< Κατα Ιωαννην 12 >
1 Ο Ιησούς λοιπόν προ εξ ημερών του πάσχα ήλθεν εις Βηθανίαν, όπου ήτο ο Λάζαρος ο αποθανών, τον οποίον ανέστησεν εκ νεκρών.
൧യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറ് ദിവസം മുമ്പെ യേശു വന്നു.
2 Και έκαμαν εις αυτόν δείπνον εκεί, και η Μάρθα υπηρέτει· ο δε Λάζαρος ήτο εις εκ των συγκαθημένων μετ' αυτού.
൨അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു.
3 Τότε η Μαρία, λαβούσα μίαν λίτραν μύρου νάρδου καθαράς πολυτίμου, ήλειψε τους πόδας του Ιησού και με τας τρίχας αυτής εσπόγγισε τους πόδας αυτού· η δε οικία επλήσθη εκ της οσμής του μύρου.
൩അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു.
4 Λέγει λοιπόν εις εκ των μαθητών αυτού, ο Ιούδας Σίμωνος ο Ισκαριώτης, όστις έμελλε να παραδώση αυτόν·
൪എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്:
5 Διά τι τούτο το μύρον δεν επωλήθη τριακόσια δηνάρια και εδόθη εις τους πτωχούς;
൫ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു.
6 Είπε δε τούτο ουχί διότι έμελεν αυτόν περί των πτωχών, αλλά διότι ήτο κλέπτης και είχε το γλωσσόκομον και εβάσταζε τα βαλλόμενα εις αυτό.
൬ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസഞ്ചി തന്റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്.
7 Είπε λοιπόν ο Ιησούς· Άφες αυτήν, εις την ημέραν του ενταφιασμού μου εφύλαξεν αυτό.
൭യേശു: അവളെ അസഹ്യപ്പെടുത്തേണ്ട; എന്റെ ശവസംസ്ക്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
8 Διότι τους πτωχούς πάντοτε έχετε μεθ' εαυτών, εμέ όμως πάντοτε δεν έχετε.
൮ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
9 Έμαθε δε όχλος πολύς εκ των Ιουδαίων ότι είναι εκεί, και ήλθον ουχί διά τον Ιησούν μόνον, αλλά διά να ίδωσι και τον Λάζαρον, τον οποίον ανέστησεν εκ νεκρών.
൯അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാണ്മാനായിട്ടുംകൂടെ വന്നു.
10 Συνεβουλεύθησαν δε οι αρχιερείς, διά να θανατώσωσι και τον Λάζαρον,
൧൦അവൻ നിമിത്തം അനേകം യെഹൂദന്മാർ ചെന്ന്
11 διότι πολλοί εκ των Ιουδαίων δι' αυτόν υπήγαινον και επίστευον εις τον Ιησούν.
൧൧യേശുവിൽ വിശ്വസിക്കയാൽ ലാസറിനേയും കൊല്ലേണം എന്നു മുഖ്യപുരോഹിതന്മാർ ആലോചിച്ചു.
12 Τη επαύριον όχλος πολύς ο ελθών εις την εορτήν, ακούσαντες ότι έρχεται ο Ιησούς εις Ιεροσόλυμα,
൧൨അടുത്ത ദിവസം പെരുന്നാൾക്ക് വലിയ പുരുഷാരം വന്നു. യേശു യെരൂശലേമിലേക്കു വരുന്നു എന്നു അവർ കേട്ടപ്പോൾ
13 έλαβον τα βαΐα των φοινίκων και εξήλθον εις υπάντησιν αυτού και έκραζον· Ωσαννά, ευλογημένος ο ερχόμενος εν ονόματι Κυρίου, ο βασιλεύς του Ισραήλ.
൧൩ഈന്തപ്പനയുടെ ചില്ലകൾ എടുത്തുംകൊണ്ട് അവനെ എതിരേൽക്കുവാൻ ചെന്ന്: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
14 Ευρών δε ο Ιησούς ονάριον, εκάθησεν επ' αυτό, καθώς είναι γεγραμμένον·
൧൪യേശു ഒരു കഴുതക്കുട്ടിയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു.
15 Μη φοβού, θύγατερ Σιών· ιδού, ο βασιλεύς σου έρχεται καθήμενος επί πώλου όνου.
൧൫“സീയോൻപുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
16 Ταύτα όμως δεν ενόησαν οι μαθηταί αυτού κατ' αρχάς, αλλ' ότε εδοξάσθη ο Ιησούς, τότε ενεθυμήθησαν ότι ταύτα ήσαν γεγραμμένα δι' αυτόν, και ταύτα έκαμον εις αυτόν.
൧൬ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; എന്നാൽ യേശുവിന് തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർ അവന് ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ്മ വന്നു.
