< Luc 14 >
1 Jésus était entré dans la maison d'un des principaux Pharisiens, pour y prendre un repas; c'était un jour de sabbat. Aussi chacun l'observait-il,
പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
2 car il y avait là, devant lui, un homme hydropique.
മഹോദരമുള്ളോരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു.
3 Jésus s'adressa aux légistes et aux Pharisiens. «Est-il permis, oui ou non, de guérir le jour du sabbat?» leur demanda-t-il. Ils gardèrent le silence.
യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
4 Alors il toucha de la main l'hydropique, le guérit et le congédia.
അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.
5 Puis, s'adressant toujours à eux, il dit: «Lequel d'entre vous, si son fils ou son boeuf vient à tomber dans un puits, un jour de sabbat, ne l'en retire aussitôt?»
പിന്നെ അവരോടു: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ
6 A cela ils ne surent que répondre.
വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.
7 Ayant remarqué que les convives choisissaient les premières places, il leur raconta une parabole:
ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു:
8 «Quand tu seras invité par quelqu'un à des noces, dit-il, ne va pas t'installer à la première place, de peur qu'un personnage plus considérable que toi, se trouvant parmi les invités,
ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
9 celui qui vous a conviés l'un et l'autre ne vienne te dire: «Donne-lui ta place» et que tu n'aies alors la confusion d'aller occuper la dernière place.
പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും.
10 Tout au contraire, quand tu seras invité, va te mettre à la dernière place, et alors, quand arrivera celui qui t'a invité, il te dira: «Mon ami, monte plus haut.» Ce sera pour toi un honneur devant tous les convives;
നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും.
11 car quiconque s'élève lui-même sera abaissé, et quiconque s'abaisse lui-même sera élevé.»
തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
12 Il disait aussi à son hôte: «Quand tu donnes à déjeuner ou à dîner, ne convoque ni tes amis, ni tes frères, ni tes parents, ni tes riches voisins, de crainte qu'ils ne t'invitent à leur tour et ne te rendent ce qu'ils auront reçu de toi.
തന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയല്ക്കാരെയും വിളിക്കരുതു; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.
13 Tout au contraire, quand tu fais un festin, appelles-y des pauvres, des infirmes, des estropiés, des aveugles.
നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;
14 Heureux seras-tu, parce qu'ils n'ont pas de quoi te rendre ce festin; et il te sera rendu à la résurrection des justes.»
എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‌വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
15 A ces mots, un des convives lui dit: «Heureux qui sera du banquet dans le Royaume de Dieu!» —
കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
16 «Un homme, lui dit Jésus, donna un grand dîner, et y convia beaucoup de monde.
അവനോടു അവൻ പറഞ്ഞതു: ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 A l'heure du repas, il envoya son serviteur dire aux invités: «Venez, parce que tout est prêt.»
അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
18 Mais tous, comme de concert, commencèrent à s'excuser.
എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 «J'ai acheté un champ, dit le premier, il est de toute nécessité que j'aille le voir. Je t'en prie, tiens-moi pour excusé.» — «J'ai acheté cinq paires de boeufs, dit un autre, et je vais les essayer. Je t'en prie, tiens-moi pour excusé.» —
മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‌വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 «J'ai pris femme, dit un autre encore, donc je ne puis venir.»
വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
21 Le serviteur revint et raconta cela à son maître. Se mettant en colère, le maître de maison dit alors à son serviteur: «Parcours à la hâte les places publiques et les rues de la ville, et amène ici les pauvres, les infirmes, les aveugles, les estropiés.»
ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 Quand le serviteur lui dit: «Seigneur, on a fait ce que tu as ordonné», et il y a encore de la place,
പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
23 le maître lui répondit: «Va dans les chemins et le long des haies et contrains les gens d'entrer, afin que ma maison soit pleine.
യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 Je vous le déclare, en effet, aucun de ces hommes qui étaient «les invités» ne prendra part à mon festin.»
ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25 Il était suivi de foules immenses; il se tourna vers elles et leur dit:
ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:
26 «Si quelqu'un vient à moi et ne hait pas et son père et sa mère, et sa femme et ses enfants, et ses frères et ses soeurs, plus encore: sa propre vie, il ne peut être mon disciple.»
എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
27 «Celui qui ne porte pas sa croix, et ne marche pas à ma suite, ne peut être mon disciple.»
തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
28 «Quel est celui d'entre vous qui, voulant bâtir une tour, ne réfléchisse d'abord, ne calcule la dépense, ne voie s'il a de quoi l'achever?
നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?
29 Il craindrait, après avoir jeté les fondements, de ne pouvoir achever. Tous ceux qui verraient cela se moqueraient de lui.
അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം;
30 «Le voilà, diraient-ils, l'homme qui a commencé à bâtir et quia été dans l'impossibilité d'achever!»
കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.
31 «Quel est encore le roi, sur le point de faire la guerre à un autre roi, qui ne réfléchisse d'abord, qui n'examine s'il est capable, avec dix mille hommes, de marcher à la rencontre de celui qui s'avance sur lui avec vingt mille?
അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ?
32 S'il en est incapable, alors que l'ennemi est encore loin, il lui envoie une ambassade avec des propositions de paix.»
പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.
33 «Ainsi donc, quiconque ne renonce pas à tout ce qu'il possède ne peut être mon disciple.»
അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
34 «Le sel est bon; mais si le sel s'affadit, avec quoi lui rendra-t-on sa saveur?
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
35 Il n'est plus propre à rien, ni pour la terre, ni pour le fumier. On le jette dehors. Que celui qui a des oreilles pour entendre, entende.»
പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