< Psalm 7 >
1 Schiggajon Davids, das er Jehovah sang wegen der Worte des Benjaminiters Kusch. Jehovah, mein Gott, auf Dich verlasse ich mich, hilf mir von allen meinen Verfolgern, und errette mich.
൧ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ.
2 Auf daß er meine Seele nicht zerfleische wie ein Löwe, und zerbreche, daß niemand errette.
൨അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3 Jehovah, mein Gott, habe solches ich getan, ist Verkehrtheit in meinen Händen;
൩എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4 Habe Böses ich erwidert dem, der friedlich mit mir war, habe ausgeplündert den, der ohne Grund mich drängte,
൪എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ
5 So setze der Feind meiner Seele nach und erreiche sie, er stampfe mein Leben zur Erde und lege meine Herrlichkeit in den Staub! (Selah)
൫ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. (സേലാ)
6 Stehe auf, Jehovah, in Deinem Zorn, erhebe Dich wider das Wüten meiner Dränger, und wache auf für mich, Du hast das Gericht geboten.
൬യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ; എനിക്ക് വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരണമേ;
7 Und Dich umgebe die Gemeinde der Volksstämme, und über ihr kehre zurück zur Höhe!
൭ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ
8 Jehovah spricht den Völkern Recht. Jehovah richte mich, nach meiner Gerechtigkeit und meiner Rechtschaffenheit über mir.
൮യഹോവ ജനതകളെ ന്യായം വിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ;
9 Laß doch der Ungerechten Bosheit zu Ende kommen! Und befestige Du den Gerechten, Der Du die Herzen und die Nieren prüfst, gerechter Gott!
൯ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.
10 Mein Schild ist bei Gott. Er hilft denen, so geraden Herzens sind.
൧൦ദൈവമാണ് എന്റെ പരിച; അവിടുന്ന് ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.
11 Gott ist ein gerechter Richter, aber ein Gott, Der den ganzen Tag Unwillen hegt.
൧൧ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.
12 Kehrt er nicht um, so schärft Er Sein Schwert, spannt und richtet Er Seinen Bogen.
൧൨മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്റെ വാളിന് മൂർച്ചകൂട്ടും; അവിടുന്ന് തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.
13 Und hat des Todes Geräte Sich bereitet, und macht zu Brandern Seine Pfeile.
൧൩അവിടുന്ന് മരണാസ്ത്രങ്ങളെ അവന്റെനേരെ തൊടുത്ത്, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
14 Siehe, mit Unrecht hat er Geburtsnot, und ist mit Mühsal schwanger, und Lüge hat er geboren.
൧൪ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.
15 Er hat eine Grube gegraben und sie ausgehöhlt, fiel aber selber in den Graben, den er gemacht.
൧൫അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു.
16 Sein Mühsal kehrt auf sein Haupt zurück, und die Gewalttat kommt herab auf seinen Scheitel.
൧൬അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും; അവന്റെ ദുഷ്ടത അവന്റെ നെറുകയിൽ തന്നെ പതിക്കും.
17 Bekennen will ich Jehovah nach Seiner Gerechtigkeit und Psalmen singen dem Namen Jehovahs, des Allerhöchsten.
൧൭ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.