< Thimo 9 >
1 Ũũgĩ nĩakĩte nyũmba yake; nĩaicũhĩtie itugĩ ciayo mũgwanja.
ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീൎത്തു.
2 Nĩahaarĩirie nyama, na akahaarĩria ndibei, o na akaara metha yake.
അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
3 Nĩatũmĩte ndungata ciake cia airĩtu nja, na nĩaretana arĩ harĩa hatũũgĩru mũno itũũra-inĩ rĩrĩa inene, akoiga atĩrĩ:
അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:
4 “Andũ arĩa othe matarĩ na ũũgĩ nĩmoke gũkũ!” Ningĩ akeera andũ arĩa maagĩĩte ũtaũku atĩrĩ,
അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;
5 Ũkai mũrĩe irio ciakwa, na mũnyue ndibei ĩrĩa ndĩmũthondekeire.
വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്വിൻ!
6 Tiganai na mĩthiĩre yanyu ĩtarĩ ya ũũgĩ, na nĩmũgũtũũra muoyo; cookai gũthiiaga na njĩra ya ũtaũku.
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാൎഗ്ഗത്തിൽ നടന്നുകൊൾവിൻ.
7 “Ũrĩa wothe ũtaaraga mũnyũrũrania eĩtagĩria irumi; na ũrĩa wothe ũkaanagia mũndũ mwaganu egĩĩragĩra njono.
പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭൎത്സിക്കുന്നവന്നു കറ പറ്റുന്നു.
8 Ndũkanataare mũnyũrũrania, nĩguo ndagagũthũũre; kaania mũndũ mũũgĩ, nake nĩegũkwenda.
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.
9 Taara mũndũ mũũgĩ na nĩegũkĩrĩrĩria kũũhĩga; mũndũ mũthingu mũrute, na nĩekuongerera ũũgĩ wake.
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വൎദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10 “Kĩambĩrĩria kĩa ũũgĩ nĩ gwĩtigĩra Jehova, na kũmenya Ũrĩa Mũtheru nĩkuo gũtaũkĩrwo.
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11 Nĩgũkorwo nĩ ũndũ wakwa matukũ maku nĩmakaingĩha, na wongererwo mĩaka ya gũtũũra muoyo.
ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീൎഘായുസ്സു ഉണ്ടാകും.
12 Ũngĩkorwo ũrĩ mũũgĩ-rĩ, ũũgĩ waku nĩũgakũguna; na ũngĩkorwo ũrĩ mũnyũrũrania-rĩ, we nowe ũkaanyariirĩka.”
നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
13 Mũndũ-wa-nja ũrĩa wĩtagwo Mũkĩĩgu nĩ wa inegene; we ndarĩ mũtugo, na ndarĩ ũmenyo.
ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
14 Aikaraga thĩ mũrango-inĩ wa nyũmba yake, agaikarĩra gĩtĩ harĩa hatũũgĩru mũno itũũra-inĩ rĩrĩa inene,
തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
15 ageetaga arĩa marehĩtũkĩra, arĩa marethiĩra na njĩra ciao.
അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16 Ameeraga atĩrĩ, “Andũ arĩa othe matarĩ na ũũgĩ nĩmoke gũkũ!” Nao arĩa maagĩĩte ũtaũku akameera atĩrĩ:
അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;
17 “Maaĩ ma kũiya marĩ mũrĩo; o na irio iria irĩĩagĩrwo hitho-inĩ irĩ cama!”
മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
18 No andũ acio matikoragwo makĩmenya atĩ arĩa akuũ marĩ kũu, na atĩ ageni ake marĩ o kũrĩa kũriku mbĩrĩra-inĩ. (Sheol )
എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol )