< 2 Rois 15 >
1 En la vingt-septième année de Jéroboam, roi d’Israël, régna Azarias, fils d’Amasias, Juda.
യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവു രാജാവായി.
2 Il avait seize ans lorsqu’il commença à régner, et il régna cinquante-deux ans dans Jérusalem: le nom de sa mère était Jéchélie de Jérusalem.
അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ.
3 Et il fit ce qui était agréable devant le Seigneur, selon tout ce que fit Amasias, son père.
അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
4 Cependant il ne démolit pas les hauts lieux, et le peuple sacrifiait encore et brûlait de l’encens sur les hauts lieux.
എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 Mais le Seigneur frappa le roi, et il fut lépreux jusqu’au jour de sa mort, et il habitait dans la maison retirée, séparément: cependant Joathan, fils du roi, gouvernait le palais, et jugeait le peuple de la terre.
എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാർത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
6 Mais le reste des actions d’Azarias, et tout ce qu’il a fait, n’est-ce pas écrit dans le Livre des actions des jours des rois de Juda?
അസര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
7 Et Azarias dormit avec ses pères, et on l’ensevelit avec ses ancêtres dans la cité de David, et Joathan, son fils, régna en sa place.
അസര്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
8 En la trente-huitième année d’Azarias, roi de Juda, Zacharie, fils de Jéroboam, régna sur Israël à Samarie pendant six mois.
യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവു യിസ്രായേലിന്നു രാജാവായി ശമര്യയിൽ ആറു മാസം വാണു.
9 Et il fit le mal devant le Seigneur, comme avaient fait ses pères, et il ne s’écarta pas des péchés de Jéroboam, fils de Nabath, qui fit pécher Israël.
അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
10 Or Sellum, fils de Jabès, conspira contre lui; il le frappa publiquement, et il le tua; et il régna en sa place.
യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
11 Mais le reste des actions de Zacharie n’est-il pas écrit dans le Livre des actions des jours des rois d’Israël?
സെഖര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
12 Voici la parole du Seigneur qu’il avait dite à Jéhu, disant: Tes enfants jusqu’à la quatrième génération seront assis sur le trône d’Israël. Et il fut fait ainsi.
യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
13 Sellum, fils de Jabès, régna la trente-neuvième année d’Azarias, roi de Juda; mais il régna un mois seulement à Samarie.
യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്യയിൽ ഒരു മാസം വാണു.
14 Car Manahem, fils de Gadi, monta de Thersa, vint à Samarie, frappa Sellum, fils de Jabès, à Samarie, le tua, et régna en sa place.
എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ടു ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
15 Mais le reste des actions de Sellum, et sa conspiration par laquelle il tendit des embûches, ne sont-ils pas écrits dans le Livre des actions des jours des rois d’Israël?
ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16 Ce fut alors que Manahem frappa Thapsa, et tous ceux qui y étaient, et ses confins depuis Thersa; car ses habitants ne lui avaient pas voulu ouvrir les portes; et il en tua toutes les femmes enceintes et les coupa en deux.
മെനഹേം തിപ്സഹും അതിലുള്ള സകലവും തിർസ്സാതൊട്ടു അതിന്നു ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളെയൊക്കെയും പിളർന്നുകളകയും ചെയ്തു.
17 En la trente-neuvième année d’Azarias, roi de Juda, Manahem, fils de Gadi, régna sur Israël à Samarie pendant dix ans.
യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്യയിൽ പത്തു സംവത്സരം വാണു.
18 Et il fit le mal devant le Seigneur, et il ne s’écarta pas des péchés de Jéroboam, fils de Nabath, qui fit pécher Israël durant tous ses jours.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
19 Phul, roi des Assyriens, vint dans la terre d’Israël, et Manahem lui donna mille talents d’argent, afin qu’il le secourût et qu’il affermît son règne.
അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളി കൊടുത്തു.
20 Et Manahem leva cet argent dans Israël sur tous les puissants et les riches, afin de donner au roi des Assyriens cinquante sicles d’argent par tête: le roi des Assyriens retourna aussitôt, et il ne demeura point dans le pays.
അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
21 Mais le reste des actions de Manahem, et tout ce qu’il a fait, n’est-ce pas écrit dans le Livre des actions des jours des rois d’Israël?
മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
22 Et Manahem dormit avec ses pères, et Phacéia, son fils, régna en sa place.
മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
23 En la cinquantième année d’Azarias, roi de Juda, Phacéia, fils de Manahem, régna sur Israël à Samarie pendant deux ans.
യെഹൂദാരാജാവായ അസര്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്യയിൽ രണ്ടു സംവത്സരം വാണു.
24 Et il fit ce qui était mal devant le Seigneur, et il ne s’écarta pas des péchés de Jéroboam, fils de Nabath, qui fit pécher Israël.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
25 Or Phacée, fils de Romélie, chef de son armée, conspira contre lui, et il le frappa à Samarie dans la tour de la maison royale, près d’Argob et près d’Arié, et avec lui, cinquante hommes d’entre les enfants des Galaadites, et il le tua et régna en sa place.
എന്നാൽ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതുപേരെ തുണകൂട്ടി ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ചു അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
26 Mais le reste des actions de Phacéia, et tout ce qu’il a fait, n’est-ce pas écrit dans le Livre des actions des jours des rois d’Israël?
പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27 En la cinquante-deuxième année d’Azarias, roi de Juda, Phacée, fils de Romélie, régna sur Israël à Samarie pendant vingt ans.
യെഹൂദാരാജാവായ അസര്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്യയിൽ ഇരുപതു സംവത്സരം വാണു.
28 Et il fit le mal devant le Seigneur, et il ne s’écarta pas des péchés de Jéroboam, fils de Nabath, qui fit pécher Israël.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
29 Dans les jours de Phacée, roi d’Israël, vint Théglathphalasar, roi des Assyriens, et il prit Aïon, et Abelmaison de Maacha et Janoé, Cédés, Asor, Galaad, la Galilée, et toute la terre de Nephthali, et en transporta les habitants chez les Assyriens.
യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്നു ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
30 Mais Osée, fils d’Ela, conspira, tendit des embûches à Phacée, fils de Romélie, le frappa et le tua; et il régna en sa place, la vingtième année de Joathan, fils d’Ozias.
എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
31 Mais le reste des actions de Phacée, et tout ce qu’il a fait, n’est-ce pas écrit dans le Livre des actions des rois d’Israël?
പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
32 En la seconde année de Phacée, fils de Romélie, roi d’Israël, régna Joatham, fils d’Ozias, roi de Juda.
യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി.
33 Il avait vingt-cinq ans lorsqu’il commença à régner, et il régna pendant seize ans dans Jérusalem: le nom de sa mère était Jérusa, fille de Sadoc.
അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
34 Il fit ce qui était agréable devant le Seigneur, et tout ce qu’Ozias, son père, avait fait.
അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
35 Cependant il n’abolit pas les hauts lieux; car le peuple sacrifiait encore et brûlait de l’encens sur les hauts lieux: ce fut lui qui bâtit la porte de la maison du Seigneur, la plus haute.
എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതു.
36 Mais le reste des actions de Joatham, et tout ce qu’il a fait, n’est-ce pas écrit dans le Livre des actions des jours des rois de Juda?
യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
37 En ces jours-là, le Seigneur commença à envoyer contre Juda Rasin, roi de Syrie, et Phacée, fils de Romélie.
ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
38 Et Joatham dormit avec ses pères; et il fut enseveli avec eux dans la cité de David, son père, et Achaz, son fils, régna en sa place.
യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.