< Jérémie 19 >
1 Voici ce que dit le Seigneur: Va, et reçois des anciens du peuple et des anciens des prêtres une petite bouteille de terre de potier;
യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോടു ഒരു മൺകുടം വിലെക്കു വാങ്ങി ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു
2 Et sors vers la vallée du fils d’Ennom, qui est près de l’entrée de la porte d’argile, et tu publieras là les paroles que moi je te dirai.
ഹർസീത്ത് (ഓട്ടുനുറുക്കു) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു:
3 Et tu diras: Ecoutez la parole du Seigneur, rois de Juda et habitants de Jérusalem: voici ce que dit le Seigneur des armées, Dieu d’Israël: Voilà que moi j’amènerai l’affliction sur ce lieu, en sorte que quiconque en entendra parler aura des tintements d’oreille;
യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന്നു ഒരനൎത്ഥം വരുത്തും.
4 Parce qu’ils m’ont abandonné, qu’ils ont rendu ce lieu étranger, qu’ils y ont fait des libations à des dieux étrangers, que n’ont connus, ni eux, ni leurs pères, ni les rois de Juda, et parce qu’ils ont rempli ce lieu du sang des innocents.
അവർ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാൎക്കു അവിടെവെച്ചു ധൂപംകാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും
5 Et ils ont bâti des hauts lieux de Baalim pour brûler leurs enfants au feu en holocaustes aux Baalim; choses que je ne leur avais pas ordonnées, ni dites, et qui ne sont pas montées dans mon cœur.
ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.
6 À cause de cela, voilà que des jours viennent, dit le Seigneur; et ce lieu ne sera plus appelé Topheth, ni la vallée du fils d’Ennom, mais la Vallée du carnage.
അതുകൊണ്ടു ഈ സ്ഥലത്തിന്നു ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോംതാഴ്വര എന്നും പേരുപറയാതെ കുലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
7 Et je dissiperai les desseins de Juda et de Jérusalem dans ce lieu; et je les détruirai par le glaive en présence de leurs ennemis, et par la main de ceux qui cherchent leurs âmes; et je donnerai leurs cadavres en pâture aux volatiles du ciel et aux bêtes de la terre.
അങ്ങനെ ഞാൻ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവൎക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.
8 Et je ferai de cette cité un objet de stupeur et de sifflement; quiconque passera par elle sera stupéfié, et il sifflera sur toutes ses plaies.
ഞാൻ ഈ നഗരത്തെ സ്തംഭനത്തിന്നും പരിഹാസത്തിന്നും വിഷയമാക്കിത്തീൎക്കും; അതിന്നരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകലബാധകളുംനിമിത്തം ചൂളകുത്തും.
9 Et je les nourrirai des chairs de leurs fils, et des chairs de leurs filles; et chacun mangera la chair de son ami durant le siège, et dans la détresse où les réduiront leurs ennemis et ceux qui cherchent leurs âmes.
അവരുടെ ശത്രുക്കളും അവൎക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്ത പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും.
10 Et tu briseras la petite bouteille sous les yeux des hommes qui iront avec toi.
പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടും ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാൽ:
11 Et tu leur diras: Voici ce que dit le Seigneur des armées: Je briserai ce peuple et cette cité, comme est brisé ce vase du potier qui ne peut plus être réparé; et c’est à Topheth qu’ils seront ensevelis, parce qu’il n’y aura pas d’autre lieu pour ensevelir.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്‌വാൻ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തിൽ അടക്കംചെയ്യും.
12 Ainsi je ferai à ce lieu et à ses habitants, dit le Seigneur; et je rendrai cette cité semblable à Topheth.
ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
13 Et les maisons de Jérusalem et les maisons des rois de Juda seront comme le lieu de Topheth, impures: toutes maisons sur les toits desquelles ils ont sacrifié à toute la milice du ciel, et ils ont fait de nombreuses libations à des dieux étrangers.
മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാൎക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
14 Or Jérémie vint de Topheth où l’avait envoyé le Seigneur, pour prophétiser; et il se tint dans le parvis de la maison du Seigneur, et il dit à tout le peuple:
അനന്തരം യിരെമ്യാവു യഹോവ തന്നെ പ്രവചിപ്പാൻ അയിച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തോടും:
15 Voici ce que dit le Seigneur des armées. Dieu d’Israël: Voilà que moi j’amènerai sur cette cité et sur toutes ses villes, tous les maux que j’ai annoncés contre elle, parce qu’ils ont rendu leur cou inflexible, afin de ne pas écouter mes paroles.
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനൎത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു.