< Ἰεζεκιήλ 40 >
1 Εν τω εικοστώ πέμπτω έτει της αιχμαλωσίας ημών, εν τη αρχή του έτους, τη δεκάτη του μηνός, τω δεκάτω τετάρτω έτει μετά την άλωσιν της πόλεως, εν τη αυτή ημέρα χειρ Κυρίου εστάθη επ' εμέ και με έφερεν εκεί.
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
2 Δι' οραμάτων του Θεού με έφερεν εις γην Ισραήλ και με έθεσεν επί όρους υψηλοτάτου, εφ' ου ήτο προς μεσημβρίαν ως οικοδομή πόλεως.
ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
3 Και με έφερεν εκεί και ιδού, άνθρωπος του οποίου η θέα ήτο ως θέα χαλκού, και είχεν εν τη χειρί αυτού νήμα λινούν και μέτρον καλάμινον, και αυτός ίστατο εν τη πύλη.
അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു.
4 Και ο άνθρωπος είπε προς εμέ, Υιέ ανθρώπου, ιδέ με τους οφθαλμούς σου και άκουσον με τα ώτα σου και θέσον την καρδίαν σου επί πάντα όσα εγώ σοι δείξω· διότι, διά να σοι δείξω ταύτα, εισήχθης ενταύθα· απάγγειλον πάντα όσα βλέπεις προς τον οίκον Ισραήλ.
ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.”
5 Και ιδού, περίβολος έξωθεν του οίκου κύκλω, και εν τη χειρί του ανθρώπου μέτρον καλάμινον εξ πηχών και μιας παλάμης· και εμέτρησε το πλάτος του οικοδομήματος, ένα κάλαμον, και το ύψος, ένα κάλαμον.
ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു. അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു.
6 Τότε ήλθε προς την πύλην την βλέπουσαν κατά ανατολάς, και ανέβη τας βαθμίδας αυτής και εμέτρησε το κατώφλιον της πύλης, πλάτος ενός καλάμου, και το ανώφλιον, πλάτος ενός καλάμου.
അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു.
7 Και έκαστον οίκημα ήτο μακρόν ένα κάλαμον και πλατύ ένα κάλαμον· και μεταξύ των οικημάτων ήσαν πέντε πήχαι· και το κατώφλιον της πύλης πλησίον της στοάς της προς την πύλην την έσωθεν ήτο ενός καλάμου.
അതിലെ കാവൽമാടങ്ങൾക്ക് ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും ഉണ്ടായിരുന്നു. കാവൽമാടങ്ങൾക്കിടയിൽ തള്ളിനിൽക്കുന്ന മതിലുകൾക്ക് അഞ്ചുമുഴം കനമുണ്ടായിരുന്നു. പൂമുഖത്തിന് തൊട്ടടുത്ത് ആലയത്തിന് അഭിമുഖമായിട്ടുള്ള പടിവാതിലിന്റെ ആഴം ഒരു ദണ്ഡ് ആയിരുന്നു.
8 Τότε εμέτρησε την στοάν της πύλης της έσωθεν και ήτο ενός καλάμου.
അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിലെ പടിപ്പുര അളന്നു.
9 Έπειτα εμέτρησε την στοάν της πύλης, οκτώ πήχας, και τα μέτωπα αυτής, δύο πήχας· η στοά δε της πύλης ήτο έσωθεν.
അത് എട്ടുമുഴവും അതിന്റെ കട്ടിളക്കാലുകൾ രണ്ടുമുഴവും ആയിരുന്നു. പ്രവേശനകവാടത്തിലെ പടിപ്പുര ആലയത്തിന് അഭിമുഖമായിരുന്നു.
10 Και τα οικήματα της πύλης προς ανατολάς ήσαν τρία εντεύθεν και τρία εκείθεν· και τα τρία ενός μέτρου, και τα μέτωπα είχον εν μέτρον, εντεύθεν και εκείθεν.
കിഴക്കേ കവാടത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു. ആ മൂന്നിൽ ഓരോന്നിനും ഒരേ അളവായിരുന്നു. ഓരോ വശത്തും തള്ളിനിൽക്കുന്ന മതിലിനും ഒരേ അളവുതന്നെ.
