< Lamentations 2 >
1 Comment le Seigneur a-t-il couvert de ténèbres, dans sa fureur, la fille de Sion? il a jeté du ciel sur la terre l’illustre Israël, et il ne s’est pas souvenu de l’escabeau de ses pieds au jour de sa fureur.
൧അയ്യോ! യഹോവ സീയോൻപുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ? അവിടുന്ന് യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവിടുന്ന് തന്റെ പാദപീഠത്തെ ഓർത്തതുമില്ല.
2 Le Seigneur a tout renversé, il n’a épargné aucune des magnificences de Jacob; il a détruit dans sa fureur les fortifications de la vierge de Juda, il les a jetées par terre; il a souillé son royaume et ses princes.
൨കർത്താവ് കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവിടുന്ന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവിടുന്ന് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
3 Il a brisé dans la colère de sa fureur toute la corne d’Israël; il a retiré en arrière sa droite de la face de l’ennemi, et il a allumé dans Jacob comme le feu d’une flamme dévorante tout autour.
൩തന്റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്റെ ശക്തി ഒക്കെയും തകര്‍ത്തുക്കളഞ്ഞു; അവിടുന്ന് തന്റെ വലങ്കൈ ശത്രുവിൻ മുമ്പിൽനിന്ന് പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടുന്ന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4 Il a tendu son arc comme un adversaire; il a affermi sa droite comme un ennemi, et il a tué tout ce qui était beau à voir dans le tabernacle de la fille de Sion: il a répandu, comme un feu, son indignation,
൪ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു, വൈരി എന്നപോലെ അവിടുന്ന് വലങ്കൈ നീട്ടി; കണ്ണിന് കൌതുകമുള്ളത് ഒക്കെയും നശിപ്പിച്ചുകളഞ്ഞു; സീയോൻപുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5 BÉ. Le Seigneur est devenu comme un ennemi: il a renversé Israël, il a renversé toutes ses murailles, il a détruit ses fortifications, et il a rempli dans la fille de Juda l’homme et la femme d’humiliation.
൫കർത്താവ് ശത്രുവിനെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ച്, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്ക് ദുഃഖവും വിലാപവും വർദ്ധിപ്പിച്ചിരിക്കുന്നു.
6 Il a détruit comme un jardin sa tente; il a renversé sa tente; le Seigneur a livré à l’oubli dans Sion la fête et le sabbat, et à l’opprobre et à l’indignation de sa fureur le roi et le prêtre.
൬അവിടുന്ന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7 Le Seigneur a rejeté son autel, il a maudit sa sanctification; il a livré à la main de l’ennemi les murs de ses tours; ils ont élevé la voix dans la maison du Seigneur, comme dans un jour solennel.
൭കർത്താവ് തന്റെ യാഗപീഠം തള്ളിക്കളഞ്ഞ്, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവിടുന്ന് ശത്രുവിന്റെ കയ്യിൽ ഏല്പിച്ചു; അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8 Le Seigneur a résolu de détruire le mur de la fille de Sion; il a tendu son cordeau, et il n’a pas détourné sa main de la perdition; l’avant-mur a gémi, et le mur a été pareillement détruit.
൮യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9 Ses portes ont été enfoncées dans la terre: il a ruiné et brisé ses verrous; son roi et ses princes, il les a dispersés parmi les nations; il n’y a pas de loi, et ses prophètes n’ont pas trouvé de vision venant du Seigneur.
൯സീയോന്റെ വാതിലുകൾ മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവിടുന്ന് തകർത്ത് നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ പ്രവാസികളായി ഇരിക്കുന്നു; അവളുടെ പ്രവാചകന്മാർക്ക് യഹോവയിൽനിന്ന് ദർശനം ഉണ്ടാകുന്നതുമില്ല.
10 Ils se sont assis sur la terre, ils se sont tus, les vieillards de la fille de Sion; ils ont couvert de cendre leurs têtes; ils se sont ceints de cilices; les vierges de Jérusalem ont baissé leurs têtes vers la terre.
൧൦സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടി വാരിയിട്ട് രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
11 Mes yeux ont défailli à force de larmes, mes entrailles ont été émues; mon foie s’est répandu sur la terre, à cause de la destruction de la fille de mon peuple, lorsque défaillaient le petit enfant, et l’enfant à la mamelle, sur les places de la ville.
൧൧എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.
12 Ils ont dit à leurs mères: Où sont le blé et le vin? lorsqu’ils tombaient comme des blessés sur les places de la cité; lorsqu’ils exhalaient leurs âmes sur le sein de leurs mères.
൧൨അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോട് ചോദിക്കുന്നു.
13 À qui te comparerai-je? ou à qui t’assimilerai-je, fille de Jérusalem? à qui t’égalerai-je, pour te consoler, vierge fille de Sion? car grande est comme la mer ta ruine; qui t’apportera du remède?
