< Ἔξοδος 34 >
1 Και είπε Κύριος προς τον Μωϋσήν, Κόψον εις σεαυτόν δύο πλάκας λιθίνας καθώς τας πρώτας· και θέλω γράψει επί των πλακών τους λόγους, οίτινες ήσαν επί των πρώτων πλακών, τας οποίας συνέτριψας·
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും.
2 και γίνου έτοιμος το πρωΐ, και ανάβηθι το πρωΐ επί το όρος Σινά, και παράστηθι εκεί ενώπιόν μου επί της κορυφής του όρους·
നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം.
3 και ουδείς θέλει αναβή μετά σου ουδέ θέλει φανή τις καθ' όλον το όρος· και τα ποίμνια και αι αγέλαι δεν θέλουσι βοσκηθή έμπροσθεν του όρους εκείνου.
നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.”
4 Και έκοψε δύο πλάκας λιθίνας καθώς τας πρώτας· και σηκωθείς ο Μωϋσής ενωρίς το πρωΐ, ανέβη επί το όρος Σινά, καθώς προσέταξεν εις αυτόν ο Κύριος, και έλαβεν εις τας χείρας αυτού τας δύο πλάκας τας λιθίνας.
അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു.
5 Και κατέβη ο Κύριος εν νεφέλη και εστάθη μετ' αυτού εκεί και εκήρυξε το όνομα του Κυρίου.
അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു.
6 Και παρήλθε Κύριος έμπροσθεν αυτού και εκήρυξε, Κύριος, Κύριος ο Θεός, οικτίρμων και ελεήμων, μακρόθυμος και πολυέλεος, και αληθινός,
യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു.
7 φυλάττων έλεος εις χιλιάδας, συγχωρών ανομίαν και παράβασιν και αμαρτίαν και ουδόλως αθωόνων τον ένοχον· ανταποδίδων την ανομίαν των πατέρων επί τα τέκνα και επί τα τέκνα των τέκνων, έως τρίτης και τετάρτης γενεάς.
ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
8 Και έσπευσεν ο Μωϋσής και κύψας εις την γην, προσεκύνησε·
അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു.
9 και είπεν, Εάν τώρα εύρηκα χάριν ενώπιόν σου, Κύριε, ας έλθη, δέομαι, ο Κύριός μου εν τω μέσω ημών· διότι ο λαός ούτος είναι σκληροτράχηλος· και συγχώρησον την ανομίαν ημών και την αμαρτίαν ημών και λάβε ημάς εις κληρονομίαν σου.
“കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു.
10 Και είπεν, Ιδού, εγώ κάμνω διαθήκην· έμπροσθεν παντός του λαού σου θέλω κάμει θαυμάσια, οποία δεν έγειναν καθ' όλην την γην και εις ουδέν έθνος· και πας ο λαός, εν μέσω του οποίου είσαι, θέλει ιδεί το έργον του Κυρίου· διότι φοβερόν είναι εκείνο, το οποίον εγώ θέλω κάμει μετά σου.
അപ്പോൾ യഹോവ: “ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലെങ്ങും ഒരു ജനതയുടെയും മധ്യത്തിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ഭുതങ്ങൾ ഞാൻ നിന്റെ സകലജനത്തിന്റെയും മുമ്പാകെ ചെയ്യും. യഹോവയായ ഞാൻ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻപോകുന്ന കാര്യങ്ങൾ എത്ര ഭയങ്കരമാണെന്നു നിങ്ങൾക്കുചുറ്റും വസിക്കുന്ന ജനം കാണും.
11 Φύλαξον εκείνο, το οποίον εγώ σε προστάζω σήμερον· ιδού, εγώ εκβάλλω απ' έμπροσθέν σου τον Αμορραίον και τον Χαναναίον και τον Χετταίον και τον Φερεζαίον και τον Ευαίον και τον Ιεβουσαίον.
ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നത് അനുസരിക്കുക. അമോര്യർ, കനാന്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും.
12 Προσέχε εις σεαυτόν, μη κάμης συνθήκην μετά των κατοίκων της γης εις την οποίαν υπάγεις, μήποτε γείνη παγίς εν τω μέσω σου·
നീ ചെല്ലുന്ന ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. അല്ലെങ്കിൽ, അതു നിനക്ക് ഒരു കെണിയായിത്തീരും.
13 αλλά τους βωμούς αυτών θέλεις καταστρέψει και τα είδωλα αυτών θέλεις συντρίψει και τα άλση αυτών θέλεις κατακόψει.