11 Και εμέτρησε το πλάτος της εισόδου της πύλης, δέκα πήχας, και το μήκος της πύλης, δεκατρείς πήχας.
അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിന്റെ വീതി അളന്നു. അതു പത്തുമുഴവും അതിന്റെ നീളം പതിമ്മൂന്നുമുഴവും ആയിരുന്നു.
12 Ήτο δε έμπροσθεν των οικημάτων διάστημα μία πήχη εντεύθεν και διάστημα μία πήχη εκείθεν· και τα οικήματα ήσαν εξ πηχών εντεύθεν και εξ πηχών εκείθεν.
ഓരോ കാവൽമാടത്തിന്റെയും മുമ്പിൽ ഒരുമുഴം ഉയരമുള്ള ഒരു ഭിത്തി ഉണ്ടായിരുന്നു. കാവൽമാടങ്ങൾ ആറുമുഴം സമചതുരമായിരുന്നു.
13 Έπειτα εμέτρησε την πύλην από της στέγης του ενός οικήματος μέχρι της στέγης του άλλου· το πλάτος ήτο εικοσιπέντε πηχών και θύρα απέναντι θύρας.
അദ്ദേഹം ഒരു കാവൽമാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു. അതു വാതിൽമുതൽ വാതിൽവരെ ഇരുപത്തിയഞ്ചുമുഴം ആയിരുന്നു.
14 Και έκαμε τα μέτωπα εξήκοντα πηχών μέχρι του μετώπου της αυλής κύκλω κύκλω του πυλώνος.
അദ്ദേഹം തള്ളിനിൽക്കുന്ന ഭിത്തിയുടെ അകവശംമുഴുവനും അളന്നു. അത് അറുപതുമുഴം ആയിരുന്നു. ആലയാങ്കണത്തിലേക്കു തുറന്നിരിക്കുന്ന പടിപ്പുരവരെയുള്ള അളവായിരുന്നു ഇത്.
15 Και από του προσώπου της πύλης της εισόδου έως του προσώπου της στοάς της εσωτέρας πύλης ήσαν πεντήκοντα πήχαι.
പ്രവേശനകവാടംമുതൽ അതിന്റെ പടിപ്പുരയുടെ അങ്ങേയറ്റംവരെയുള്ള ദൂരം അൻപതുമുഴം ആയിരുന്നു.
16 Και ήσαν παράθυρα αδιόρατα εις τα οικήματα και εις τα μέτωπα αυτών έσωθεν της πύλης κύκλω κύκλω, και ωσαύτως εις τας στοάς· ήσαν παράθυρα και έσωθεν κύκλω κύκλω, εφ' εκάστου δε μετώπου φοίνικες.
കാവൽമാടത്തിനും കവാടത്തിനുള്ളിൽ തള്ളിനിൽക്കുന്ന ഭിത്തികൾക്കും ചുറ്റിലുമായി അഴിയുള്ള വീതികുറഞ്ഞ ജാലകങ്ങൾ ഉണ്ടായിരുന്നു; പടിപ്പുരയ്ക്ക് ഉണ്ടായിരുന്നതുപോലെതന്നെ. ഈ ജാലകങ്ങൾ എല്ലാംതന്നെ അകത്തേക്കു തുറക്കുന്നവ ആയിരുന്നു. പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തിയുടെ പ്രതലങ്ങളിൽ ഈന്തപ്പനകൾ കൊത്തി അലങ്കരിച്ചിരുന്നു.
17 Και με έφερεν εις την εξωτέραν αυλήν και ιδού, θάλαμοι και λιθόστρωτον κατεσκευασμένον εν τη αυλή κύκλω κύκλω· τριάκοντα θάλαμοι επί του λιθοστρώτου.
അനന്തരം അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ദൈവാലയാങ്കണത്തിനു ചുറ്റും മുറികളും ഓരോ കൽത്തളവും പണിയപ്പെട്ടിരുന്നു. കൽത്തളങ്ങളിൽ മുപ്പതു മുറികൾ ഉണ്ടായിരുന്നു.