൧൩യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? എന്തിനോട് നിന്നെ സദൃശമാക്കണം? സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തിനോട് നിന്നെ സദൃശ്യമാക്കണം? നിന്റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്ക് സൗഖ്യം വരുത്തും?
14 Tes prophètes ont vu pour toi des choses fausses et insensées; ils ne te découvraient pas ton iniquité pour t’exciter à la pénitence; ils ont vu pour toi des prophéties de malheur fausses, et pour tes ennemis l’expulsion de la Judée.
൧൪നിന്റെ പ്രവാചകന്മാർ നിനക്ക് ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
15 Ils ont frappé des mains à ton sujet, tous ceux qui passaient par la voie; ils ont sifflé et secoué la tête sur la fille de Jérusalem: Est-ce là, disaient-ils, cette ville d’une parfaite beauté, la joie de toute la terre?
൧൫കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളയിട്ട് തലകുലുക്കി: “സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്ന് ചോദിക്കുന്നു.
16 Ils ont ouvert la bouche contre toi, tous tes ennemis; ils ont sifflé, et ils ont grincé des dents, et ils ont dit: Nous la dévorerons; voici, c’est le jour que nous attendions; nous Savons trouvé, nous l’avons vu.
൧൬നിന്റെ ശത്രുക്കളൊക്കെയും നിന്റെനേരെ വായ് പിളർക്കുന്നു; അവർ പരിഹസിച്ച്, പല്ലുകടിച്ച്: “നാം അവളെ വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്ന ദിവസം ഇതുതന്നെ, നമുക്ക് സാദ്ധ്യമായി നാം കണ്ട് രസിപ്പാൻ ഇടയായല്ലോ” എന്ന് പറയുന്നു.
17 Le Seigneur a fait ce qu’il a résolu; il a accompli la parole qu’il avait décrétée dès les jours anciens; il a détruit, et il n’a pas épargné; il a réjoui ton adversaire à ton sujet, et il a exalté la corne de tes ennemis.
൧൭യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.
18 Leur cœur a crié vers le Seigneur sur les murs de la fille de Sion: Fais couler comme un torrent de larmes pendant le jour et pendant la nuit; ne te donne pas de repos, et que la prunelle de ton œil ne se taise pas.
൧൮അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു; സീയോൻപുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക; നിനക്ക് സ്വസ്ഥതയും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്.
19 Lève-toi, loue le Seigneur pendant la nuit, au commencement des veilles: répands, comme l’eau, ton cœur, en la présence du Seigneur; lève vers lui tes mains pour l’âme de tes petits enfants qui ont défailli par la faim, à la tête de tous les carrefours.
൧൯രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റ് നിലവിളിക്ക; നിന്റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേയ്ക്ക് കരങ്ങൾ ഉയർത്തുക
20 Voyez, Seigneur, et considérez qui vous avez vendangé ainsi: les mères mangeront-elles donc leur fruit, des petits enfants de la hauteur d’un palme? est-ce qu’on tuera dans le sanctuaire du Seigneur le prêtre et le prophète?
൨൦യഹോവേ, ആരോടാകുന്നു അങ്ങ് ഇങ്ങനെ ചെയ്തതെന്ന് ഓർത്ത് കടാക്ഷിക്കേണമേ! സ്ത്രീകൾ ഗർഭഫലത്തെ, കയ്യിൽ താലോലിക്കുന്ന കുഞ്ഞുങ്ങളെ തന്നെ, ഭക്ഷിക്കണമോ? കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
21 L’enfant et le vieillard ont été étendus dehors sur la terre; mes vierges et mes jeunes hommes sont tombés sous le glaive; vous avez tué au jour de votre fureur; vous avez frappé et vous n’avez pas eu de pitié.
൨൧വീഥികളിൽ ബാലനും വൃദ്ധനും നിലത്ത് കിടക്കുന്നു; എന്റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ട് വീണിരിക്കുന്നു; അങ്ങയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്ന്, കരുണ കൂടാതെ അറുത്തുകളഞ്ഞു.
22 THAU. Vous avez appelé comme à un jour solennel mes ennemis, pour m’épouvanter de toutes parts; et il n’y a eu personne dans le jour de la fureur du Seigneur, qui ait échappé, et qui ait été laissé; ceux que j’ai élevés et nourris, mon ennemi les a consumés.
൨൨ഉത്സവത്തിന്റെ ക്ഷണംപോലെ അങ്ങ് എനിക്ക് ശത്രുക്കളെ വിളിച്ചുവരുത്തിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും രക്ഷപെട്ടില്ല; ആരും അതിജീവിച്ചതുമില്ല; ഞാൻ പാലിച്ച് വളർത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.