< Josué 22 >
1 Alors Josué manda les Rubénites, les Gadites et la demi-Tribu de Manassé,
൧പിന്നീട് യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
2 et il leur dit: Vous avez observé tout ce que vous a prescrit Moïse, serviteur de l'Éternel, et obéi à ma voix dans tout ce que je vous ai commandé.
൨അവരോട് പറഞ്ഞത്: “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോട് കല്പിച്ച സകലത്തിലും എന്റെ വാക്ക് അനുസരിക്കുകയും ചെയ്തിരിക്കുന്നു.
3 Vous n'avez point abandonné vos frères pendant ce long temps jusqu'aujourd'hui, et vous avez observé ce qu'il fallait observer, le commandement de l'Éternel, votre Dieu.
൩നിങ്ങൾ ഈ കാലമെല്ലാം നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
4 Et maintenant l'Éternel, votre Dieu, a accordé le repos à vos frères, comme Il le leur avait promis; retournez donc et gagnez vos tentes, le pays qui est votre propriété, que vous a concédé Moïse, serviteur de l'Éternel, au delà du Jourdain.
൪ഇപ്പോൾ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്ക് താൻ വാഗ്ദത്തം ചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ യഹോവയുടെ ദാസനായ മോശെ യോർദ്ദാനക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പൊയ്ക്കൊൾവിൻ.
5 Seulement soyez très vigilants à mettre en pratique le commandement et la Loi que vous a prescrite Moïse, serviteur de l'Éternel, pour aimer l'Éternel, votre Dieu, et pour marcher dans toutes ses voies et garder ses commandements et vous attacher à Lui et Le servir de tout votre cœur et de toute votre âme.
൫നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവന്റെ കല്പനകൾ പ്രമാണിക്കയും അവനോട് പറ്റിച്ചേർന്ന് പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്ന് യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചിട്ടുണ്ടല്ലോ? ആ കല്പനകളും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ”.
6 Et Josué les bénit et les congédia, et ils regagnèrent leurs tentes.
൬ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ച് യാത്ര അയച്ചു. അവർ തങ്ങളുടെ ഭവനങ്ങളിലേക്ക് പോകയും ചെയ്തു.
7 Or Moïse avait doté une moitié de la Tribu de Manassé en Basan, et Josué avait doté l'autre moitié avec leurs frères en deçà du Jourdain à l'occident. Et aussi lorsque Josué leur permit de regagner leurs tentes, il les bénit
൭മനശ്ശെയുടെ പാതിഗോത്രത്തിന് മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന് യോർദ്ദാനിക്കരെ പടിഞ്ഞാറ്, അവരുടെ സഹോദരന്മാരുടെ ഇടയിൽ, യോശുവ അവകാശം കൊടുത്തു; അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു.
8 et leur parla en ces termes: C'est avec de grandes richesses que vous retournez à vos tentes, et avec des bestiaux très nombreux, avec de l'argent et de l'or et de l'airain et du fer et des vêtements en très grande quantité. Partagez le butin de vos ennemis avec vos frères.
൮യോശുവ അവരോട് പറഞ്ഞത്: “നാല്‍ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരിമ്പ്, വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടുകൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകയും ശത്രുക്കളുടെ പക്കൽനിന്ന് കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിടുകയും ചെയ്‌വിൻ”.
9 Ainsi s'en retournèrent et partirent les fils de Ruben et les fils de Gad et une moitié de la Tribu de Manassé, d'avec les enfants d'Israël, de Silo dans le pays de Canaan, pour gagner le pays de Galaad, le pays qui était leur propriété, dont ils avaient pris possession sur l'ordre de l'Éternel, transmis par Moïse.
൯അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന ഗിലെയാദ്‌ദേശത്തേക്ക് മടങ്ങിപ്പോകേണ്ടതിന് കനാൻദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽ ജനത്തെ വിട്ട് പുറപ്പെട്ടു.
10 Et étant arrivés aux districts du Jourdain dans le pays de Canaan, les fils de Ruben et les fils de Gad et la demi-Tribu de Manassé, bâtirent là un autel sur le Jourdain, autel d'une grande apparence.
൧൦കനാൻദേശത്തിലെ യോർദ്ദാന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന്‍ നദിക്ക് സമീപത്ത്, കാഴ്ച്ചക്ക് വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.
11 Et les enfants d'Israël ouïrent dire: Voilà que les fils de Ruben et les fils de Gad et de la demi-Tribu de Manassé ont bâti l'autel en vue du pays de Canaan, dans les districts du Jourdain en face des enfants d'Israël.
൧൧അവർ കനാൻദേശത്തിന്റെ കിഴക്ക് യോർദ്ദാൻപ്രദേശങ്ങളിൽ തങ്ങൾക്കെതിരെ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്ന് യിസ്രായേൽ മക്കൾ കേട്ടു.
12 Et les enfants d'Israël l'ayant appris, toute l'Assemblée des enfants d'Israël se réunit à Silo pour se mettre en campagne contre eux.