18 Και το λιθόστρωτον το επί τα πλάγια των πυλών, κατά το μήκος των πυλών, ήτο το κατώτερον λιθόστρωτον.
കൽത്തളം പ്രവേശനകവാടങ്ങളോടു ചേർന്നിരുന്നു; അതിന്റെ നീളവും വീതിയും തുല്യം. ഇത് താഴത്തെ കൽത്തളം.
19 Και εμέτρησε το πλάτος από του προσώπου της κατωτέρας πύλης μέχρι του προσώπου της εσωτέρας αυλής έξωθεν, εκατόν πήχας προς ανατολάς και προς βορράν.
പിന്നെ അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അങ്കണത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള നീളം അളന്നു; അതു കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം വീതമായിരുന്നു.
20 Και την πύλην της εξωτέρας αυλής την βλέπουσαν προς βορράν εμέτρησε, το μήκος αυτής και το πλάτος αυτής.
പിന്നെ അദ്ദേഹം പുറത്തെ അങ്കണത്തെ അഭിമുഖീകരിക്കുന്ന വടക്കേകവാടത്തിന്റെ നീളവും വീതിയും അളന്നു.
21 Και τα οικήματα αυτής ήσαν τρία εντεύθεν και τρία εκείθεν, και τα μέτωπα αυτής και τα τόξα αυτής ήσαν κατά το μέτρον της πρώτης πύλης, το μήκος αυτής πεντήκοντα πηχών και το πλάτος αυτής εικοσιπέντε πηχών.
അതിന്റെ കാവൽമാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു. ഇവയ്ക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തികൾക്കും പൂമുഖത്തിനും ഉള്ള അളവ് ഒന്നാമത്തെ കവാടത്തിന്റേതുതന്നെ ആയിരുന്നു. അതിന്റെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു.
22 Και τα παράθυρα αυτών και τα τόξα αυτών και οι φοίνικες αυτών ήσαν κατά το μέτρον της πύλης της βλεπούσης προς ανατολάς· και ανέβαινον προς αυτήν δι' επτά βαθμίδων· και τα τόξα αυτής ήσαν έμπροσθεν αυτών.
അതിന്റെ ജാലകങ്ങൾ, പൂമുഖം, ഈന്തപ്പനകൾകൊണ്ടുള്ള അലങ്കാരം എന്നിവയ്ക്ക് കിഴക്കോട്ട് അഭിമുഖമായുള്ള കവാടത്തിന്റെ അതേ അളവായിരുന്നു. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു.
23 Και η πύλη της εσωτέρας αυλής ήτο απέναντι της πύλης της προς βορράν και προς ανατολάς· και εμέτρησεν από πύλης εις πύλην, εκατόν πήχας.
അകത്തെ അങ്കണത്തിന്, കിഴക്കുഭാഗത്ത് ഉണ്ടായിരുന്നതുപോലെതന്നെ വടക്കേ കവാടത്തിന് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. ഒരു കവാടംമുതൽ എതിർദിശയിലെ കവാടംവരെയുള്ള അകലം അളന്നു; അത് നൂറുമുഴം ആയിരുന്നു.
24 Και με έφερε προς νότον, και ιδού, πύλη βλέπουσα προς νότον· και εμέτρησε τα μέτωπα αυτής και τα τόξα αυτής, κατά τα αυτά μέτρα.
അതിനുശേഷം അദ്ദേഹം എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി, അവിടെയുള്ള തെക്കേ കവാടം ഞാൻ കണ്ടു. തെക്കേ ഗോപുരത്തിന്റെ കട്ടിളക്കാലുകളും പൂമുഖവും അദ്ദേഹം അളന്നു. അവയുടെ അളവ് മറ്റുള്ള കവാടങ്ങളുടേതുതന്നെ.
25 Και ήσαν παράθυρα εις αυτήν και εις τα τόξα αυτής κύκλω κύκλω, ως τα παράθυρα εκείνα· το μήκος πεντήκοντα πηχών και το πλάτος εικοσιπέντε πηχών.
