< Psalm 114 >

1 Da Israel von Ägypten auszog, Jakobs Haus weg von dem fremden Volke,
യിസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2 Da ward Jehudah zu Seinem Heiligtum, Israel zu Seinen Herrschaften.
യെഹൂദാ കർത്താവിന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ കർത്താവിന്റെ ആധിപത്യദേശവുമായിത്തീർന്നു.
3 Das Meer sah und floh, der Jordan wandte sich herum rückwärts.
സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
4 Die Berge hüpften wie Widder, Hügel wie der Herde Lämmer.
പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5 Was ist dir, Meer, daß du fliehst, du Jordan, daß du dich rückwärts herumwendest?
സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
6 Euch Bergen, daß ihr hüpfet wie Widder, ihr Hügel, wie der Herde Lämmer?
പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?
7 Vor dem Angesicht des Herrn kreiße, du Erde! Vor dem Angesicht des Gottes Jakobs!
ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.
8 Der den Fels verwandelt in einen Teich des Wassers, die Kiesel zum Brunnquell der Wasser.
അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

< Psalm 114 >