< Psalm 15 >

1 Ein Psalm Davids. Jahwe, wer darf Gast sein in deinem Zelte, wer darf wohnen auf deinem heiligen Berge?
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
2 Wer unsträflich wandelt und recht thut von von Herzen Wahrheit redet,
കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;
3 auf seiner Zunge nicht Verleumdung hegt, einem andern nichts Böses zufügt und nicht Schmach auf seinen Nächsten lädt;
തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;
4 dem der von Gott Verworfene als verächtlich gilt, der aber die, die Jahwe fürchten, in Ehren hält, der, wann er zu seinem Schaden geschworen hat, es doch nicht abändert;
ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;
5 der sein Geld nicht um Zins giebt und nicht Bestechung gegen den Unschuldigen annimmt - wer so handelt, wird nimmermehr wanken!
പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ; നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ. ഇങ്ങനെ ജീവിക്കുന്നവർ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

< Psalm 15 >