< Psalm 120 >
1 Ein Wallfahrtslied. Ich rief zum HERRN in meiner Not:
൧ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2 O HERR, errette mich von der Lügenlippe, von der trügerischen Zunge!
൨യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
3 Was wird Er dir jetzt und in Zukunft bescheren, du trügerische Zunge?
൩വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
4 Geschärfte Kriegerpfeile samt Kohlen vom Ginsterstrauch!
൪വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
5 Wehe mir, daß ich als Fremdling in Mesech weile, daß ich wohne bei den Zelten von Kedar!
൫ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6 Lange genug schon weile ich hier bei Leuten, die den Frieden hassen.
൬സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്ക് മതിയായി.
7 Ich bin ganz friedlich gestimmt, doch was ich auch rede: sie gehen auf Krieg aus.
൭ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.