< Ézéchiel 44 >
1 Et il me fit retourner vers la voie de la porte du sanctuaire extérieur, qui regardait vers l’orient; et elle était fermée.
൧അനന്തരം ആ മനുഷ്യന്‍ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു.
2 Et le Seigneur me dit: Cette porte sera fermée; elle ne sera pas ouverte, et aucun homme n’y passera, parce que le Seigneur Dieu d’Israël est entré par cette porte; et elle sera fermée
൨അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം; ആരും അതിൽകൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്ത് കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.
3 Pour le prince. Le prince lui-même s’y assiéra, afin de manger le pain devant le Seigneur; par la voie de la porte du vestibule, il entrera, et par sa voie il sortira.
൩പ്രഭുവായിരിക്കുകയാൽ, അവൻ മാത്രം യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കുവാൻ അവിടെ ഇരിക്കണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്ത് കടക്കുകയും അതിൽകൂടി പുറത്തു പോകുകയും വേണം”.
4 Et il m’amena par la voie de la porte de l’aquilon, à la vue de la maison, et je vis, et voilà que la gloire du Seigneur remplit la maison du Seigneur, et je tombai sur ma face.
൪പിന്നെ അവൻ എന്നെ വടക്കെഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ട് കവിണ്ണുവീണു.
5 Et le Seigneur me dit: Fils d’un homme, applique ton cœur, et vois de tes yeux, et de tes oreilles écoute toutes les choses que je te dis de toutes les cérémonies de la maison du Seigneur et de toutes ses lois: et tu appliqueras ton cœur à considérer les voies du temple avec toutes les sorties du sanctuaire.
൫അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്:” മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ച് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം നീ നല്ലവണ്ണം ശ്രദ്ധവച്ച് കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേൾക്കുക; ആലയത്തിലേക്ക് പ്രവേശിക്കുന്നത് ആരെന്നും വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തേക്ക് പോകുന്നത് ആരെന്നും നീ നല്ലവണ്ണം കുറിക്കൊള്ളുക”.
6 Et tu diras à la maison d’Israël qui m’exaspère: Voici ce que dit le Seigneur Dieu: Que tous vos crimes vous suffisent, maison d’Israël;
൬മത്സരികളായ യിസ്രായേൽ ഗൃഹത്തോട് നീ പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ സകലമ്ലേച്ഛതകളും മതിയാക്കുവിൻ.
7 Car vous engagez des fils de l’étranger, incirconcis de cœur et incirconcis de chair, à se tenir dans mon sanctuaire, et à souiller ma maison; et vous offrez mes pains, de la graisse et du sang, et vous rompez mon alliance par tous vos crimes.
൭നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങൾ, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജനതകളെ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്നതിനാൽ, നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
8 Et vous n’avez point observé les ordonnances de mon sanctuaire; et c’est pour vous-mêmes que vous avez établi des gardiens de mes prescriptions dans mon sanctuaire.
൮നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കടമകൾ നിറവേറ്റാതെ, എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ അവരെ ആക്കിയിരിക്കുന്നു”.
9 Voici ce que dit le Seigneur Dieu: Aucun étranger incirconcis de cœur et incirconcis de chair n’entrera dans mon sanctuaire, aucun fils de l’étranger qui est au milieu des enfants d’Israël.
൯യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, അനുസരണമില്ലാത്ത ഹൃദയത്തിലും പരിച്ഛേദന മാംസത്തിലും പരിച്ഛേദന ഏല്ക്കാത്ത യാതൊരു അന്യജാതിക്കാരനും, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.
10 Mais les Lévites mêmes qui se sont retirés loin de moi dans l’erreur des enfants d’Israël, et se sont égarés à la suite de leurs idoles, et ont porté la peine de leur iniquité,
൧൦യിസ്രായേൽ തെറ്റിപ്പോയ കാലത്ത്, എന്നെ വിട്ടകന്നു പോയവരും, എന്നെ ഉപേക്ഷിച്ച് വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നെ അവരുടെ അകൃത്യം വഹിക്കണം.
