< 1 Samuel 18 >
1 Et il arriva, lorsqu’il eut achevé de parler à Saül, que l’âme de Jonathas s’attacha étroitement à l’âme de David, et Jonathas l’aima comme son âme.
൧ദാവീദ് ശൌലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
2 Et Saül le prit en ce jour-là, et il ne lui accorda pas de retourner dans la maison de son père.
൨ശൌല് അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
3 Or David et Jonathas firent alliance; car Jonathas l’aimait comme son âme.
൩യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
4 Aussi Jonathas se dépouilla de la tunique dont il était revêtu, et il la donna à David avec le reste de ses vêtements, jusqu’à son glaive et son arc, et jusqu’à son baudrier.
൪യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
5 David allait aussi partout où l’envoyait Saul, et il se conduisait prudemment; de plus, il le préposa sur les hommes de guerre, et il était agréable aux yeux de tout le peuple, et surtout en la présence des serviteurs de Saul.
൫ശൌല് അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൌല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൌലിന്റെ ഭൃത്യന്മാർക്കും പ്രീതികരമായി.
6 Or, lorsque David revint, après avoir tué le Philistin, les femmes sortirent de toutes les villes d’Israël, chantant et formant des danses, au-devant du roi Saül, avec des tambours de réjouissance, et avec des sistres.
൬ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി പാടിയും നൃത്തംചെയ്തുംകൊണ്ട് ശൌല്‍രാജാവിനെ എതിരേറ്റു.
7 Et elles chantaient, jouant et disant: Saül en a tué mille, et David dix mille.
൭സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി.
8 Mais Saül fut très irrité, et cette parole déplut à ses yeux, et il dit: Elles ont donné dix mille hommes à David, et à moi, elles m’en ont donné mille; que lui reste-t-il à avoir, si ce n’est la royauté?
൮ഈ ഗാനം ശൌലിന് അനിഷ്ടമായി അതുകൊണ്ട് ശൌല്‍ ഏറ്റവും കോപിച്ചു; “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്ക് ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു.
9 Ainsi Saül, depuis ce jour-là, ne regarda jamais plus David d’un bon œil.
൯അന്നുമുതൽ ദാവീദിനോട് ശൌലിനു അസൂയ തുടങ്ങി.
10 Mais après le jour suivant, l’esprit malin, envoyé de Dieu, saisit Saül, et il prophétisait au milieu de sa maison; mais David touchait la harpe de sa main comme tous les jours; et Saül tenait sa lance,
൧൦അടുത്ത ദിവസം ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൌലിന്മേൽ വന്നു അവന്റെ നിയന്ത്രണം ഏറ്റെടുത്തു. അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
11 Et il la jeta, pensant qu’il pourrait percer David avec la muraille; et David se détourna de devant lui par deux fois.
൧൧ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൌല്‍ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ട് പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.
12 Alors Saül craignit David, parce que le Seigneur était avec David, tandis qu’il s’était retiré de lui.
൧൨യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൌലിന്റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൌല്‍ ദാവീദിനെ ഭയപ്പെട്ടു.
13 Saül l’éloigna donc de lui, et il le fit tribun sur mille hommes; et il sortait et il entrait en la présence du peuple.
൧൩അതുകൊണ്ട് ശൌല്‍ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരംപേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.
14 En toutes ses voies aussi, David agissait prudemment, et le Seigneur était avec lui.
൧൪യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി;
15 C’est pourquoi Saül vit qu’il était très prudent, et il commença à se garder de lui.
൧൫ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്ന് ശൌല്‍ കണ്ടപ്പോൾ, അവനെ ഭയപ്പെട്ടു.
16 Mais tout Israël et Juda aimait David; car c’était lui qui entrait et sortait devant eux.
൧൬എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
17 Et Saul dit à David: Voici ma fille aînée Mérob; c’est elle que je te donnerai pour femme; seulement sois courageux, et combats les combats du Seigneur. Or, Saül pensait en lui-même, disant: Que ma main ne soit pas contre lui, mais que la main des Philistins soit sur lui.
൧൭അതിനുശേഷം ശൌല്‍ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കയ്യാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്ന് ശൌല്‍ വിചാരിച്ചു.
18 Mais David répondit à Saül: Qui suis-je, moi, ou quelle est ma vie, ou quelle est la parenté de mon père en Israël, pour que je devienne gendre du roi?
൧൮ദാവീദ് ശൌലിനോട്: “രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആര്? യിസ്രായേലിൽ എന്റെ ബന്ധുക്കളും എന്റെ പിതൃഭവനവും ആരുമല്ലല്ലോ” എന്നു പറഞ്ഞു.
19 Or, le temps vint que Mérob, fille de Saul, devait être donnée à David, et elle fut donnée pour femme à Hadriel, le Molathite.
൧൯ശൌലിന്റെ മകളായ മേരബിനെ ദാവീദിന് ഭാര്യയായി കൊടുക്കണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു.
20 Mais Michol, la seconde fille de Saül, aima David. Et on l’annonça à Saül, et cela lui plut.
൨൦ശൌലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. അത് ശൌലിന് അറിവ് കിട്ടി; ആ കാര്യം അവന് ഇഷ്ടമായി.
21 Et Saül dit: Je la lui donnerai, afin qu’elle devienne sa ruine, et que la main des Philistins soit sur lui. Saül dit donc à David: C’est à deux conditions que tu seras mon gendre aujourd’hui.
൨൧അവൾ അവന് ഒരു കെണിയാകട്ടെ. ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് ഉപദ്രവിക്കപ്പെടുവാനായി ഞാൻ അവളെ അവന് കൊടുക്കും എന്ന് ശൌല്‍ വിചാരിച്ച് ദാവീദിനോട്: “നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരണം” എന്നു പറഞ്ഞു.
22 Alors Saül commanda à ses serviteurs: Parlez à David, sans que je paraisse, disant: Voilà que tu plais au roi, et tous ses serviteurs t’aiment. Maintenant donc sois le gendre du roi.
൨൨പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോട്: “നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
23 Et les serviteurs de Saül dirent aux oreilles de David toutes ces paroles. Et David répondit: Croyez-vous que ce soit peu, d’être le gendre du roi? Pour moi, je suis un homme pauvre et de nulle considération.
൨൩ശൌലിന്റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു. അപ്പോൾ ദാവീദ്: “രാജാവിന്റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു.
24 Et les serviteurs de Saül le rapportèrent, disant: Telles sont les paroles qu’a dites David.
൨൪ദാവീദ് പറഞ്ഞ കാര്യം ശൌലിന്റെ ദൃത്യന്മാർ ശൌലിനെ അറിയിച്ചു.
25 Mais Saül répondit: C’est ainsi que vous parlerez à David: Le roi n’a pas besoin de douaire, mais seulement de cent prépuces de Philistins, afin que vengeance soit faite des ennemis du roi. Mais Saül pensait livrer David aux mains des Philistins.
൨൫അതിന് ശൌല്‍: “രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല. അതിനുപകരം രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മതി എന്ന് നിങ്ങൾ ദാവീദിനോട് പറയണം” എന്ന് കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് കൊല്ലപ്പെടണമെന്ന് ശൌല്‍ കരുതിയിരുന്നു.
26 Et lorsque les serviteurs de Saül eurent rapporté à David les paroles que Saul avait dites, le discours plut à David, puisqu’il devenait gendre du roi.
൨൬ശൌല്‍ പറഞ്ഞ കാര്യം ഭൃത്യന്മാർ ദാവീദിനോട് അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന് സന്തോഷമായി;
27 Aussi, après peu de jours, David, se levant, s’en alla avec les hommes qui étaient sous lui; et il tua parmi les Philistins deux cents hommes, et il apporta leurs prépuces, et les compta au roi, afin qu’il fût son gendre. C’est pourquoi Saül lui donna Michol sa fille pour femme.
൨൭നിശ്ചിത സമയത്തിനുള്ളിൽ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യരിൽ ഇരുനൂറ് പേരെ കൊന്നു. അവരുടെ അഗ്രചർമ്മം കൊണ്ടുവന്ന് താൻ രാജാവിന്റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു കൊടുത്തു. ശൌല്‍ തന്റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.
28 Et Saül vit et comprit que le Seigneur était avec David. Pour Michol, fille de Saül, elle aimait David.
൨൮യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൌല്‍ അറിഞ്ഞപ്പോൾ,
29 Et Saül commença à craindre davantage David; et Saül devint ennemi de David tous les jours.
൨൯ശൌല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.
30 Et les princes des Philistins sortirent; mais dès le commencement de leur sortie, David se conduisait plus prudemment que tous les serviteurs de Saül, et son nom devint très célèbre.
൩൦എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്റെ പേർ പ്രസിദ്ധമായ്തീർന്നു.