ആ ജാലകങ്ങൾപോലെ ഇതിനും പൂമുഖത്തിനുചുറ്റും മറ്റു ദിക്കുകളിലേതുപോലെയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു. അവയുടെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു;
26 Και η ανάβασις αυτής ήτο επτά βαθμίδες και τα τόξα αυτής ήσαν έμπροσθεν αυτών· και είχε φοίνικας, ένα εντεύθεν και ένα εκείθεν, επί των μετώπων αυτής.
അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. അതിന് തള്ളിനിൽക്കുന്ന ഭിത്തികളുടെ മുഖത്ത് ഇരുവശത്തും ഈന്തപ്പനകളുടെ അലങ്കാരം ഉണ്ടായിരുന്നു.
27 Και ήτο πύλη εις την εσωτέραν αυλήν προς νότον· και εμέτρησεν από πύλης εις πύλην, προς νότον, εκατόν πήχας.
അകത്തെ അങ്കണത്തിന് തെക്കോട്ട് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. തെക്കോട്ട് ഒരു കവാടംമുതൽ മറ്റേ കവാടംവരെ അദ്ദേഹം അളന്നു; അതു നൂറുമുഴം ആയിരുന്നു.
28 Και με έφερεν εις την εσωτέραν αυλήν διά της νοτίου πύλης· και εμέτρησε την νότιον πύλην κατά τα αυτά μέτρα.
പിന്നീട് അദ്ദേഹം തെക്കേ കവാടത്തിൽക്കൂടി എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം തെക്കേ കവാടം അളന്നു. അതിനും മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു.
29 Και τα οικήματα αυτής και τα μέτωπα αυτής και τα τόξα αυτής κατά τα αυτά μέτρα· και ήσαν παράθυρα εις αυτήν και εις τα τόξα αυτής κύκλω κύκλω· πεντήκοντα πηχών το μήκος και εικοσιπέντε πηχών το πλάτος.
അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
30 Και τα τόξα κύκλω κύκλω ήσαν εικοσιπέντε πηχών το μήκος και πέντε πηχών το πλάτος.
കവാടങ്ങളുടെ പൂമുഖങ്ങൾ ചുറ്റും ഇരുപത്തിയഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവ ആയിരുന്നു.
31 Και τα τόξα αυτής ήσαν προς την εξωτέραν αυλήν, και φοίνικες επί των μετώπων αυτής, και οκτώ βαθμίδες η ανάβασις αυτής.
അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ കട്ടിളക്കാലുകൾ ഈന്തപ്പനകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു.
32 Και με έφερεν εις την εσωτέραν πύλην προς ανατολάς, και εμέτρησε την πύλην κατά τα αυτά μέτρα.
പിന്നീട് അദ്ദേഹം എന്നെ കിഴക്കുവശത്ത് അകത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം ആ കവാടം അളന്നു. അതിന് മറ്റുള്ളവയുടെ അളവുകൾ ആയിരുന്നു.
33 Και τα οικήματα αυτής και τα μέτωπα αυτής και τα τόξα αυτής ήσαν κατά τα αυτά μέτρα· και ήσαν παράθυρα εις αυτήν και εις τα τόξα αυτής κύκλω κύκλω, πεντήκοντα πηχών το μήκος και εικοσιπέντε πηχών το πλάτος.
അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
34 Και τα τόξα αυτής ήσαν προς την εξωτέραν αυλήν, και φοίνικες επί των μετώπων αυτής, εντεύθεν και εκείθεν, και οκτώ βαθμίδες η ανάβασις αυτής.
അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു.
35 Και με έφερεν εις την βόρειον πύλην και εμέτρησεν αυτήν κατά τα αυτά μέτρα·
പിന്നീട് അദ്ദേഹം എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുവന്ന് അത് അളന്നു. അതിന് മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു.
36 τα οικήματα αυτής, τα μέτωπα αυτής και τα τόξα αυτής και τα παράθυρα αυτής κύκλω κύκλω· το μήκος πεντήκοντα πηχών και το πλάτος εικοσιπέντε πηχών.
അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖങ്ങളും അപ്രകാരംതന്നെ അളവുള്ളവയായിരുന്നു. അതിനുചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
37 Και τα μέτωπα αυτής ήσαν προς την εξωτέραν αυλήν, και φοίνικες επί των μετώπων αυτής, εντεύθεν και εκείθεν, και οκτώ βαθμίδες η ανάβασις αυτής.
അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു.
38 Και οι θάλαμοι και αι είσοδοι αυτής ήσαν πλησίον των μετώπων των πυλών, όπου έπλυνον το ολοκαύτωμα.
അകത്തെ കവാടത്തിൽ ഓരോന്നിലും പൂമുഖത്തിനടുത്ത് വാതിലോടുകൂടിയ ഒരു അറ ഉണ്ടായിരുന്നു. ഹോമയാഗത്തിനുള്ള മാംസം അവിടെയാണ് കഴുകിയിരുന്നത്.
39 Και εν τη στοά της πύλης ήσαν δύο τράπεζαι εντεύθεν και δύο τράπεζαι εκείθεν, διά να σφάζωσιν επ' αυτών το ολοκαύτωμα και την περί αμαρτίας προσφοράν και την περί ανομίας προσφοράν.
കവാടത്തിന്റെ പൂമുഖത്ത് ഇരുവശങ്ങളിലുമായി ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. അതിന്മേൽവെച്ചാണ് ഹോമയാഗവും പാപശുദ്ധീകരണയാഗവും അകൃത്യയാഗവും അറത്തിരുന്നത്.
40 Και εις το έξω πλάγιον, καθώς ανέβαινέ τις προς την είσοδον της βορείου πύλης, ήσαν δύο τράπεζαι, και εις το άλλο πλάγιον, το προς την στοάν της πύλης, δύο τράπεζαι.
കവാടത്തിന്റെ പൂമുഖത്തിന്റെ പുറത്തെ മതിലിന്റെ സമീപത്തായി വടക്കേകവാടത്തിന്റെ പ്രവേശനത്തിലുള്ള പടികളുടെ അടുത്തായിത്തന്നെ രണ്ടു മേശയും പടികളുടെ മറുവശത്തായി വേറെ രണ്ടു മേശയും ഉണ്ടായിരുന്നു.
41 Τέσσαρες τράπεζαι ήσαν εντεύθεν και τέσσαρες τράπεζαι εκείθεν παρά τα πλάγια της πύλης· οκτώ τράπεζαι, εφ' ων έσφαζον τα θύματα.
ഇങ്ങനെ കവാടത്തിന്റെ ഒരുവശത്തു നാലും മറുവശത്തു നാലുമായി എട്ടു മേശ ഉണ്ടായിരുന്നു. അവയുടെമേൽ യാഗങ്ങൾക്കുള്ളവ അറത്തിരുന്നു.
42 Και αι τέσσαρες τράπεζαι του ολοκαυτώματος ήσαν εκ λίθου πελεκητού, μιας πήχης και ημίσεος το μήκος και μιας πήχης και ημίσεος το πλάτος και μιας πήχης το ύψος· και επ' αυτών έθετον τα εργαλεία, δι' ων έσφαζον το ολοκαύτωμα και την θυσίαν.
ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു നിർമിച്ചിരുന്നു. ഓരോന്നിനും ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരുമുഴം ഉയരവും ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കുമുള്ളവ അറക്കുന്നതിനുള്ള ആയുധങ്ങൾ അവയുടെമേൽ വെച്ചിരുന്നു.
43 Και έσωθεν ήσαν άγκιστρα, μιας παλάμης το πλάτος, προσηλωμένα κύκλω κύκλω· επί δε των τραπεζών έθετον το κρέας των προσφορών.
അകത്ത് മതിലുകളിൽ ചുറ്റിലും നാലുവിരൽ നീളമുള്ള ഇരട്ടക്കൊളുത്തുകൾ തറച്ചിരുന്നു. ആ മേശകൾ യാഗത്തിനുള്ള മാംസം വെക്കുന്നതിനുവേണ്ടിയുള്ളവ ആയിരുന്നു.
44 Και έξωθεν της πύλης της εσωτέρας ήσαν οι θάλαμοι των μουσικών, εν τη εσωτέρα αυλή τη επί τα πλάγια της βορείου πύλης· και τα πρόσωπα αυτών ήσαν προς νότον, εν επί το πλάγιον της ανατολικής πύλης βλέπον προς βορράν.
അകത്തെ കവാടത്തിനു പുറത്ത് അകത്തെ അങ്കണത്തിൽത്തന്നെ ഗായകർക്കുള്ള രണ്ടു മുറികൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേകവാടത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ കവാടത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു.
45 Και είπε προς εμέ, Ο θάλαμος ούτος ο βλέπων προς νότον είναι διά τους ιερείς τους φυλάττοντας την φυλακήν του οίκου,
അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള മുറി ആലയത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കും
46 ο δε θάλαμος ο βλέπων προς βορράν είναι διά τους ιερείς τους φυλάττοντας την φυλακήν του θυσιαστηρίου· ούτοι είναι οι υιοί Σαδώκ, μεταξύ των υιών Λευΐ, οίτινες προσέρχονται εις τον Κύριον, διά να λειτουργώσιν εις αυτόν.
വടക്കോട്ടു ദർശനമുള്ള മുറി യാഗപീഠത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കുംവേണ്ടിയുള്ളതാണ്. യഹോവയുടെ സന്നിധിയോട് അടുത്തുചെന്ന് അവിടത്തെ മുമ്പാകെ ശുശ്രൂഷചെയ്യാൻ യോഗ്യതയുള്ള ലേവ്യർ, സാദോക്കിന്റെ പുത്രന്മാരായ ഇവർമാത്രമായിരുന്നു.”
47 Και εμέτρησε την αυλήν, μήκος εκατόν πηχών και πλάτος εκατόν πηχών, εις τετράγωνον· και το θυσιαστήριον ήτο έμπροσθεν του οίκου.
പിന്നെ അദ്ദേഹം അങ്കണം അളന്നു: അത് നൂറുമുഴം നീളവും നൂറുമുഴം വീതിയുമുള്ള സമചതുരമായിരുന്നു. യാഗപീഠമോ, ആലയത്തിന്റെ മുൻവശത്തായിരുന്നു.
48 Και με έφερεν εις την στοάν του οίκου και εμέτρησεν έκαστον μέτωπον της στοάς, πέντε πηχών εντεύθεν και πέντε πηχών εκείθεν· και το πλάτος της πύλης τριών πηχών εντεύθεν και τριών πηχών εκείθεν.
പിന്നെ അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പൂമുഖത്തു കൊണ്ടുവന്നു; പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അദ്ദേഹം അളന്നു. അവയ്ക്ക് ഇരുവശത്തും അഞ്ചുമുഴംവീതം വീതി ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടത്തിന്റെ വീതി പതിനാലുമുഴവും തള്ളിനിൽക്കുന്ന മതിലുകൾക്ക് മൂന്നുമുഴംവീതവും ഇരുവശങ്ങളിലും ഉണ്ടായിരുന്നു.
49 το μήκος της στοάς ήτο είκοσι πηχών και το πλάτος ένδεκα πηχών· και με έφερε διά των βαθμίδων, δι' ων ανέβαινον εις αυτήν· και ήσαν στύλοι παρά τα μέτωπα, εις εντεύθεν και εις εκείθεν.
പൂമുഖത്തിന്റെ വീതി ഇരുപതു മുഴവും മുൻവശംമുതൽ പുറകുവശംവരെ പന്ത്രണ്ടു മുഴവും ആയിരുന്നു. അതിലേക്കു കയറുന്നതിനു പടികളുടെ ഒരുനിര ഉണ്ടായിരുന്നു. കട്ടിളക്കാലിന്റെ ഇരുവശത്തും തൂണുകൾ ഉണ്ടായിരുന്നു.