< Κατα Λουκαν 22 >

1 ηγγιζεν δε η εορτη των αζυμων η λεγομενη πασχα
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു.
2 και εζητουν οι αρχιερεισ και οι γραμματεισ το πωσ ανελωσιν αυτον εφοβουντο γαρ τον λαον
അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുന്നതിനാൽ അവനെ കൊല്ലുവാനുള്ള കാരണങ്ങൾ അന്വേഷിച്ചു.
3 εισηλθεν δε σατανασ εισ ιουδαν τον επικαλουμενον ισκαριωτην οντα εκ του αριθμου των δωδεκα
എന്നാൽ പന്ത്രണ്ട് ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു:
4 και απελθων συνελαλησεν τοισ αρχιερευσιν και στρατηγοισ το πωσ αυτον παραδω αυτοισ
അവൻ ചെന്ന് മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചു കൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
5 και εχαρησαν και συνεθεντο αυτω αργυριον δουναι
അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു.
6 και εξωμολογησεν και εζητει ευκαιριαν του παραδουναι αυτον αυτοισ ατερ οχλου
അവൻ അവർക്ക് വാക്ക് കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുക്കുവാൻ അവസരം അന്വേഷിച്ചുപോന്നു.
7 ηλθεν δε η ημερα των αζυμων εν η εδει θυεσθαι το πασχα
പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ
8 και απεστειλεν πετρον και ιωαννην ειπων πορευθεντεσ ετοιμασατε ημιν το πασχα ινα φαγωμεν
യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
9 οι δε ειπον αυτω που θελεισ ετοιμασομεν
ഞങ്ങൾ എവിടെ ഒരുക്കണം എന്നു അവർ ചോദിച്ചതിന്:
10 ο δε ειπεν αυτοισ ιδου εισελθοντων υμων εισ την πολιν συναντησει υμιν ανθρωποσ κεραμιον υδατοσ βασταζων ακολουθησατε αυτω εισ την οικιαν ου εισπορευεται
൧൦നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്:
11 και ερειτε τω οικοδεσποτη τησ οικιασ λεγει σοι ο διδασκαλοσ που εστιν το καταλυμα οπου το πασχα μετα των μαθητων μου φαγω
൧൧ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക.
12 κακεινοσ υμιν δειξει ανωγεον μεγα εστρωμενον εκει ετοιμασατε
൧൨അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു.
13 απελθοντεσ δε ευρον καθωσ ειρηκεν αυτοισ και ητοιμασαν το πασχα
൧൩അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.
14 και οτε εγενετο η ωρα ανεπεσεν και οι δωδεκα αποστολοι συν αυτω
൧൪സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു.
15 και ειπεν προσ αυτουσ επιθυμια επεθυμησα τουτο το πασχα φαγειν μεθ υμων προ του με παθειν
൧൫അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു.
16 λεγω γαρ υμιν οτι ουκετι ου μη φαγω εξ αυτου εωσ οτου πληρωθη εν τη βασιλεια του θεου
൧൬അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
17 και δεξαμενοσ ποτηριον ευχαριστησασ ειπεν λαβετε τουτο και διαμερισατε εαυτοισ
൧൭പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
18 λεγω γαρ υμιν οτι ου μη πιω απο του γενηματοσ τησ αμπελου εωσ οτου η βασιλεια του θεου ελθη
൧൮ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
19 και λαβων αρτον ευχαριστησασ εκλασεν και εδωκεν αυτοισ λεγων τουτο εστιν το σωμα μου το υπερ υμων διδομενον τουτο ποιειτε εισ την εμην αναμνησιν
൧൯പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
20 ωσαυτωσ και το ποτηριον μετα το δειπνησαι λεγων τουτο το ποτηριον η καινη διαθηκη εν τω αιματι μου το υπερ υμων εκχυνομενον
൨൦അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
21 πλην ιδου η χειρ του παραδιδοντοσ με μετ εμου επι τησ τραπεζησ
൨൧എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്.
22 και ο μεν υιοσ του ανθρωπου πορευεται κατα το ωρισμενον πλην ουαι τω ανθρωπω εκεινω δι ου παραδιδοται
൨൨ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.
23 και αυτοι ηρξαντο συζητειν προσ εαυτουσ το τισ αρα ειη εξ αυτων ο τουτο μελλων πρασσειν
൨൩ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു ശിഷ്യന്മാർ തമ്മിൽതമ്മിൽ ചോദിച്ചു തുടങ്ങി.
