< Michée 5 >
1 Maintenant tu seras ravagée, ville de voleurs; ils ont mis le siège devant nous; avec la verge ils frapperont la joue du juge d’Israël.
൧ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെനേരെ അണിനിരത്തുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
2 Et toi, Bethléem Ephrata, tu es très petit entre les mille de Juda; de toi sortira pour moi celui qui doit être le dominateur en Israël, et sa génération est du commencement, des jours de l’éternité.
൨നീയോ, ബേത്ത്-ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ.
3 À cause de cela, il les livrera jusqu’au jour où celle qui doit enfanter enfantera, et les restes de ses frères se tourneront vers les fils d’Israël.
൩അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും.
4 Et il demeurera ferme, et il paîtra son troupeau dans la force du Seigneur, dans la sublimité du nom du Seigneur son Dieu; et ils se convertiront, parce qu’alors il sera glorifié jusqu’aux extrémités de la terre.
൪എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5 Et celui-ci sera la paix: lorsque l’Assyrien sera venu dans notre terre, et qu’il aura foulé aux pieds le pavé de nos maisons, nous susciterons contre lui sept pasteurs et huit hommes du premier rang.
൫അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴ് ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
6 Et ils gouverneront la terre d’Assur avec le glaive, et la terre de Nemrod avec ses propres lances; et il nous délivrera de l’Assyrien, lorsqu’il sera venu dans notre terre, et qu’il aura foulé aux pieds le sol de nos confins.
൬അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽവച്ച് നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.
7 Et les restes de Jacob seront au milieu de beaucoup de peuples comme la rosée du Seigneur, comme des gouttes sur l’herbe, qui n’attend pas un homme, et n’espère pas dans les fils des hommes.
൭യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, മനുഷ്യനായി കാത്തുനിൽക്കുകയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8 Et les restes de Jacob seront parmi les nations, et au milieu de beaucoup de peuples, comme un lion parmi les bêtes des forêts, comme le petit d’un lion parmi les troupes de menu bétail; lorsqu’il a traversé un troupeau, et foulé aux pieds, et ravi sa proie, il n’y a personne qui la lui arrache.
൮യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
9 Ta main s’élèvera sur ceux qui te combattent, et tous tes ennemis périront.
൯നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
10 Et il arrivera en ce jour-là, dit le Seigneur, j’enlèverai tes chevaux du milieu de toi, et je briserai tes quadriges.
൧൦“ആ നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നിന്റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
11 Et je ruinerai les cités de ton pays, et je détruirai toutes tes fortifications; j’enlèverai les maléfices de ta main, et il n’y aura plus de divinations dans toi.
൧൧ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും നിന്റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
12 Et je ferai périr tes images taillées au ciseau et les statues du milieu de toi, et tu n’adoreras plus les ouvrages de tes mains.
൧൨ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.
13 Et j’arracherai tes bocages du milieu de toi, et je briserai tes cités.
൧൩ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.
14 Et j’exercerai dans ma fureur et dans mon indignation la vengeance sur toutes les nations qui ne m’ont pas écouté.
൧൪ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്ന് പറിച്ചുകളയുകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.
൧൫ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.