< Psalm 100 >

1 Ein Lobpsalm. Jauchzet Jehova, ganze Erde!
ഒരു സ്തോത്ര സങ്കീർത്തനം. സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
2 Dienet Jehova mit Freuden; kommet vor sein Angesicht mit Jubel!
സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ; സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ.
3 Erkennet, daß Jehova Gott ist! Er hat uns gemacht, und nicht wir selbst, sein Volk und die Herde seiner Weide.
യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു; അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ.
4 Kommet in seine Tore mit Lob, in seine Vorhöfe mit Lobgesang! Lobet ihn, preiset seinen Namen!
അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ; ദൈവത്തിന് സ്തോത്രം ചെയ്ത് അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
5 Denn gut ist Jehova; seine Güte währt ewiglich, und seine Treue von Geschlecht zu Geschlecht.
യഹോവ നല്ലവനല്ലയോ, അവിടുത്തെ ദയ എന്നേക്കുമുള്ളത്; അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.

< Psalm 100 >