< Isaïe 10 >
1 Malheur à ceux qui établissent des lois iniques, et qui écrivant, ont écrit l’injustice;
൧ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം
2 Afin d’opprimer le pauvre dans le jugement, et de faire violence à la cause des faibles de mon peuple; afin que les veuves soient leur proie, et qu’ils pillent les orphelins!
൨നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!
3 Que ferez-vous au jour de la visite et de la calamité, venant de loin? De qui solliciterez-vous le secours, et où abandonnerez-vous votre gloire,
൩സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?
4 Pour n’être point courbés sous la chaîne, et ne point tomber avec les tués? Après toutes ces choses sa fureur n’a pas été détournée, mais sa main est encore étendue.
൪അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
5 Malheur à Assur! la verge et le bâton de ma fureur, c’est lui; dans sa main est mon indignation.
൫“എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു.
6 Je l’enverrai vers une nation trompeuse, je lui donnerai des ordres contre le peuple de ma fureur, afin qu’il emporte des dépouilles, et qu’il enlève du butin, et qu’il le foule aux pieds comme la boue des places publiques.
൬ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ.
7 Mais lui-même ne pensera pas ainsi, et son cœur n’aura pas un pareil sentiment; mais son cœur sera porté à la destruction et à la ruine totale d’un grand nombre de nations.
൭അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിക്കുവാനും അനേകം ജനതകളെ ഛേദിച്ചുകളയുവാനുമാകുന്നു അവന്റെ താത്പര്യം.
൮അവൻ പറയുന്നത്: ‘എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?
9 Est-ce que mes princes ne sont pas autant de rois? Est-ce que Calano n’est pas comme Charcamis; et Emath comme Arphad? est-ce que Samarie n’est pas comme Damas?
൯കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
10 De même que ma main a atteint les royaumes des idoles, de même aussi j’atteindrai les simulacres de Jérusalem et de Samarie.
൧൦യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
11 Est-ce que comme j’ai fait à Samarie et à ses idoles, je ne ferai pas à Jérusalem et à ses simulacres?
൧൧ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?’”
12 Et il arrivera que, lorsque le Seigneur aura accompli toutes ses œuvres sur la montagne de Sion et dans Jérusalem, je visiterai le fruit du cœur arrogant du roi d’Assur, et la fierté de ses yeux altiers.
൧൨അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരമുള്ള ഹൃദയത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
13 Car il a dit: Par la force de ma main j’ai fait, par ma sagesse j’ai compris; et j’ai arraché les limites des peuples, et j’ai spolié les princes, et comme puissant j’ai fait descendre ceux qui étaient assis sur un trône élevé.
൧൩‘എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
14 Et ma main a atteint comme un nid la puissance des nations; et de même qu’on recueille des œufs qui ont été abandonnés, de même moi j’ai réuni toute la terre; et il ne s’est trouvé personne qui remuât l’aile et ouvrit la bouche, et fit entendre le moindre cri.
൧൪എന്റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്ന് അവൻ പറയുന്നുവല്ലോ”.
15 Est-ce que la hache se glorifiera contre celui qui s’en sert pour fendre? ou la scie s’élèvera-t-elle contre celui par qui elle est mise en mouvement? C’est comme si la verge s’élevait contre celui qui la lève; et comme si le bâton se glorifiait, lui qui est absolument du bois.
൧൫വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു.
16 À cause de cela le dominateur. Seigneur des armées, enverra la maigreur au milieu de ses gras: et au-dessous de sa gloire s’allumera et s’enflammera comme un brasier ardent.
൧൬അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും.
17 Et la lumière d’Israël sera le feu, et son Saint la flamme; et les épines et les ronces d’Assur s’embraseront et seront dévorées dans un seul jour.
൧൭യിസ്രായേലിന്റെ ദൈവം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അത് കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
18 Et la gloire de sa forêt et de son Carmel, depuis l’âme jusqu’à la chair, sera {consumée; et Assur de frayeur s’enfuira.
൧൮അവൻ അവന്റെ കാടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും.
19 Et les restes des arbres de sa forêt, à cause de leur petit nombre, se compteront aisément, et un enfant pourra les enregistrer.
൧൯അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.
20 Et il arrivera en ce jour-là que le reste d’Israël et ceux qui auront échappé de la maison de Jacob, ne s’appuieront plus sur celui qui les frappe, mais ils s’appuieront avec sincérité sur le Seigneur, le saint d’Israël.
൨൦ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.
21 Les restes se convertiront (les restes de Jacob, dis-je) au Dieu fort.
൨൧ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്ക് മടങ്ങിവരും.
22 Car lors-même que ton peuple, ô Israël, serait comme le sable de la mer, les restes seulement se convertiront; ces restes, réduits à un petit nombre, abonderont en justice.
൨൨യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
23 Car le Seigneur Dieu des armées fera une destruction et un retranchement au milieu de toute la terre.
൨൩എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ്വഭൂമിയുടെയും മദ്ധ്യത്തിൽ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
24 À cause de cela, voici ce que dit le Seigneur Dieu des armées: Mon peuple, habitant de Sion, ne crains pas Assur; avec la verge il te frappera, et il lèvera son bâton sur toi, dans la voie de l’Egypte,
൨൪അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.
25 Car encore un peu, et un moment, et mon indignation et ma fureur seront à leur comble à cause de leur crime.
൨൫ഇനി അല്പസമയം കഴിഞ്ഞ് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നുപോകും”.
26 Et le Seigneur des armées lèvera sur lui le fouet, comme il frappa Madian à la pierre d’Oreb, et sa verge sur la mer, et il la lèvera dans la voie de l’Egypte.
൨൬ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെനേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
27 Et il arrivera en ce jour-là, que le fardeau d’Assur sera ôté de ton épaule, et son joug de ton cou; et le joug pourrira à cause de l’huile.
൨൭ആ നാളിൽ അവന്റെ ചുമട് നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം നിമിത്തം നുകം തകർന്നുപോകും.
28 Il viendra à Aïath, il passera par Magron; à Machmas il déposera ses bagages.
൨൮അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു.
29 Ils ont passé en courant Gaba, notre campement; Rama a été frappé de stupeur, Gabaath de Saül a pris la fuite.
൨൯അവർ ചുരം കടന്നു; ഗേബയിൽ രാത്രിപാർത്തു; രാമ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഓടിപ്പോയി.
30 Fais retentir la voix, fille de Gallim: sois attentive, Laïsa et toi aussi, pauvre Anathoth.
൩൦ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; അനാഥോത്തേ, ഉത്തരം പറയുക.
31 Médéména a émigré: habitants de Gabim, rassurez-vous.
൩൧മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷക്കായി ഓടുന്നു.
32 Il est encore jour pour s’arrêter à Nobé; il agitera sa main contre la montagne de la fille de Sion, et la colline de Jérusalem.
൩൨ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.
33 Voici que le dominateur, Seigneur des armées, brisera la petite bouteille par la terreur; et les plus élevés par la taille seront coupés par le bas, et les grands seront humiliés.
൩൩സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
34 Et les parties épaisses de la forêt seront abattues, et le Liban avec ses hauts cèdres tombera.
൩൪അവൻ വനത്തിലെ കുറ്റിക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും സര്‍വ്വശക്തന്റെ കയ്യാൽ വീണുപോകും.