< 1 Chroniques 9 >
1 Tout Israël fut donc dénombré, et leur nombre total écrit dans le Livre des rois d’Israël et de Juda; et ils furent transportés à Babylone à cause de leur péché.
൧യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി.
2 Or ceux qui habitèrent les premiers dans leurs possessions et dans leurs villes furent Israël, les prêtres, les Lévites et les Nathinéens.
൨അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
3 Il demeura à Jérusalem des enfants de Juda et des enfants de Benjamin, et même des enfants d’Ephraïm et de Manassé:
൩യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും താമസിച്ചു.
4 Othéi, fils d’Ammiud, fils d’Amri, fils d’Omraï, fils de Bonni, l’un des fils de Pharès, fils de Juda;
൪അവർ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
5 Et de Siloni: Asaïa, le premier-né, et ses autres fils;
൫ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
6 Mais des fils de Zara: Jéhuel et leurs frères, au nombre de six cent quatre-vingt-dix;
൬സേരെഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690)
7 Et des fils de Benjamin: Salo, fils de Mosollam, fils d’Oduïa, fils d’Asana;
൭ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
8 Et Jobania, fils de Jéroham, et Ela, fils d’Ozi. fils de Mochori; et Mosollam, fils de Saphatias, fils de Rahuel, fils de Jébanias,
൮യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
9 Et leurs frères, selon leurs familles, au nombre de neuf cent cinquante-six. Tous ceux-là furent princes de familles, dans les maisons de leurs pères.
൯തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തി അമ്പത്താറ്പേരും. ഈ പുരുഷന്മാരൊക്കെയും അവരവരുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
10 Mais d’entre les prêtres, il y eut Jédaïa, Joïarib et Jachin;
൧൦പുരോഹിതന്മാരായ യെദയാവും യെഹോയാരീബും യാഖീനും,
11 Azarias aussi, fils d’Helcias, fils de Mosollam, fils de Sadoc, fils de Maraïoth, fils d’Achitob, pontife de la maison de Dieu.
൧൧അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12 De plus, Adaïas, fils de Jéroham, fils de Phassur, fils de Melchias; et Maasaï, fils d’Adiel, fils de Jezra, fils de Mosollam, fils de Mosollamith. fils d’Emmer;
൧൨അസര്യാവും, മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും, ഇമ്മേരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
13 Ainsi que leurs frères, princes dans leurs familles, au nombre de mille sept cent soixante, d’une très grande force pour faire l’ouvrage du ministère dans la maison de Dieu.
൧൩പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തി എഴുനൂറ്റി അറുപത്പേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷക്ക് അതിസമർത്ഥർ ആയിരുന്നു.
14 Et d’entre les Lévites, il y eut Séméia, fils d’Hassub, fils d’Ezricam, fils d’Hasébia, l’un des fils de Mérari;
൧൪ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15 Bacbachar aussi, charpentier, Galal, et Mathania, fils de Micha, fils de Zéchri, fils d’Asaph;
൧൫ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
16 Et Obdia, fils de Séméias, fils de Galal, fils d’Idithun; et Barachia, fils d’Asa, fils d’Elcana, qui habita dans les villages de Nétophati.
൧൬യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന എല്ക്കാനയുടെ മകനായ
17 Quant aux portiers, c’étaient Sellum, Accub, Telmon et Ahimam; et leur frère Sellum était leur chef.
൧൭ആസയുടെ മകൻ ബെരെഖ്യാവും ആയിരുന്നു. വാതിൽകാവല്ക്കാരായി ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും ഉണ്ടായിരുന്നു. ശല്ലൂമും അവരുടെ തലവനായിരുന്നു.
18 Jusqu’à ce temps-là, à la porte du roi, vers l’orient, des fils de Lévi faisaient la garde tour à tour.
൧൮ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്ക് വശത്ത് രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
19 Or Sellum, fils de Coré, fils d’Abiasaph, fils de Coré, avec ses frères et la maison de son père, c’est-à-dire les Corites préposés aux ouvrages du ministère, étaient les gardiens des vestibules du tabernacle; et leurs familles gardaient tour à tour l’entrée du camp du Seigneur.
൧൯കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും, അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ വാതിൽകാവല്ക്കാരായി ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന് പ്രവേശനപാലകരായി മേൽനോട്ടം വഹിക്കുന്നവരായിരുന്നു.
20 Or Phinéès, fils d’Eléazar, était leur chef devant le Seigneur.
൨൦എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21 Et Zacharie, fils de Mosollamia, était portier à la porte du tabernacle de témoignage.