നിങ്ങൾ അവരുടെ ബലിപീഠങ്ങൾ തകർക്കണം; അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം; അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം.
14 Διότι δεν θέλεις προσκυνήσει άλλον θεόν· επειδή ο Κύριος, του οποίου το όνομα είναι Ζηλότυπος, είναι Θεός ζηλότυπος·
അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ.
15 μήποτε κάμης συνθήκην μετά των κατοίκων της γης, και όταν πορνεύσωσι κατόπιν των θεών αυτών και θυσιάσωσι προς τους θεούς αυτών, σε προσκαλέση τις και φάγης από της θυσίας αυτού·
“ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടരുത്; അവർ തങ്ങളുടെ ദേവതകളോടു പരസംഗം ചെയ്യുകയും അവർക്കു ബലികഴിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കാനും നിങ്ങൾ അവരുടെ ബലികൾ ഭക്ഷിക്കാനും ഇടയാകരുത്.
16 και μήποτε λάβης εκ των θυγατέρων αυτού εις τους υιούς σου, και όταν αι θυγατέρες αυτού πορνεύσωσι κατόπιν των θεών αυτών, κάμωσι τους υιούς σου να πορνεύσωσι κατόπιν των θεών αυτών.
അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു ഭാര്യമാരായി എടുക്കാനും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യാനും അവർ നിങ്ങളുടെ പുത്രന്മാരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കാനും ഇടവരരുത്.
17 Θεούς χωνευτούς δεν θέλεις κάμει εις σεαυτόν.
“നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുത്.
18 Την εορτήν των αζύμων θέλεις φυλάττει. Επτά ημέρας θέλεις τρώγει άζυμα, καθώς προσέταξα εις σε, κατά τον καιρόν του μηνός Αβίβ· διότι κατά τον μήνα Αβίβ εξήλθες εξ Αιγύπτου.
“പുളിപ്പില്ലാത്ത അപ്പത്തിന്റ ഉത്സവം ആചരിക്കണം. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ആബീബ് മാസത്തിൽ നിശ്ചിതസമയത്ത് അത് ആചരിക്കണം.
19 Παν το διανοίγον μήτραν είναι ιδικόν μου· και παν πρωτότοκον αρσενικόν μεταξύ των κτηνών σου, είτε βους είτε πρόβατον.
“നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കടിഞ്ഞൂലുകൾ ഉൾപ്പെടെ ആദ്യം ജനിക്കുന്നതെല്ലാം എനിക്കുള്ളതാകുന്നു.
20 Το δε πρωτότοκον της όνου θέλεις εξαγοράζει με αρνίον· και εάν δεν εξαγοράσης αυτό, τότε θέλεις λαιμοτομήσει αυτό. Πάντας τους πρωτοτόκους των υιών σου θέλεις εξαγοράζει. Και ουδείς θέλει φανή ενώπιόν μου κενός.
എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം. നീ അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരെ ഒക്കെയും വീണ്ടുകൊള്ളണം. “വെറുംകൈയോടെ ആരും എന്റെമുമ്പിൽ വരരുത്.
21 Εξ ημέρας θέλεις εργάζεσθαι την δε εβδόμην ημέραν θέλεις αναπαύεσθαι κατά τον σπορητόν και κατά τον θερισμόν θέλεις αναπαύεσθαι.
“ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.
22 Και θέλεις φυλάττει την εορτήν των εβδομάδων, των απαρχών του θερισμού του σίτου, και την εορτήν της συγκομιδής εις την επιστροφήν του ενιαυτού.
“ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും വർഷാന്ത്യത്തിൽ കായ്-കനിപ്പെരുന്നാളും നീ ആചരിക്കണം.
23 Τρίς του ενιαυτού θέλει εμφανίζεσθαι παν αρσενικόν σου ενώπιον Κυρίου, Κυρίου του Θεού του Ισραήλ.
നിങ്ങളുടെ സകലപുരുഷന്മാരും, വർഷത്തിൽ മൂന്നുപ്രാവശ്യം ഇസ്രായേലിന്റെ ദൈവമായ, കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം.
24 Διότι αφού εκδιώξω τα έθνη απ' έμπροσθέν σου και πλατύνω τα όριά σου, δεν θέλει επιθυμήσει ουδείς την γην σου, όταν αναβαίνης διά να εμφανισθής έμπροσθεν Κυρίου του Θεού σου τρίς του ενιαυτού.
ഞാൻ ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, നിന്റെ ദേശത്തെ വിശാലമാക്കും. നിങ്ങൾ വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കാൻപോകുമ്പോൾ ആരും നിങ്ങളുടെ ദേശം മോഹിക്കുകയില്ല.
