< Proverbes 19 >
1 Meilleur est un pauvre qui marche dans son intégrité, qu'un homme aux lèvres fausses, qui est un insensé.
൧വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
2 A manquer de prudence il n'y a point d'avantage; et qui précipite ses pas, bronche.
൨പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു.
3 C'est la folie de l'homme qui gâte sa carrière; mais c'est contre l'Éternel que s'irrite son cœur.
൩മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
4 La richesse procure beaucoup d'amis, mais le pauvre est abandonné par son ami.
൪സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു.
5 Un faux témoin ne demeure pas impuni, et celui qui émet des mensonges, n'échappera pas.
൫കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
6 Il y a beaucoup de flatteurs pour l'homme libéral, et tous les amis sont pour celui qui donne.
൬പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
7 Tous les frères du pauvre ont de l'aversion pour lui; combien plus ses amis le quitteront-ils! Il se réclame de leurs promesses, … elles sont évanouies!
൭ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു.
8 Acquérir du sens, c'est aimer son âme; garder la prudence fait trouver le bonheur.
൮ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
9 Le faux témoin ne reste pas impuni; et qui profère le mensonge, se perd.
൯കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും.
10 Une vie de délices ne va pas à l'insensé; il va moins encore à l'esclave de commander aux princes.
൧൦സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?
11 La raison de l'homme le rend patient, et sa gloire est de passer une faute.
൧൧വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം.
12 La colère d'un roi est le rugissement du lion; mais sa faveur est comme la rosée sur la verdure.
൧൨രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13 Le malheur d'un père, c'est un fils insensé; et l'eau qui dégoutte d'un toit sans interruption, c'est une femme querelleuse.
൧൩മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ.
14 On hérite de ses pères une maison et des biens; mais une femme sensée, est un don de l'Éternel.
൧൪ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15 La paresse plonge dans le sommeil, et l'âme indolente sentira la faim.
൧൫മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.
16 Qui garde le commandement, garde sa vie; qui néglige sa voie, subira la mort.
൧൬കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.
17 Celui qui donne au pauvre, prête à l'Éternel, et Il lui rendra son bienfait.
൧൭എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
18 Châtie ton fils, pendant qu'il y a espoir; mais jusqu'à le tuer ne te laisse pas emporter!
൧൮പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
19 Que l'emporté subisse la peine; car si tu l'en exemptes, tu devras y revenir.
൧൯മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
20 Ecoute un conseil, et reçois les leçons, afin que tu sois sage dans la suite de ta vie!
൨൦പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക.
21 Les projets du cœur de l'homme sont nombreux; mais le décret de l'Éternel, c'est ce qui s'exécute.
൨൧മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
22 La bonté de l'homme fait sa gloire; et le pauvre vaut mieux que le menteur.
൨൨ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
23 La crainte de l'Éternel mène à la vie; on repose rassasié, sans être atteint de malheur.
൨൩യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന് നേരിടുകയില്ല.
24 Le paresseux plonge sa main dans le plat; mais à sa bouche il ne la ramènera pas.
൨൪മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.
25 Frappe le moqueur, le faible deviendra sage; avertis l'homme de sens, il entend raison.
൨൫പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26 Il ruine son père, fait fuir sa mère, le fils impudent, et qui fait honte.
൨൬അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27 Cesse, mon fils, d'écouter des doctrines qui te détourneraient des paroles de la sagesse.
൨൭മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന് അകന്നുപോകും.
28 Un témoin pervers se rit de la justice; et la bouche des impies se repaît d'iniquité.
൨൮അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
29 Les châtiments sont prêts pour les moqueurs; et les coups, pour le dos de l'insensé.
൨൯പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.