< Psaumes 149 >
1 Alléluia. Chantez au Seigneur un cantique nouveau: que sa louange retentisse dans l’assemblée des saints.
൧യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭക്തന്മാരുടെ സഭയിൽ കർത്താവിന്റെ സ്തുതിയും പാടുവിൻ.
2 Qu’Israël se réjouisse en celui qui l’a fait; que les fils de Sion tressaillent d’allégresse en leur roi.
൨യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ.
3 Qu’ils louent son nom en chœur: qu’ils le célèbrent sur le tambour et sur le psaltérion;
൩അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ.
4 Parce que le Seigneur se complaît dans son peuple, et qu’il exaltera les hommes doux et les sauvera.
൪യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും.
5 Les saints tressailliront d’allégresse dans la gloire; ils se réjouiront sur leurs lits.
൫ഭക്തന്മാർ ജയത്തിൽ ആനന്ദിക്കട്ടെ; അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
6 Les louanges de Dieu seront dans leur bouche, et des glaives à deux tranchants dans leurs mains,
൬അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും
7 Pour tirer vengeance des nations, pour châtier les peuples.
൭അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
8 Pour mettre aux pieds de leurs rois des chaînes, et aux mains de leurs princes, des fers,
൮എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ.
9 Afin d’exercer sur eux le jugement prescrit: cette gloire est réservée à tous ses saints. Alléluia.
൯അത് കർത്താവിന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിക്കുവിൻ.