24 εγενετο δε και φιλονεικια εν αυτοισ το τισ αυτων δοκει ειναι μειζων
൨൪തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
25 ο δε ειπεν αυτοισ οι βασιλεισ των εθνων κυριευουσιν αυτων και οι εξουσιαζοντεσ αυτων ευεργεται καλουνται
൨൫യേശു അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
26 υμεισ δε ουχ ουτωσ αλλ ο μειζων εν υμιν γενεσθω ωσ ο νεωτεροσ και ο ηγουμενοσ ωσ ο διακονων
൨൬നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
27 τισ γαρ μειζων ο ανακειμενοσ η ο διακονων ουχι ο ανακειμενοσ εγω δε ειμι εν μεσω υμων ωσ ο διακονων
൨൭ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
28 υμεισ δε εστε οι διαμεμενηκοτεσ μετ εμου εν τοισ πειρασμοισ μου
൨൮നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ.
29 καγω διατιθεμαι υμιν καθωσ διεθετο μοι ο πατηρ μου βασιλειαν
൨൯എന്റെ പിതാവ് രാജ്യത്തിന്റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.
30 ινα εσθιητε και πινητε επι τησ τραπεζησ μου και καθισεσθε επι θρονων κρινοντεσ τασ δωδεκα φυλασ του ισραηλ
൩൦നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.
31 ειπεν δε ο κυριοσ σιμων σιμων ιδου ο σατανασ εξητησατο υμασ του σινιασαι ωσ τον σιτον
൩൧ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു.
32 εγω δε εδεηθην περι σου ινα μη εκλιπη η πιστισ σου και συ ποτε επιστρεψασ στηριξον τουσ αδελφουσ σου
൩൨ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
33 ο δε ειπεν αυτω κυριε μετα σου ετοιμοσ ειμι και εισ φυλακην και εισ θανατον πορευεσθαι
൩൩പത്രൊസ് അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
34 ο δε ειπεν λεγω σοι πετρε ου μη φωνηση σημερον αλεκτωρ πριν η τρισ απαρνηση μη ειδεναι με
൩൪അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
35 και ειπεν αυτοισ οτε απεστειλα υμασ ατερ βαλαντιου και πηρασ και υποδηματων μη τινοσ υστερησατε οι δε ειπον ουθενοσ
൩൫പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
36 ειπεν ουν αυτοισ αλλα νυν ο εχων βαλαντιον αρατω ομοιωσ και πηραν και ο μη εχων πωλησει το ιματιον αυτου και αγορασει μαχαιραν
൩൬അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെ തന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ.
37 λεγω γαρ υμιν οτι ετι τουτο το γεγραμμενον δει τελεσθηναι εν εμοι το και μετα ανομων ελογισθη και γαρ τα περι εμου τελοσ εχει
൩൭അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു.
38 οι δε ειπον κυριε ιδου μαχαιραι ωδε δυο ο δε ειπεν αυτοισ ικανον εστιν
൩൮കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു.
39 και εξελθων επορευθη κατα το εθοσ εισ το οροσ των ελαιων ηκολουθησαν δε αυτω και οι μαθηται αυτου
൩൯പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
40 γενομενοσ δε επι του τοπου ειπεν αυτοισ προσευχεσθε μη εισελθειν εισ πειρασμον
൪൦ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
41 και αυτοσ απεσπασθη απ αυτων ωσει λιθου βολην και θεισ τα γονατα προσηυχετο
൪൧യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി;
42 λεγων πατερ ει βουλει παρενεγκειν το ποτηριον τουτο απ εμου πλην μη το θελημα μου αλλα το σον γενεσθω
൪൨പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
43 ωφθη δε αυτω αγγελοσ απ ουρανου ενισχυων αυτον
൪൩അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന് പ്രത്യക്ഷനായി.
44 και γενομενοσ εν αγωνια εκτενεστερον προσηυχετο εγενετο δε ο ιδρωσ αυτου ωσει θρομβοι αιματοσ καταβαινοντεσ επι την γην
൪൪പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45 και αναστασ απο τησ προσευχησ ελθων προσ τουσ μαθητασ ευρεν αυτουσ κοιμωμενουσ απο τησ λυπησ
൪൫അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്ന്, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ട് അവരോട്:
46 και ειπεν αυτοισ τι καθευδετε ανασταντεσ προσευχεσθε ινα μη εισελθητε εισ πειρασμον
൪൬നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
47 ετι δε αυτου λαλουντοσ ιδου οχλοσ και ο λεγομενοσ ιουδασ εισ των δωδεκα προηρχετο αυτουσ και ηγγισεν τω ιησου φιλησαι αυτον
൪൭അവൻ സംസാരിക്കുമ്പോൾ തന്നേ പുരുഷാരം അവന്റെ അടുക്കൽ വന്നു; പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
48 ο δε ιησουσ ειπεν αυτω ιουδα φιληματι τον υιον του ανθρωπου παραδιδωσ
൪൮യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.
