< Yohaannisa 2 >

1 Heedzantho gallas Galiila biittan Qaana kataman yaaganoy yaaganettis. Yesuusa aayiya he yaaganuwan de7awusu.
മൂന്നാം നാൾ ഗലീലയിലെ കാനയിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
2 Yesuusikka ba tamaaretara issife he yaaganuwa xeegettis.
യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു.
3 Woyne ushshay wurin, Yesuusa aayiya Yesuusakko, “Enttaw woyne ushshay wuris” yaagasu.
വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട്: അവർക്ക് വീഞ്ഞ് ഇല്ല എന്നു പറഞ്ഞു.
4 Yesuusi zaaridi, “Ta aaye, ne hayssan geloppa? Ta wodey buroo gakkibeenna” yaagis.
അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
5 Yesuusa aayiya oosanchchotakko, “I hinttew odiyabaa aybibaa gidikkoka oothite” yaagasu.
അവന്റെ അമ്മ വേലക്കാരോട്: അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നു പറഞ്ഞു.
6 Ayhudeti bantta geesho wogaas go7ettiya usuppun shuchcha baathati he bessan de7oosona. Issi issi baathay nam77u woykko heedzu xugga oykkees.
അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറ് കല്പാത്രം ഉണ്ടായിരുന്നു.
7 Yesuusi oosanchchotakko, “Baathatan haathe kunthite” yaagis. Entti baathatas doona gakkanaw haathe kunthidosona.
യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു.
8 Yesuusi enttako, “Ha77i duuqqidi yaaganuwa halaafiyas immite” yaagis. Entti iyaw efidi immidosona.
ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരന് കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു.
9 Yaaganuwa halaafey woyne ushshi laamettida haathaa ganxi ekkidi awuppe yidaakko eribeenna, shin haathaa kunthida oosanchchoti eroosona. Yaaganuwa halaafey machchiw ekkeyssa xeegidi,
അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു:
10 “Oonikka lo77o woyne ushshaa asaa koyrottidi ushshees. Yaatidi asay uyi kallidaappe guye, qiraariya immees. Shin neeni lo77o woyne ushshaa hanno gakkanaw wotha aggadasa” yaagis.
൧൦എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോട് പറഞ്ഞു.
11 Yesuusi ha koyro malaataa Galiila biittan Qaana kataman oothis; hessan ba gitatethaa bessis. Iya tamaareti iya ammanidosona.
൧൧യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
12 Hessafe guye, Yesuusi ba aayera, ba ishataranne ba tamaaretara issife Qifirnahoome giya katamaa bidi guutha gallas gam77is.
൧൨അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്ക് പോയി; അവിടെ അവർ ചുരുക്കംനാൾ താമസിച്ചു.
13 Ayhudeti bonchchiya Faasika Baale gallasay matatin Yesuusi Yerusalaame bis.
൧൩യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
14 Bidi Xoossa Keethan boorata, miizata, dorssatanne holleta bayzeyssatanne bantta oydiyan uttidi miishe laammeyssata demmis.
൧൪ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട്
15 I xurqqafe dooqidi asaa ubbaa entta mehetara Xoossa Keethafe gooddidi kare kessis. Miishe laammeyssata xarpheezatakka aathi yeggidi entta miishiya laallis.
൧൫കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു;
16 Holle bayzeyssata, “Ha holleta hayssafe kessite; ta Aawa keetha giya oothofite” yaagis.
൧൬പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു.
17 Iya tamaareti Geeshsha Maxaafan, “Taani ne keethas mishettiya mishay tana tamada xuuggees” geetettidi xaafettidayssa akeekidosona.
൧൭അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നത് ഓർത്തു.
18 Hessafe guye, Ayhudeti zaaridi, “Ne hayssa oothanaw new maati de7eyssas nuna ay malaata oothada bessanee?” yaagidosona.
൧൮എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
19 Yesuusi, “Ha Xoossaa Keetha laallite; taani heedzu gallasan zaarada keexana” yaagis.
൧൯യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു.
20 Qassika Ayhudeti, “Ha Xoossa Keetha keexanaw oytamanne usuppun laythi ekkis, shin neeni heedzu gallasan keexanee?” yaagidosona.
൨൦യെഹൂദ അധികാരികൾ അവനോട്: ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ എന്നു ചോദിച്ചു.
21 Shin Yesuusi odiya Xoossa Keethay ba asatethaabaa.
൨൧എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.
22 Hessa gisho, Yesuusi hayqoppe denddidaappe guye iya tamaareti I hessa gidayssa akeekidosona. Qassi entti Xoossaa maxaafan xaafettidayssanne Yesuusi odidayssa ammanidosona.
൨൨അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
23 Yesuusi Faasika bonchchiya bessan Yerusalaamen de7ishin, I oothida malaatata be7idi daro asay iya ammanidosona.
൨൩പെസഹ പെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അത്ഭുതകരമായ അടയാളങ്ങൾ കണ്ടിട്ട് പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
24 Shin Yesuusi asaa ubbaa eriya gisho entta ammanibeenna.
൨൪യേശുവോ അവരെ എല്ലാവരെയും അറിയുകകൊണ്ട് തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല.
25 Asa wozanan de7iyabaa I ba huu7en eriya gisho asabaa oonikka iyaw odana mela koshshibeenna.
൨൫മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവേ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ച് യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.

< Yohaannisa 2 >