< Ayuba 28 >

1 Akwai ramin azurfa akwai kuma wurin da ake tace zinariya.
വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.
2 Daga cikin ƙasa ake ciro ƙarfe, ana kuma narkar da tagulla daga cikin dutse.
ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
3 Mutum ya kawo ƙarshen duhu; yakan bincike zuzzurfar iyaka, yana neman duwatsu a wuri mafi duhu.
മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.
4 Nesa da inda mutane suke zama, yakan huda rami yă yi abin lilo, a wurin da mutane ba sa bi.
താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു; നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ; മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.
5 Cikin ƙasa inda ake samun abinci, a ƙarƙashinta kuwa zafi ne kamar wuta;
ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
6 akwai duwatsu masu daraja a cikin duwatsunta, akwai kuma zinariya a cikin ƙurarta.
അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.
7 Tsuntsu mai farauta bai san hanyarta ba, ba shahon da ya taɓa ganin ta.
അതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
8 Manyan namun jeji ba su taɓa binta ba, ba zakin da ya taɓa binta.
ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല; ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.
9 Hannun mutum ya iya sarrafa ƙanƙarar duwatsu, yă kuma tumɓuke tushen duwatsu.
അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
10 Yana tona rami a cikin duwatsu idanunsa suna ganin dukan dukiyar da ke cikin duwatsun.
൧൦അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു; അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.
11 Yana nema daga ina ruwan rafi yake ɓulɓulowa yana kuma binciko abubuwan da suke a ɓoye yă kawo su cikin haske.
൧൧അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു; മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്ത് കൊണ്ടുവരുന്നു.
12 Amma a ina ne za a iya samun hikima? Ina fahimta take zama?
൧൨എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13 Mutum bai gane muhimmancinta ba, ba a samunta a ƙasar masu rai.
൧൩അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
14 Zurfi ya ce, “Ba ta wurina”; teku ya ce, “Ba ta wurina.”
൧൪അത് എന്നിൽ ഇല്ല എന്ന് ആഴമേറിയ സമുദ്രം പറയുന്നു; അത് എന്റെ പക്കൽ ഇല്ല എന്ന് കടലും പറയുന്നു.
15 Ba irin zinariyar da za tă iya sayenta, ko kuma a iya auna nauyinta da azurfa.
൧൫സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.
16 Ba za a iya sayenta da zinariyar Ofir, ko sauran duwatsu masu daraja ba.
൧൬ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;
17 Zinariya da madubi ba za su iya gwada kansu da ita ba, ba kuwa za a iya musayarta da abubuwan da aka yi da zinariya ba.
൧൭സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.
18 Kada ma a ce murjani da duwatsu masu walƙiya; farashin hikima ya fi na lu’ulu’ai.
൧൮പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.
19 Ba za a iya daidaita darajarta da duwatsun Tofaz na Kush ba, zallar zinariya ma ba tă isa ta saye ta ba.
൧൯എത്യോപ്യയിലെ പുഷ്യരാഗം അതിനോട് സമമല്ല; തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.
20 “To, daga ina ke nan hikima ta fito? Ina fahimta take zama?
൨൦പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21 An ɓoye ta daga idanun kowane abu mai rai, har tsuntsayen sararin sama ma an ɓoye masu ita.
൨൧അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.
22 Hallaka da mutuwa suna cewa, ‘Jita-jitarta kaɗai muke ji.’
൨൨ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്ന് നാശവും മരണവും പറയുന്നു.
23 Allah ya gane hanyar zuwa wurinta. Shi ne kaɗai ya san inda take zama,
൨൩ദൈവം അതിലേക്കുള്ള വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.
24 Gama yana ganin iyakar duniya kuma yana ganin duk abin da yake ƙarƙashin sama.
൨൪ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; ആകാശത്തിന്റെ കീഴെല്ലാം കാണുന്നു.
25 Lokacin da ya yi iska ya sa ta hura, ya kuma auna ruwaye.
൨൫ദൈവം കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.
26 Lokacin da ya yi wa ruwan sama doka da kuma hanya domin walƙiya,
൨൬ദൈവം മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
27 sai ya dubi hikima ya auna ta; ya tabbatar da ita, ya gwada ta.
൨൭അവിടുന്ന് അത് കണ്ട് വർണ്ണിക്കുകയും അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.
28 Ya kuma ce wa mutum, ‘Tsoron Ubangiji shi ne hikima, kuma guje wa mugunta shi ne fahimi.’”
൨൮കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം എന്ന് ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.

< Ayuba 28 >