< Psalm 123 >

1 Ich hebe meine Augen auf zu Dir, Der Du im Himmel wohnst!
ആരോഹണഗീതം. സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
2 Siehe, wie der Knechte Augen auf ihres Herrn Hand, wie die Augen der Dienstmagd auf die Hand ihrer Gebieterin, so sind unsere Augen auf Jehovah, unseren Gott, bis daß Er uns gnädig sei.
ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവിടുന്ന് ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
3 Sei uns gnädig, Jehovah, sei uns gnädig; denn von Verachtung sind wir übersättigt.
യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4 Gar übersättigt ist geworden unsere Seele des Hohns der Sorglosen, der Verachtung der Hochmütigen.
സുഖിമാൻന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ച് ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.

< Psalm 123 >