49 ιδοντεσ δε οι περι αυτον το εσομενον ειπον αυτω κυριε ει παταξομεν εν μαχαιρα
൪൯അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
50 και επαταξεν εισ τισ εξ αυτων τον δουλον του αρχιερεωσ και αφειλεν αυτου το ουσ το δεξιον
൫൦അവരിൽ ഒരുവൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ ചെവി അറുത്തു.
51 αποκριθεισ δε ο ιησουσ ειπεν εατε εωσ τουτου και αψαμενοσ του ωτιου αυτου ιασατο αυτον
൫൧അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.
52 ειπεν δε ο ιησουσ προσ τουσ παραγενομενουσ επ αυτον αρχιερεισ και στρατηγουσ του ιερου και πρεσβυτερουσ ωσ επι ληστην εξεληλυθατε μετα μαχαιρων και ξυλων
൫൨യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?
53 καθ ημεραν οντοσ μου μεθ υμων εν τω ιερω ουκ εξετεινατε τασ χειρασ επ εμε αλλ αυτη υμων εστιν η ωρα και η εξουσια του σκοτουσ
൫൩ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
54 συλλαβοντεσ δε αυτον ηγαγον και εισηγαγον αυτον εισ τον οικον του αρχιερεωσ ο δε πετροσ ηκολουθει μακροθεν
൫൪അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.
55 αψαντων δε πυρ εν μεσω τησ αυλησ και συγκαθισαντων αυτων εκαθητο ο πετροσ εν μεσω αυτων
൫൫അവർ എല്ലാവരും നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
56 ιδουσα δε αυτον παιδισκη τισ καθημενον προσ το φωσ και ατενισασα αυτω ειπεν και ουτοσ συν αυτω ην
൫൬അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ സൂക്ഷിച്ചുനോക്കി: ഇവനും യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
57 ο δε ηρνησατο αυτον λεγων γυναι ουκ οιδα αυτον
൫൭അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
58 και μετα βραχυ ετεροσ ιδων αυτον εφη και συ εξ αυτων ει ο δε πετροσ ειπεν ανθρωπε ουκ ειμι
൫൮കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ട്: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
59 και διαστασησ ωσει ωρασ μιασ αλλοσ τισ διισχυριζετο λεγων επ αληθειασ και ουτοσ μετ αυτου ην και γαρ γαλιλαιοσ εστιν
൫൯ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു ഉറപ്പിച്ചു പറഞ്ഞു.
60 ειπεν δε ο πετροσ ανθρωπε ουκ οιδα ο λεγεισ και παραχρημα ετι λαλουντοσ αυτου εφωνησεν αλεκτωρ
൬൦മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്ന് കോഴി കൂകി.
61 και στραφεισ ο κυριοσ ενεβλεψεν τω πετρω και υπεμνησθη ο πετροσ του λογου του κυριου ωσ ειπεν αυτω οτι πριν αλεκτορα φωνησαι απαρνηση με τρισ
൬൧അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞവാക്ക് പത്രൊസ് ഓർത്തു
62 και εξελθων εξω ο πετροσ εκλαυσεν πικρωσ
൬൨പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.
63 και οι ανδρεσ οι συνεχοντεσ τον ιησουν ενεπαιζον αυτω δεροντεσ
൬൩യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
64 και περικαλυψαντεσ αυτον ετυπτον αυτου το προσωπον και επηρωτων αυτον λεγοντεσ προφητευσον τισ εστιν ο παισασ σε
൬൪പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
65 και ετερα πολλα βλασφημουντεσ ελεγον εισ αυτον
൬൫അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു.
66 και ωσ εγενετο ημερα συνηχθη το πρεσβυτεριον του λαου αρχιερεισ και γραμματεισ και ανηγαγον αυτον εισ το συνεδριον αυτων λεγοντεσ
൬൬രാവിലെ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
67 ει συ ει ο χριστοσ ειπε ημιν ειπεν δε αυτοισ εαν υμιν ειπω ου μη πιστευσητε
൬൭അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
68 εαν δε και ερωτησω ου μη αποκριθητε μοι η απολυσητε
൬൮ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69 απο του νυν εσται ο υιοσ του ανθρωπου καθημενοσ εκ δεξιων τησ δυναμεωσ του θεου
൬൯എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു.
70 ειπον δε παντεσ συ ουν ει ο υιοσ του θεου ο δε προσ αυτουσ εφη υμεισ λεγετε οτι εγω ειμι
൭൦എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
71 οι δε ειπον τι ετι χρειαν εχομεν μαρτυριασ αυτοι γαρ ηκουσαμεν απο του στοματοσ αυτου
൭൧അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ട് നമുക്കു എന്ത് ആവശ്യം? അവൻ പറയുന്നത് തന്നേ നമ്മൾ കേട്ടുവല്ലോ എന്നു പറഞ്ഞു.

< Κατα Λουκαν 22 >