17 Εμαρτύρει λοιπόν ο όχλος, ο ων μετ' αυτού ότε εφώναξε τον Λάζαρον εκ του μνημείου και ανέστησεν αυτόν εκ νεκρών.
൧൭അവൻ ലാസറെ കല്ലറയിൽനിന്ന് വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം മറ്റുള്ളവരോടു സാക്ഷ്യം പറഞ്ഞു.
18 Διά τούτο και υπήντησεν αυτόν ο όχλος, διότι ήκουσεν ότι έκαμε το θαύμα τούτο.
൧൮അവൻ ഈ അടയാളം ചെയ്തു എന്നു കേട്ടതുകൊണ്ടുകൂടിയാണ് പുരുഷാരം അവനെ എതിരേറ്റുചെന്നത്.
19 Οι Φαρισαίοι λοιπόν είπον προς αλλήλους· Βλέπετε ότι δεν ωφελείτε ουδέν; ιδού, ο κόσμος οπίσω αυτού υπήγεν.
൧൯ആകയാൽ പരീശന്മാർ തമ്മിൽതമ്മിൽ: നോക്കു നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല; ഇതാ ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.
20 Ήσαν δε τινές Έλληνες μεταξύ των αναβαινόντων διά να προσκυνήσωσιν εν τη εορτή.
൨൦പെരുന്നാളിൽ ആരാധിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
21 Ούτοι λοιπόν ήλθον προς τον Φίλιππον τον από Βηθσαϊδά της Γαλιλαίας, και παρεκάλουν αυτόν, λέγοντες· Κύριε, θέλομεν να ίδωμεν τον Ιησούν.
൨൧ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്ന് അവനോട്: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ട് എന്നു അപേക്ഷിച്ചു.
22 Έρχεται ο Φίλιππος και λέγει προς τον Ανδρέαν, και πάλιν ο Ανδρέας και ο Φίλιππος λέγουσι προς τον Ιησούν.
൨൨ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോട് പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്ന് യേശുവിനോടു പറഞ്ഞു.
23 Ο δε Ιησούς απεκρίθη προς αυτούς λέγων· Ήλθεν η ώρα διά να δοξασθή ο Υιός του ανθρώπου.
൨൩യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
24 Αληθώς, αληθώς σας λέγω, Εάν ο κόκκος του σίτου δεν πέση εις την γην και αποθάνη, αυτός μόνος μένει· εάν όμως αποθάνη, πολύν καρπόν φέρει.
൨൪ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.
25 Όστις αγαπά την ψυχήν αυτού, θέλει απολέση αυτήν, και όστις μισεί την ψυχήν αυτού εν τω κόσμω τούτω, εις ζωήν αιώνιον θέλει φυλάξει αυτήν. (aiōnios )
൨൫തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. (aiōnios )
26 Εάν εμέ υπηρετή τις, εμέ ας ακολουθή, και όπου είμαι εγώ, εκεί θέλει είσθαι και ο υπηρέτης ο εμός· και εάν τις εμέ υπηρετή, θέλει τιμήσει αυτόν ο Πατήρ.
൨൬എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും.
27 Τώρα η ψυχή μου είναι τεταραγμένη· και τι να είπω; Πάτερ, σώσον με εκ της ώρας ταύτης. Αλλά διά τούτο ήλθον εις την ώραν ταύτην.
൨൭ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു.
28 Πάτερ, δόξασόν σου το όνομα. Ήλθε λοιπόν φωνή εκ του ουρανού· Και εδόξασα και πάλιν θέλω δοξάσει.
൨൮പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന്: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നൊരു ശബ്ദം ഉണ്ടായി.
29 Ο όχλος λοιπόν ο παρεστώς και ακούσας έλεγεν ότι έγεινε βροντή· άλλοι έλεγον· Άγγελος ελάλησε προς αυτόν.
൨൯അത് കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റുചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു.
30 Απεκρίθη ο Ιησούς και είπεν· Η φωνή αύτη δεν έγεινε δι' εμέ, αλλά διά σας.
൩൦അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്.
31 Τώρα είναι κρίσις του κόσμου τούτου, τώρα ο άρχων του κόσμου τούτου θέλει εκβληθή έξω.
൩൧ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
32 Και εγώ εάν υψωθώ εκ της γης, θέλω ελκύσει πάντας προς εμαυτόν.
൩൨ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.
33 Τούτο δε έλεγε, δεικνύων με ποίον θάνατον έμελλε να αποθάνη.
൩൩ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
34 Απεκρίθη προς αυτόν ο όχλος· Ημείς ηκούσαμεν εκ του νόμου Ότι ο Χριστός μένει εις τον αιώνα, και πως συ λέγεις Ότι πρέπει να υψωθή ο Υιός του ανθρώπου; τις είναι ούτος ο Υιός του ανθρώπου; (aiōn )
൩൪പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. (aiōn )
35 Είπε λοιπόν προς αυτούς ο Ιησούς· Έτι ολίγον καιρόν το φως είναι μεθ' υμών· περιπατείτε ενόσω έχετε το φως, διά να μη σας καταφθάση το σκότος· και όστις περιπατεί εν τω σκότει δεν εξεύρει που υπάγει.