25 Δεν θέλεις προσφέρει το αίμα της θυσίας μου με ένζυμα· και η θυσία της εορτής του πάσχα δεν θέλει μείνει έως το πρωΐ.
“പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. പെസഹാപ്പെരുന്നാളിലെ യാഗം പ്രഭാതംവരെ ശേഷിപ്പിക്കരുത്.
26 Τα πρωτογεννήματα της γης σου θέλεις φέρει εις τον οίκον Κυρίου του Θεού σου. Δεν θέλεις ψήσει ερίφιον εν τω γάλακτι της μητρός αυτού.
“നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.”
27 Και είπε Κύριος προς τον Μωϋσήν, Γράψον εις σεαυτόν τους λόγους τούτους· διότι κατά τους λόγους τούτους έκαμα διαθήκην προς σε και προς τον Ισραήλ,
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത്, “ഈ വചനങ്ങൾ എഴുതുക; ഈ വചനങ്ങളനുസരിച്ചു ഞാൻ നിന്നോടും ഇസ്രായേലിനോടും ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.”
28 Και ήτο εκεί μετά του Κυρίου τεσσαράκοντα ημέρας και τεσσαράκοντα νύκτας· άρτον δεν έφαγε και ύδωρ δεν έπιε. Και έγραψεν επί των πλακών τους λόγους της διαθήκης, τας δέκα εντολάς.
മോശ, ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെകൂടെ ആയിരുന്നു. അവിടന്ന് ആ നിയമത്തിന്റെ വചനങ്ങളെ, പത്തുകൽപ്പനകളെത്തന്നെ, കൽപ്പലകകളിൽ എഴുതിക്കൊടുത്തു.
29 Και ότε κατέβαινεν ο Μωϋσής από του όρους Σινά, και αι δύο πλάκες του μαρτυρίου ήσαν εις την χείρα του Μωϋσέως, ότε κατέβαινεν από του όρους, ο Μωϋσής δεν ήξευρεν ότι το δέρμα του προσώπου αυτού έγεινε λαμπρόν ενώ ελάλει μετ' αυτού.
മോശ കൈകളിൽ കല്ലിൽ കൊത്തിയ രണ്ട് ഉടമ്പടിയുടെ പലകകളുമായി സീനായിപർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ, താൻ യഹോവയോടു സംസാരിച്ചതുകൊണ്ടു തന്റെ മുഖം പ്രകാശിച്ചിരുന്നു എന്ന് അദ്ദേഹം അറിഞ്ഞില്ല.
30 Και είδεν ο Ααρών και πάντες οι υιοί Ισραήλ τον Μωϋσήν, και ιδού, το δέρμα του προσώπου αυτού έλαμπε· και εφοβήθησαν να πλησιάσωσιν εις αυτόν.
മോശയുടെ മുഖം പ്രകാശിക്കുന്നതു കണ്ടിട്ട് അഹരോനും എല്ലാ ഇസ്രായേൽമക്കളും അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു.
31 Και εκάλεσεν αυτούς ο Μωϋσής· και επεστράφησαν προς αυτόν ο Ααρών και πάντες οι άρχοντες της συναγωγής, και ελάλησε προς αυτούς ο Μωϋσής.
എന്നാൽ മോശ അവരെ വിളിച്ചു; അഹരോനും സഭയിലെ എല്ലാ നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; അദ്ദേഹം അവരോടു സംസാരിച്ചു.
32 Και μετά ταύτα πάντες οι υιοί Ισραήλ προσήλθον· και προσέταξεν εις αυτούς πάντα όσα ελάλησεν ο Κύριος προς αυτόν επί του όρους Σινά.
അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു.
33 Και ετελείωσεν ο Μωϋσής λαλών προς αυτούς· είχε δε κάλυμμα επί το πρόσωπον αυτού.
മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.
34 Και ότε εισήρχετο ο Μωϋσής ενώπιον του Κυρίου διά να λαλήση μετ' αυτού, εσήκονε το κάλυμμα, εωσού εξέλθη. Και εξήρχετο και ελάλει προς τους υιούς Ισραήλ ό, τι ήτο προστεταγμένος.
എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു.
35 Και είδον οι υιοί Ισραήλ το πρόσωπον του Μωϋσέως, ότι το δέρμα του προσώπου του Μωϋσέως έλαμπε· και έβαλλε πάλιν ο Μωϋσής το κάλυμμα επί το πρόσωπον αυτού, εωσού εισέλθη διά να λαλήση μετ' αυτού.
മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു.