< Sprueche 25 >
1 Auch das sind Sprüche Salomos, welche hinzugesetzt haben die Männer Hiskias, des Königs von Juda:
യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ആളുകൾ സമാഹരിച്ച ശലോമോന്റെ മറ്റുള്ള സുഭാഷിതങ്ങളാണിവ:
2 Es ist Gottes Ehre, eine Sache zu verbergen, aber der Könige Ehre, eine Sache zu erforschen.
വസ്തുതകൾ നിഗൂഢതയിൽ സൂക്ഷിക്കുക എന്നതു ദൈവത്തിന്റെ മഹത്ത്വം; വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തുക എന്നതു രാജാവിന്റെ മഹത്ത്വം.
3 Die Höhe des Himmels und die Tiefe der Erde und der Könige Herz ist unergründlich.
ആകാശത്തിന്റെ ഉന്നതിയും ഭൂമിയുടെ അഗാധതയും മനസ്സിലാക്കുക സാധ്യമല്ല, അതുപോലെ രാജാവിന്റെ മനസ്സ് അന്വേഷണാതീതമാണ്.
4 Man entferne die Schlacken vom Silber, so macht der Goldschmied ein Gefäß daraus!
വെള്ളിയിൽനിന്ന് കീടം നീക്കംചെയ്യുക, അപ്പോൾ വെള്ളിപ്പണിക്കാർക്കു പാത്രം നിർമിക്കാൻ കഴിയുന്നു;
5 Man entferne auch die Gottlosen vom König, so wird sein Thron durch Gerechtigkeit feststehen!
രാജസദസ്സിൽനിന്ന് നീചരായ ഉദ്യോഗസ്ഥരെ നീക്കുക, അപ്പോൾ രാജസിംഹാസനം നീതിയിൽ സ്ഥാപിതമാകും.
6 Rühme dich nicht vor dem König und tritt nicht an den Platz der Großen;
രാജസന്നിധിയിൽ നിങ്ങളെത്തന്നെ പുകഴ്ത്തരുത്, അവിടത്തെ ഉന്നതർക്കിടയിൽ ഒരു സ്ഥാനം അവകാശപ്പെടരുത്;
7 denn es ist besser, man sage zu dir: «Komm hier herauf!» als daß man dich vor einem Fürsten erniedrige, den deine Augen gesehen haben.
പ്രഭുക്കന്മാർക്കിടയിൽ അവഹേളിക്കപ്പെടുന്നതിനെക്കാൾ, “ഇവിടെ കയറിവരിക,” എന്നു രാജാവ് നിങ്ങളോടു കൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ ചില വസ്തുതകൾ കണ്ടു എന്ന കാരണത്താൽ
8 Gehe nicht rasch gerichtlich vor; denn was willst du hernach tun, wenn dein Nächster dich zuschanden macht?
തിടുക്കത്തിൽ കോടതിവ്യവഹാരത്തിനു കൊണ്ടുവരരുത്, നിങ്ങളുടെ അയൽവാസി നിങ്ങളെ അപമാനപ്പെടുത്തിയാൽ അവസാനം നിങ്ങൾ എന്തുചെയ്യും?
9 Erledige deine Streitsache mit deinem Nächsten; aber das Geheimnis eines andern offenbare nicht!
അയൽവാസിയുമായി നിങ്ങൾക്കുള്ള തർക്കം ഉന്നയിക്കുന്നതിനിടയിൽ, മറ്റൊരാളുടെ രഹസ്യം ഒറ്റുകൊടുക്കരുത്,
10 Er möchte dich sonst beschimpfen, wenn er es vernimmt, und du könntest deine Verleumdung nicht verantworten.
അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല.
11 Wie goldene Äpfel in silbernen Schalen, so ist ein Wort, gesprochen zur rechten Zeit.
തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്.
12 Wie ein goldener Ring und ein köstliches Geschmeide, so paßt eine weise Mahnung zu einem aufmerksamen Ohr.
ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്.
13 Wie die Kühle des Schnees in der Sommerhitze, so erfrischt ein treuer Bote den, der ihn gesandt hat: er erquickt die Seele seines Herrn.
വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്; അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു.
14 Wie Wolken und Wind ohne Regen, so ist ein Mensch, der lügenhafte Versprechungen macht.
താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്.
15 Durch Geduld wird ein Richter überredet, und die weiche Zunge zerbricht Knochen.
ദീർഘക്ഷമയാൽ ഭരണാധികാരിയെപ്പോലും അനുനയിപ്പിക്കാൻ കഴിയും, മൃദുഭാഷണം അസ്ഥിയെപ്പോലും ഭേദിക്കും.
16 Hast du Honig gefunden, so iß dein Teil; doch daß du davon nicht übersatt werdest und ihn ausspeien mußt!
നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക— അമിതമായാൽ അത് ഛർദിച്ചുപോകും.
17 Betritt nur selten das Haus deines Freundes, damit er deiner nicht überdrüssig werde und dich hasse!
വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും.
18 Ein Hammer, ein Schwert, ein spitzer Pfeil: so ist ein Mensch, der gegen seinen Nächsten falsches Zeugnis ablegt.
തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്.
19 Auf einen treulosen Menschen ist am Tage der Not ebensoviel Verlaß wie auf einen bösen Zahn und auf einen wankenden Fuß.
ആപത്തുനാളുകളിൽ അവിശ്വസ്തരെ ആശ്രയിക്കരുത് പൊട്ടിയ പല്ലോ മുടന്തുള്ള കാലോ പോലെയാണത്.
20 Wie einer, der an einem kalten Tage das Kleid auszieht oder Essig auf Natron gießt, so ist, wer einem mißmutigen Herzen Lieder singt.
വിഷാദിച്ചിരിക്കുന്നവർക്കുവേണ്ടി ആഹ്ലാദഗാനം ആലപിക്കുന്നത്, ശൈത്യകാലത്ത് വസ്ത്രം അപഹരിക്കുന്നവരെപ്പോലെയോ മുറിവിൽ വിന്നാഗിരി ഒഴിക്കുന്നതുപോലെയോ ആണ്.
21 Hungert deinen Feind, so speise ihn mit Brot; dürstet ihn, so tränke ihn mit Wasser!
നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കുന്നതിനു വെള്ളം നൽകുക.
22 Denn damit sammelst du feurige Kohlen auf sein Haupt, und der HERR wird dir's vergelten.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണ്, അങ്ങനെയായാൽ യഹോവ നിങ്ങൾക്കു പ്രതിഫലംനൽകും.
23 Nordwind erzeugt Regen und Ohrenbläserei verdrießliche Gesichter.
വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു.
24 Besser in einem Winkel auf dem Dache wohnen, als mit einem zänkischen Weibe in einem gemeinsamen Hause!
കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.
25 Wie kühles Wasser eine dürstende Seele, so erquickt eine gute Botschaft aus fernem Lande.
ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്.
26 Ein getrübter Brunnen und ein verdorbener Quell: so ist ein Gerechter, der vor einem Gottlosen wankt.
ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു.
27 Viel Honig essen ist nicht gut; aber etwas Schweres erforschen ist eine Ehre.
അമിതമായി തേൻ ഭക്ഷിക്കുന്നത് നല്ലതല്ല, അതുപോലെ സ്വന്തം ബഹുമാനംമാത്രം അന്വേഷിക്കുന്നതും മാന്യമല്ല.
28 Wie eine Stadt mit geschleiften Mauern, so ist ein Mann, dessen Geist sich nicht beherrschen kann.
ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്.