< Job 23 >

1 Da antwortete Hiob und sprach:
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 Auch heute noch ist meine Klage bitter; seine Hand preßt mir schwere Seufzer aus!
“ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു; ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.
3 O daß ich wüßte, wo ich Ihn fände! Ich würde zu seinem Throne gehen.
ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു; അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.
4 Ich würde ihm die Streitfrage vorlegen und meinen Mund mit Beweisen füllen;
ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5 ich möchte wissen, was er mir antworten, und gerne sehen, was er zu mir sagen würde.
ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു; അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6 Würde er heftig mit mir streiten? Nein, er würde mich gewiß anhören.
അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ? ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.
7 Da würde der Redliche bei ihm Recht finden, und ich würde auf ewig frei ausgehen von meinem Richter.
അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.
8 Wenn ich aber schon nach Osten gehe, so ist er nirgends; wende ich mich nach Westen, so werde ich seiner nicht gewahr;
ഞാൻ കിഴക്കോട്ട് ചെന്നാൽ അവിടുന്ന് അവിടെ ഇല്ല; പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല.
9 begibt er sich nach Norden, so erspähe ich ihn nicht, verbirgt er sich im Süden, so kann ich ihn nicht sehen.
വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല; തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.
10 Er aber kennt meinen Weg; er prüfe mich, so werde ich wie Gold hervorgehen!
൧൦എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.
11 Mein Fuß hat seinen Pfad innegehalten; seinen Weg habe ich bewahrt, ich bog nicht davon ab;
൧൧എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.
12 vom Gebote seiner Lippen wich ich nicht; in meinem Busen bewahrte ich die Reden seiner Lippen.
൧൨ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല; അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തേക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13 Doch Er bleibt sich gleich, und wer will ihn davon abbringen? Was er will, das tut er.
൧൩അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്? തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
14 Er vollführt, was mir bestimmt ist, und dergleichen hat er viel im Sinn.
൧൪എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.
15 Darum schrecke ich zurück vor ihm, und wenn ich daran denke, so fürchte ich mich davor.
൧൫അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു; ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.
16 Ja, Gott hat mein Herz verzagt gemacht, und der Allmächtige hat mich erschreckt.
൧൬ദൈവം എനിക്ക് അധൈര്യം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17 Daß ich [aber] nicht vergehe vor dem Anblick der Finsternis, hat er vor meinem Angesicht das Dunkel verdeckt.
൧൭ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല, കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

< Job 23 >