< Richter 12 >
1 Und Ephraims Mannen wurden zusammengerufen und zogen hin nach Mitternacht, und sie sprachen zu Jephthach: Warum bist du hingezogen, zu streiten wider die Söhne Ammons, und hast uns nicht gerufen, daß wir mit dir zögen? Dein Haus verbrennen wir über dir mit Feuer.
൧അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി യോര്‍ദാന്‍ നദി കടന്ന് വടക്ക് ഭാഗത്തുള്ള സഫോന്‍ പട്ടണത്തില്‍ ചെന്ന് യിഫ്താഹിനോട്: അമ്മോന്യരോടുള്ള യുദ്ധത്തിന് നീ ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ട് തീ വെച്ചു ചുട്ടുകളയും എന്ന് പറഞ്ഞു.
2 Und Jephthach sprach zu ihnen: Ein Mann des Haders war ich sehr, ich und mein Volk und die Söhne Ammons, und ich schrie zu euch, aber ihr halfet mir nicht aus ihrer Hand.
൨യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ കലഹം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ വിളിച്ചെങ്കിലും, നിങ്ങൾ അവരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചില്ല.
3 Und ich sah, daß du uns nicht halfest, und ich nahm meine Seele in meine Hand und zog hinüber wider die Söhne Ammons, und Jehovah gab sie in meine Hand, und warum zieht ihr nun heute herauf, wider mich zu streiten?
൩നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ച് അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെ ആയിരിക്കെ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധത്തിന് വരുന്നത് എന്ത് എന്ന് പറഞ്ഞു.
4 Und Jephthach brachte alle Männer Gileads zusammen und sie stritten mit Ephraim, und die Männer Gileads schlugen Ephraim; weil sie sagten: Entkommene Ephraims seid ihr, Gilead ist inmitten Ephraims und inmitten Menaschehs.
൪അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും കൂട്ടി, എഫ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ചു; “ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും ഇടയിൽ എഫ്രയീമ്യരിൽ നിന്ന് ഓടിപ്പോയവർ ആകുന്നു “എന്ന് എഫ്രയീമ്യർ പറയുകകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
5 Und Gilead besetzte die Furten des Jordan vor Ephraim; und es geschah, wenn die Entkommenen Ephraims sprachen: Laßt mich hinüber, so sprachen zu ihm die Männer von Gilead: Bist du ein Ephraimite? Und wenn er sagte: Nein,
൫ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ എഫ്രയീമ്യർ എത്തും മുമ്പ് പിടിച്ചു; രക്ഷപെട്ട എഫ്രയീമ്യരിൽ ആരെങ്കിലും “ഞാൻ അക്കരക്കു കടക്കട്ടെ “എന്ന് പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്ന് ചോദിക്കും; “അല്ല “എന്ന് അവൻ പറഞ്ഞാൽ,
6 Da sagten sie zu ihm: Sprich doch: Schibboleth. Sprach er aber Sibboleth und konnte es nicht richtig reden, so ergriffen sie ihn und schlachteten ihn an den Furten des Jordans. Und es fielen zu selbiger Zeit von Ephraim zweiundvierzigtausend.
൬അവർ അവനോട് “ശിബ്ബോലെത്ത് “എന്ന് പറയാൻ പറയും; അത് അവന് ശരിയായി ഉച്ചരിക്കുവാൻ കഴിയായ്കകൊണ്ട് അവൻ “സിബ്ബോലെത്ത് “എന്ന് പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ച് കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ മരിച്ചുവീണു.
7 Und Jephthach richtete Israel sechs Jahre. Und Jephthach, der Gileaditer, starb und ward begraben in den Städten Gileads.
൭യിഫ്താഹ് യിസ്രായേലിന് ആറ് വർഷം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.
8 Und nach ihm richtete Israel Ibzan von Bethlechem.
൮അവന്റെ ശേഷം ബേത്ത്-ലേഹേമ്യനായ ഇബ്സാൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.
9 Und er hatte dreißig Söhne; und dreißig Töchter entließ er hinaus und dreißig Töchter brachte er seinen Söhnen von draußen, und richtete Israel sieben Jahre.
൯അവന് മുപ്പത് പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പത് പുത്രിമാരെ വിവാഹം ചെയ്തയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പത് കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴ് വർഷം ന്യായാധിപനായിരുന്നു.
10 Und Ibzan starb und ward in Bethlechem begraben.
൧൦പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്-ലേഹേമിൽ അവനെ അടക്കം ചെയ്തു.
11 Und nach ihm richtete Israel Elon, der Sebuluniter, und er richtete Israel zehn Jahre.
൧൧അവന്റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന് ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
12 Und Elon, der Sebuluniter, starb und ward begraben in Aijalon, im Lande Sebulun.
൧൨പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കം ചെയ്തു.
13 Und nach ihm richtete Israel Abdon, Hillels Sohn, der Pirathoniter.
൧൩അവന്റെ ശേഷം ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.
14 Und er hatte vierzig Söhne und dreißig Söhne seiner Töchter, die auf siebzig Eselfüllen ritten, und richtete Israel acht Jahre.
൧൪ഓരോ കഴുത സ്വന്തമായുള്ള നാല്പത് പുത്രന്മാരും മുപ്പത് പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ട് വർഷം ന്യായാധിപനായിരുന്നു.
15 Und Abdon, der Sohn Hillels, der Pirathoniter, starb und ward begraben in Pirathon, im Lande Ephraim, auf dem Gebirge des Amalekiters.
൧൫പിന്നെ ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കം ചെയ്തു.