11 Seront dans mon sanctuaire gardiens et portiers aux portes de la maison, et serviteurs de la maison; ce seront eux qui tueront les bêtes pour les holocaustes, et les victimes du peuple; et ce seront eux qui se tiendront en sa présence, afin de le servir.
൧൧അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതില്ക്കൽ ശുശ്രൂഷകന്മാരായി കാവൽനിന്ന്, ആലയത്തിൽ ശുശ്രൂഷ ചെയ്യണം; അവർ ജനത്തിനുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്ത്, അവർക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ മുമ്പിൽ നില്‍ക്കണം.
12 Parce qu’ils l’ont servi devant ses idoles et qu’ils sont devenus pour la maison d’Israël une pierre d’achoppement dans l’iniquité; c’est pour cela que J’ai levé ma main sur eux, dit le Seigneur, et ils porteront leur iniquité.
൧൨അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ശുശ്രൂഷചെയ്തതിനാൽ, യിസ്രായേൽഗൃഹം അകൃത്യം ചെയ്യുവാൻ കാരണമായി; അതുകൊണ്ട് ഞാൻ അവർക്ക് വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ അവരുടെ അകൃത്യം വഹിക്കണം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
13 Et ils ne s’approcheront pas de moi pour remplir les fonctions du sacerdoce en ma présence, et ils n’approcheront d’aucun de mes sanctuaires près des choses très saintes; mais ils porteront leur confusion et leurs crimes qu’ils ont commis.
൧൩“എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാനും, അതിവിശുദ്ധങ്ങളായ എന്റെ സകലവിശുദ്ധവസ്തുക്കളെയും സ്പർശിക്കുവാനും, അവർ എന്നോട് അടുത്തുവരരുത്; അങ്ങനെ അവരുടെ അവർ ചെയ്ത മ്ലേച്ഛതകളും അവർ വഹിക്കണം.
14 Et je les établirai portiers de la maison, dans toute sorte d’offices et dans tout ce qui s’y fait.
൧൪എന്നാൽ ആലയത്തിന്റെ എല്ലാ വേലയ്ക്കും അതിൽ ചെയ്യുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ഞാൻ അവരെ കാര്യവിചാരകന്മാരാക്കിവയ്ക്കും.
15 Mais quant aux prêtres et aux Lévites, fils de Sadoc, qui ont gardé les cérémonies de mon sanctuaire, lorsque les enfants d’Israël erraient loin de moi, ce seront eux qui s’approcheront de moi pour me servir; et ils se tiendront en ma présence pour m’offrir la graisse et le sang des victimes, dit le Seigneur Dieu.
൧൫യിസ്രായേൽ മക്കൾ എന്നെവിട്ടു തെറ്റിപ്പോയ കാലത്ത്, എന്റെ വിശുദ്ധമന്ദിരത്തിന്റെ കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നവരും സാദോക്കിന്റെ പുത്രന്മാരുമായ ലേവ്യപുരോഹിതന്മാർ എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവന്ന്, എനിക്ക് മേദസ്സും രക്തവും അർപ്പിക്കേണ്ടതിന് എന്റെ മുമ്പാകെ നില്‍ക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
16 Ce seront eux qui entreront dans mon sanctuaire, et eux qui s’approcheront de ma table pour me servir et pour garder mes cérémonies.
൧൬അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്ന് എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്റെ മേശയുടെ അടുക്കൽ വരുകയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
17 Et lorsqu’ils entreront dans les portes du parvis intérieur, ils seront vêtus de robes de lin, et il n’y aura rien sur eux qui soit en laine, quand ils rempliront leur ministère aux portes du parvis intérieur, et au dedans.
൧൭എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കണം; അകത്തെ പ്രാകാരത്തിന്റെ വാതില്‍ക്കലും ആലയത്തിനകത്തും ശുശ്രൂഷ ചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുത്.
18 Des bandeaux de lin seront à leur tête, et des caleçons de lin seront sur leurs reins, et ils ne se ceindront pas dans la sueur.
൧൮അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുത്.