൨൧മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
22 Tous ceux-là, choisis pour portiers aux différentes portes, étaient au nombre de deux cent douze, enregistrés dans leurs propres villages: David et Samuel, le Voyant, les établirent à cause de leur fidélité,
൨൨വാതിൽകാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ (212). അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം രേഖപ്പെടുത്തിയിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ നിയമിച്ചത്.
23 Tant eux que leurs fils, pour veiller à leur tour aux portes de la maison du Seigneur et du tabernacle.
൨൩ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവയുടെ ആലയത്തിന്റെ വാതിലുകൾക്കു മുറപ്രകാരം കാവല്ക്കാരായിരുന്നു.
24 Les portiers étaient vers les quatre vents, c’est-à-dire à l’orient, à l’occident, à l’aquilon et au midi.
൨൪കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും ആലയത്തിന് കാവല്ക്കാരുണ്ടായിരുന്നു.
25 Et leurs frères demeuraient dans leurs bourgades, et ils venaient en leurs sabbats depuis un temps jusqu’à un temps.
൨൫ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴ് ദിവസം കൂടുംതോറും മാറി മാറി വന്നു അവരോടുകൂടെ കാവല്ക്കാരായിരുന്നു.
26 C’est à ces quatre Lévites que fut confié le nombre entier des portiers; et ils veillaient sur les chambres et sur les trésors de la maison du Seigneur.
൨൬വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാല് ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു.
27 Ils demeuraient même autour du temple du Seigneur, pendant leur garde, afin que, lorsque le temps était venu, ils ouvrissent eux-mêmes les portes le matin.
൨൭കാവൽ നിൽക്കുന്നതും രാവിലെതോറും വാതിൽ തുറക്കുന്ന ജോലിയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും താമസിച്ചുവന്നു.
28 À leur classe appartenaient aussi ceux qui étaient chargés des vases servant au culte; car c’était en certain nombre qu’étaient apportés les vases et qu’ils étaient remportés.
൨൮അവരിൽ ചിലർക്കു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു; അവയെ എണ്ണി അകത്ത് കൊണ്ടുപോകുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും.
29 Parmi eux encore se trouvaient ceux qui, ayant la garde des ustensiles du sanctuaire, prenaient soin de la fleur de farine, du vin, de l’huile, de l’encens et des aromates.
൨൯അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും, മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവയ്ക്കും മേൽനോട്ടക്കാരായി നിയമിച്ചിരുന്നു.
30 Mais les fils des prêtres composaient les parfums à oindre avec les aromates.
൩൦പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
31 Et Mathathias le Lévite, le premier-né de Sellum, le Corite, était préposé pour ce qu’on faisait frire dans la poêle.
൩൧ലേവ്യരിൽ ഒരുവനായ കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന് ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു.
32 Or c’est parmi les enfants de Caath, leurs frères, que se trouvaient ceux qui étaient chargés des pains de proposition, afin d’en préparer toujours de nouveaux à chaque sabbat.
൩൨കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33 Ce sont là les chefs des chantres parmi les familles des Lévites, qui demeuraient dans les chambres du temple, afin que, jour et nuit, sans interruption, ils remplissent leur ministère.
൩൩ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.
34 Les chefs des Lévites, princes dans leurs familles, demeurèrent à Jérusalem.
൩൪ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ താമസിച്ചിരുന്നു.
35 Mais c’est à Gabaon que s’établirent Jéhiel, dont le nom de la femme était Maacha;
൩൫ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും ഭാര്യ മയഖായും
36 Son fils premier-né, Abdon, elles autres, Sur, Cis, Baal, Ner et Nadab,
൩൬അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
37 Gédor, Ahio, Zacharie et Macelloth.
൩൭നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും താമസിച്ചിരുന്നു.
38 Or Macelloth engendra Samaan; ceux-là habitèrent vis-à-vis de leurs frères, à Jérusalem, avec leurs frères.
൩൮മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചിരുന്നു
39 Mais Ner engendra Cis, et Cis engendra Saül, et Saül engendra Jonathan, et Melchisua, et Abinadab, et Esbaal.
൩൯നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
40 Et le fils de Jonathan fut Méribbaal; et Méribbaal engendra Micha.
൪൦യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
41 Or les fils de Micha furent Phithon, Mélech, Tharaa et Ahaz.
൪൧മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.
42 Et Ahaz engendra Jara, et Jara engendra Alamath, Azmoth et Zamri; mais Zamri engendra Mosa.
൪൨ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
43 Pour Mosa, il engendra Banaa, dont le fils Raphaïa engendra Elasa, de qui est né Asel.
൪൩മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
44 Or Asel eut six fils de ces noms: Ezricam, Bocru, Ismaël, Saria, Obdia, Hanan; ce sont là les fils d’Asel.
൪൪ആസേലിന് ആറ് മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.