെയേൽ,
39 Lakish, Bozkat, Eglon,
൩൯ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
40 Kabbon, Lahman, Kitlish,
൪൦കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
41 Gederot, Bet-Dagon, Na’ama, Makkeda, garuruwa goma sha shida ke nan da ƙauyukansu.
൪൧ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
42 Libna, Eter, Ashan,
൪൨ലിബ്ന, ഏഥെർ, ആശാൻ,
43 Yefta, Ashna, Nezib,
൪൩യിപ്താഹ്, അശ്ന, നെസീബ്,
44 Keyila, Akzib, Maresha, garuruwa tara ke nan da ƙauyukansu.
൪൪കെയീല, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
45 Ekron da ƙauyukan da suke kewaye da ita;
൪൫എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
46 yammancin Ekron da dukan garuruwa da ƙauyukan da suke kusa da Ashdod.
൪൬എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;
47 Ashdod da garuruwa da kuma ƙauyukan da suke kewaye da ita, Gaza da garuruwanta da ƙauyukanta har zuwa Rafin Masar da kuma Bahar Rum.
൪൭അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപറ്റ് തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
48 Birane na cikin ƙasar tuddai kuwa, su ne, Shamir, Yattir, Soko,
൪൮മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
49 Danna, Kiriyat Sanna (wato, Debir),
൪൯ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
50 Anab, Eshtemo, Anim,
൫൦അനാബ്, എസ്തെമോ, ആനീം,
51 Goshen, Holon, Gilo, garuruwa goma sha ɗaya ke nan da ƙauyukansu.
൫൧ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
52 Arab, Duma, Eshan,
൫൨അരാബ്, ദൂമ, എശാൻ,
53 Yanum, Bet-Taffuwa, Afeka,
൫൩യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
54 Humta, Kiriyat Arba (wato, Hebron) da Ziyor, garuruwa tara ke nan da ƙauyukansu.
൫൪ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55 Mawon, Karmel, Zif, Yutta
൫൫മാവോൻ, കർമ്മേൽ, സീഫ്, യുത്ത,
56 Yezireyel, Yokdeyam, Zanowa,
൫൬യിസ്രായേൽ, യോക്ക്ദെയാം, സാനോഹ,
57 Kayin, Gibeya, Timna, garuruwa goma ke nan da ƙauyukansu.
൫൭കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
58 Halhul, Bet-Zur, Gedor,
൫൮ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
59 Ma’arat, Bet-Anot, Eltekon, garuruwa shida ke nan da ƙauyukansu.
൫൯മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
60 Kiriyat Ba’al (wato, Kiriyat Yeyarim) da Rabba, garuruwa biyu ke nan da ƙauyukansu.
൬൦കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
61 Biranen da suke a jeji kuwa su ne, Bet-Araba, Middin, Sekaka,
൬൧മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
62 Nibshan, Birnin gishiri da En Gedi, garuruwa shida ke nan da ƙauyukansu.
൬൨നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറ് പട്ടണവും അവയുടെ ഗ്രാമങ്ങളും.
63 Kabilar Yahuda kuwa ba su iya korar Yebusiyawa waɗanda suke zama cikin Urushalima ba; har wa yau Yebusiyawa suna nan zaune tare da mutanen Yahuda.
൬൩യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.

< Yoshuwa 15 >