19 Et lorsqu’ils sortiront dans le parvis extérieur pour aller parmi le peuple, ils quitteront les vêtements avec lesquels ils auront officié, et ils les déposeront dans la chambre du sanctuaire, ils se revêtiront d’autres vêtements, et ils ne sanctifieront pas le peuple avec leurs vêtements.
൧൯അവർ പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്ക് ചെല്ലുമ്പോൾ അവരുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വച്ചിട്ടു വേറെ വസ്ത്രം ധരിക്കണം.
20 Or ils ne raseront pas leur tête, et n’entretiendront pas leur chevelure; mais ils tondront soigneusement leurs têtes.
൨൦അവർ തല ക്ഷൗരം ചെയ്യുകയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്കുക മാത്രമേ ചെയ്യാവു.
21 Aucun prêtre ne boira de vin, lorsqu’il devra entrer dans le parvis intérieur.
൨൧യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്.
22 Ils ne prendront pas pour épouses une veuve et une femme répudiée, mais des vierges de la race de la maison d’Israël; et ils pourront prendre aussi une veuve qui sera veuve d’un prêtre.
൨൨വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽ ഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കണം.
23 Et ils enseigneront à mon peuple ce qu’il y a de différent entre ce qui est saint et ce qui est souillé; et ils lui montreront la différence entre ce qui est pur et ce qui est impur.
൨൩അവർ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കണം.
24 Et lorsqu’il y aura une contestation, ils s’en tiendront à mes jugements, et ils jugeront; mes lois et mes ordonnances, ils les observeront dans toutes mes solennités, et mes sabbats, ils les sanctifieront.
൨൪വ്യവഹാരത്തിൽ അവർ ന്യായം വിധിക്കുവാൻ നില്‍ക്കണം; എന്റെ വിധികളെ അനുസരിച്ച് അവർ ന്യായം വിധിക്കണം; അവർ ഉത്സവങ്ങളിൽ എല്ലാം എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുകയും വേണം.
25 Et ils n’entreront pas près d’un homme mort, afin qu’ils ne soient point souillés, à moins que ce ne soit près d’un père et d’une mère, et d’un fils, et d’une fille, et d’un frère, et d’une sœur qui n’a pas eu un second mari; ils en deviendraient impurs.
൨൫അവർ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.
26 Et après que quelqu’un d’entre eux aura été purifié, on lui comptera encore sept jours.
൨൬അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണണം.
27 Et le jour de son entrée dans le sanctuaire au parvis intérieur, afin de me servir dans le sanctuaire, il fera une oblation pour son péché, dit le Seigneur Dieu.
൨൭വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യേണ്ടതിന് അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
28 Mais il n’y aura point pour eux d’héritage; c’est moi qui suis leur héritage; et vous ne leur donnerez point de possession en Israël, car c’est moi qui suis leur possession.
൨൮അവരുടെ അവകാശമോ, ഞാൻ തന്നെ അവരുടെ അവകാശം; നിങ്ങൾ അവർക്ക് യിസ്രായേലിൽ സ്വത്ത് ഒന്നും കൊടുക്കരുത്; ഞാൻ തന്നെ അവരുടെ സ്വത്താകുന്നു.
29 La victime et pour le péché et pour le délit, ce sont eux qui la mangeront, et tout ce qui sera offert par vœu en Israël leur appartiendra.
൨൯അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ട് ഉപജീവനം കഴിക്കണം; യിസ്രായേലിൽ നിവേദിതമായ സകലവും അവർക്കുള്ളതായിരിക്കണം.
30 Et les prémices de tous les premiers-nés et tous les prélèvements sur toutes les choses qui sont offertes, appartiendront aux prêtres; les prémices même de toute votre nourriture, vous les donnerez au prêtre, afin qu’il répande la bénédiction sur votre maison.
൩൦സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടുകളും പുരോഹിതന്മാർക്കുള്ളതായിരിക്കണം; നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതനു കൊടുക്കണം.
31 Les prêtres ne mangeront d’entre les oiseaux et d’entre les troupeaux aucun animal mort naturellement, ou pris par une bête.
൩൧സ്വയം ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുത്.