൩൫അതിന് യേശു അവരോട്: ഇനി കുറച്ചുകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്ക് വെളിച്ചം ഉള്ളിടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
36 Ενόσω έχετε το φως, πιστεύετε εις το φως, διά να γείνητε υιοί του φωτός. Ταύτα ελάλησεν ο Ιησούς, και απελθών εκρύφθη απ' αυτών.
൩൬നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന് വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
37 Αλλ' ενώ έκαμε τόσα θαύματα έμπροσθεν αυτών, δεν επίστευον εις αυτόν·
൩൭ഇതു സംസാരിച്ചിട്ട് യേശു അവരെ വിട്ടു മാറിപ്പോയി. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
38 διά να πληρωθή ο λόγος του προφήτου Ησαΐου, τον οποίον είπε· Κύριε, τις επίστευσεν εις το κήρυγμα ημών; και ο βραχίων του Κυρίου εις τίνα απεκαλύφθη;
൩൮“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.
39 Διά τούτο δεν ηδύναντο να πιστεύωσι διότι πάλιν είπεν ο Ησαΐας·
൩൯അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വീണ്ടും പറയുന്നത്:
40 Ετύφλωσε τους οφθαλμούς αυτών και εσκλήρυνε την καρδίαν αυτών, διά να μη ίδωσι με τους οφθαλμούς και νοήσωσι με την καρδίαν και επιστρέψωσι, και ιατρεύσω αυτούς.
൪൦“അവർ കണ്ണുകൊണ്ട് കാണുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”.
41 Ταύτα είπεν ο Ησαΐας, ότε είδε την δόξαν αυτού και ελάλησε περί αυτού.
൪൧യെശയ്യാവു യേശുവിന്റെ തേജസ്സ് കണ്ട് അവനെക്കുറിച്ച് സംസാരിച്ചത് കൊണ്ടാകുന്നു ഇതു പറഞ്ഞത്.
42 Αλλ' όμως και εκ των αρχόντων πολλοί επίστευσαν εις αυτόν, πλην διά τους Φαρισαίους δεν ώμολόγουν, διά να μη γείνωσιν αποσυνάγωγοι.
൪൨എന്നിട്ടും അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു; എന്നാൽ പള്ളിയിൽനിന്ന് പുറത്താക്കപ്പെടാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
43 Διότι ηγάπησαν την δόξαν των ανθρώπων μάλλον παρά την δόξαν του Θεού.
൪൩അവർ ദൈവത്താലുള്ള മാനത്തേക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
44 Ο δε Ιησούς έκραξε και είπεν· Ο πιστεύων εις εμέ δεν πιστεύει εις εμέ, αλλ' εις τον πέμψαντά με,
൪൪യേശു ഉറക്കെ വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു.
45 και ο θεωρών εμέ θεωρεί τον πέμψαντά με.
൪൫എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
46 Εγώ ήλθον φως εις τον κόσμον, διά να μη μείνη εν τω σκότει πας ο πιστεύων εις εμέ.
൪൬എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കുവാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.
47 Και εάν τις ακούση τους λόγους μου και δεν πιστεύση, εγώ δεν κρίνω αυτόν· διότι δεν ήλθον διά να κρίνω τον κόσμον, αλλά διά να σώσω τον κόσμον.
൪൭എന്റെ വചനം കേട്ട് പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിയ്ക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്.
48 Ο αθετών εμέ και μη δεχόμενος τους λόγους μου, έχει τον κρίνοντα αυτόν· ο λόγος, τον οποίον ελάλησα, εκείνος θέλει κρίνει αυτόν εν τη εσχάτη ημέρα·
൪൮എന്റെ വചനങ്ങൾ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനങ്ങൾ തന്നേ അവസാന നാളിൽ അവനെ ന്യായംവിധിക്കും.
49 διότι εγώ απ' εμαυτού δεν ελάλησα, αλλ' ο πέμψας με Πατήρ αυτός μοι έδωκεν εντολήν τι να είπω και τι να λαλήσω·
൪൯ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവ് തന്നേ ഞാൻ ഇന്നത് പറയേണം എന്നും എങ്ങനെ സംസാരിക്കണം എന്നും കല്പന തന്നിരിക്കുന്നു.
50 και εξεύρω ότι η εντολή αυτού είναι ζωή αιώνιος. Όσα λοιπόν λαλώ εγώ, καθώς μοι είπεν ο Πατήρ, ούτω λαλώ. (aiōnios )
൫൦അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നേ അവരോട് സംസാരിക്കുന്നു. (aiōnios )