< Isaïe 40 >

1 Consolez-vous, mon peuple, consolez-vous, dit votre Dieu.
എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
2 Parlez au cœur de Jérusalem et appelez-la; parce que sa malice est arrivée au terme, son iniquité a été pardonnée; elle a reçu de la main du Seigneur une double peine pour tous ses péchés.
യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറയുവിൻ.
3 Voici la voix de quelqu’un qui crie dans le désert: Préparez la voie du Seigneur; rendez droits dans la solitude les sentiers de notre Dieu.
കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ.
4 Toute vallée sera comblée, et toute montagne et colline sera abaissée; les chemins tortus seront redressés, et les raboteux deviendront des voies aplanies.
എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമതലമായും തീരണം.
5 Et la gloire du Seigneur sera révélée, et toute chair verra en même temps que la bouche du Seigneur a parlé.
യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്”.
6 Voici la voix de quelqu’un qui dit: Crie. Et j’ai dit: Que dirai-je? Toute chair est de l’herbe, et toute sa gloire est comme la fleur du champ.
കേട്ടോ, “വിളിച്ചുപറയുക” എന്ന് ഒരുവൻ പറയുന്നു; “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; “സകലമനുഷ്യരും പുല്ലുപോലെയും അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
7 L’herbe s’est desséchée, et la fleur est tombée, parce que le souffle du Seigneur a soufflé sur elle. Vraiment l’herbe, c’est le peuple;
യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ.
8 L’herbe s’est desséchée, et la fleur est tombée; mais la parole de notre Seigneur demeure éternellement.
പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും”.
9 Sur une haute montagne, monte, toi qui évangélises Sion; élève avec force ta voix, toi qui évangélises Jérusalem; élève-la, ne crains pas. Dis aux cités de Juda: Voici votre Dieu;
സുവാർത്താദൂതിയായ യെരൂശലേമേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക.
10 Voici que le Seigneur Dieu viendra dans sa puissance, et que son bras dominera; voici que sa récompense est avec lui, et que son œuvre est devant lui.
൧൦ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി യഹോവയുടെ പക്കലും പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്.
11 Comme un pasteur, il paîtra son troupeau, et avec son bras il rassemblera les agneaux, et il les prendra dans son sein, il portera lui-même les brebis pleines.
൧൧ഒരു ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
12 Qui a mesuré les eaux dans sa poignée, et a pesé les cieux dans la paume de sa main? Qui a soutenu de trois doigts la masse de la terre, et a équilibré les montagnes au poids, et les collines dans la balance?
൧൨തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്?
13 Qui a aidé l’esprit du Seigneur? ou qui a été son conseiller et l’a enseigné?
൧൩യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്?
14 Avec qui est-il entré en conseil, et qui lui a donné l’intelligence, et lui a enseigné le sentier de la justice, et l’a formé à la science, et lui a montré la voie de la prudence?
൧൪യഹോവയെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു?
15 Voici que les nations sont réputées comme une goutte coulant d’un seau, comme ce qui donne un mouvement à une balance; voici que les îles sont comme une poussière légère.
൧൫ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.
16 Et le Liban ne suffira pas pour allumer le feu de son autel, et ses animaux ne suffiront pas pour un holocauste.
൧൬ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല.
17 Toutes les nations, comme si elles n’étaient pas, ainsi sont-elles devant lui; et elles sont réputées par lui comme le néant et le vide.
൧൭സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു.
18 À qui donc avez-vous fait semblable le Seigneur? quelle forme lui donnerez-vous?
൧൮ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും?
19 Est-ce que l’ouvrier ne jette pas une statue en fonte, ou l’orfèvre ne la forme-t-il pas en or, et l’argenteur ne la recouvre-t-il pas de lames d’argent?
൧൯മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.
20 Il choisit un bois fort et incorruptible; l’artiste habile cherche comment il placera sa statue, pour qu’elle ne chancelle point.
൨൦ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു.
21 Est-ce que vous ne savez pas? est-ce que vous n’avez pas entendu? est-ce qu’on ne vous a pas annoncé dès le commencement? est-ce que vous n’avez pas compris les fondements de la terre?
൨൧നിങ്ങൾക്ക് അറിഞ്ഞുകൂടായോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?
22 Est-ce que vous n’avez pas compris qui est celui qui demeure sur le globe de la terre, et ses habitants sont comme des sauterelles; qui a étendu les cieux comme rien, et les a déployés comme un tabernacle qui doit être habité?
൨൨അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും
23 Qui réduit les scrutateurs des secrets à être comme s’ils n’étaient pas, et a fait des juges de la terre une chose vaine?
൨൩പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.
24 Et à la vérité leur tronc n’avait été ni planté, ni semé, ni enraciné dans la terre; soudain Dieu a soufflé sur eux et ils se sont desséchés, et un tourbillon les emportera comme la paille.
൨൪അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവിടുന്ന് അവരുടെ മേൽ ഊതി അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു.
25 Et à qui m’avez-vous assimilé et égalé, dit le saint?
൨൫“അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.
26 Levez en haut vos yeux, et voyez qui a créé ces choses; qui fait lever en nombre leur milice, qui les appelle toutes par leur nom; à cause de la grandeur de sa puissance, et de sa force et de sa vertu, pas une seule ne manque.
൨൬നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.
27 Pourquoi dis-tu, ô Jacob, et dis-tu, ô Israël: Ma voie a été cachée au Seigneur, et par mon Dieu mon jugement a été mis de côté?
൨൭എന്നാൽ “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്ന്, യാക്കോബേ, നീ പറയുകയും യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്?
28 Est-ce que tu ne sais pas, ou n’as-tu pas appris? Dieu est l’éternel Seigneur qui a créé les limites de la terre; il ne défaudra pas, il ne se fatiguera pas, et l’investigation de sa sagesse n’est pas possible.
൨൮നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
29 C’est lui qui donne la vigueur l’homme las; et pour ceux qui ne sont pas, il augmente le courage et la force.
൨൯അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു.
30 Les enfants défaudront, et se fatigueront, et les jeunes hommes tomberont par l’affaiblissement.
൩൦ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും.
31 Mais ceux qui espèrent dans le Seigneur prendront une force nouvelle; ils prendront des ailes comme les aigles, ils courront, et ne se fatigueront pas; ils marcheront et ne défaudront pas.
൩൧എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

< Isaïe 40 >