< Psaumes 3 >

1 Psaume de David, lorsqu’il fuyait devant Absalom son fils. Seigneur, pourquoi se sont-ils multipliés, ceux qui me persécutent? Ils sont bien nombreux, ceux qui s’élèvent contre moi.
ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
2 Beaucoup disent à mon âme: Il n’y a point de salut pour elle en son Dieu.
“അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. (സേലാ)
3 Mais vous, Seigneur, vous êtes mon soutien, ma gloire, et vous élevez ma tête.
യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 De ma voix, j’ai crié vers le Seigneur, et il m’a exaucé de sa montagne sainte.
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
5 Pour moi, je me suis endormi, j’ai sommeillé; et je me suis levé, parce que le Seigneur m’a pris sous sa protection.
ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6 Je ne craindrai point les milliers d’hommes du peuple qui m’environne: levez-vous. Seigneur, sauvez-moi mon Dieu.
എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7 Parce que c’est vous qui avez frappé tous ceux qui me combattaient sans raison; vous avez brisé les dents des pécheurs.
യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്, നശിപ്പിച്ചുകളഞ്ഞു.
8 Au Seigneur appartient le salut; et c’est sur votre peuple que se répand votre bénédiction.
ജയം യഹോവക്കുള്ളതാകുന്നു; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)

< Psaumes 3 >