൧൨അപ്പോൾ യിസ്രായേൽ മക്കളുടെ സഭമുഴുവനും അവരോട് യുദ്ധത്തിന് പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
13 Et les enfants d'Israël députèrent vers les fils de Ruben et les fils de Gad et la demi-Tribu de Manassé au pays de Galaad, Phinées, fils du Prêtre Eléazar,
൧൩യിസ്രായേൽ മക്കൾ ഗിലെയാദ്‌ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
14 et dix Princes avec lui, un Prince par maison de toutes les Tribus d'Israël, et ils étaient chacun chefs de leurs maisons patriarcales des divisions d'Israël.
൧൪ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ മറ്റുഗോത്രങ്ങളിൽനിന്നും ഓരോ ഗോത്രത്തിന് ഓരോ പ്രഭുവീതം പത്ത് പ്രഭുക്കന്മാരേയും അയച്ചു; അവർ ഓരോരുത്തനും യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായിരുന്നു.
15 Et ils se rendirent auprès des fils de Ruben et des fils de Gad et de la demi-Tribu de Manassé au pays de Galaad, et ils leur parlèrent en ces termes:
൧൫അവർ ഗിലെയാദ്‌ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോട് പറഞ്ഞതെന്തെന്നാൽ:
16 Ainsi dit toute l'Assemblée de l'Éternel: Qu'est-ce que ce crime dont vous vous rendez coupables envers le Dieu d'Israël, pour vous détourner aujourd'hui de l'Éternel en vous bâtissant un autel pour vous rebeller aujourd'hui contre l'Éternel?
൧൬“യിസ്രായേൽ മുഴുവനും ഇപ്രകാരം ചോദിക്കുന്നു: ‘നിങ്ങൾ യഹോവയോട് മത്സരിച്ച് ഒരു യാഗപീഠം പണിത് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം യിസ്രായേലിന്റെ ദൈവത്തോട് ദ്രോഹം ചെയ്തതെന്ത്?
17 Est-ce trop peu pour nous que la faute de Pehor dont nous ne sommes pas purifiés jusqu'à ce jour et qui a attiré la plaie sur l'Assemblée de l'Éternel?
൧൭പെയോരിൽ വച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം യഹോവ ഒരു മഹാമാരി അയച്ചിട്ടും നാം ഇന്നുവരെ ആ പാപം നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ?
18 Et vous, vous vous détournez aujourd'hui de l'Éternel! mais si vous vous rebellez aujourd'hui contre l'Éternel, demain Il se courroucera contre toute l'Assemblée d'Israël.
൧൮നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്ന് യഹോവയോട് മത്സരിക്കുന്നു; നാളെ അവൻ എല്ലാ യിസ്രായേലിനോടും കോപിപ്പാൻ സംഗതിയാകും.
19 Cependant si le pays qui est votre lot, est impur, passez dans le pays qui est la propriété de l'Éternel où est fixée la Résidence de l'Éternel et prenez possession au milieu de nous; mais ne vous rebellez pas contre l'Éternel, et ne faites pas défection d'avec nous en vous bâtissant un autel en dehors de l'Autel de l'Éternel, notre Dieu.
൧൯നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നു വരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്ന യഹോവയുടെ അവകാശദേശത്തേക്ക് വന്ന് ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവീൻ; നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ മറ്റൊരു യാഗപീഠം പണിത് യഹോവയോടും ഞങ്ങളോടും മത്സരിക്കരുത്.
20 Hacan, fils de Zérah, ne s'est-il pas rendu coupable de crime en touchant aux choses dévouées? et une vengeance fondit sur toute l'Assemblée d'Israël; et il n'a pas été le seul à périr en suite de sa faute.
൨൦സേരെഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് കുറ്റം ചെയ്കയാൽ ദൈവകോപം എല്ലാ യിസ്രായേലിന്റെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്?”.
21 Alors les fils de Ruben et les fils de Gad et la demi-Tribu de Manassé répondirent et dirent aux Chefs des divisions d'Israël:
൨൧അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്:
22 Dieu, Dieu, l'Éternel, Dieu, Dieu, l'Éternel sait, et Israël doit savoir si c'est par une rébellion, par un crime contre l'Éternel (ne nous donne pas Ton aide en ce jour!)
൨൨“സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ ഈ കാര്യം അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ.
23 que nous nous sommes bâti un autel, pour nous détourner de l'Éternel; et si c'est pour y offrir des holocaustes et des offrandes, et si c'est pour y faire des sacrifices pacifiques, que l'Éternel nous recherche!
൨൩യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ.
24 et si ce n'est pas par un souci, par une raison que nous l'avons fait en disant: A l'avenir vos fils diront à nos fils: « Qu'avez-vous de commun avec l'Éternel, Dieu d'Israël?
൨൪നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്ത് കാര്യമുള്ളൂ?
25 Aussi bien l'Éternel a mis entre nous et vous, fils de Ruben et fils de Gad, pour limite le Jourdain: vous n'avez point part à l'Éternel. » Et ainsi vos fils empêcheront nos fils de craindre l'Éternel.
൨൫ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല ‘എന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്.
26 C'est pourquoi nous avons dit: Mettons-nous donc à bâtir un autel, non point pour holocaustes et victimes,
൨൬അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാത്ത ഒരു യാഗപീഠം പണിയുക’ എന്ന് ഞങ്ങൾ പറഞ്ഞു.
27 mais afin qu'il soit un témoin entre nous et vos fils, et nos descendants après nous, que nous pratiquons le culte de l'Éternel devant Lui avec nos holocaustes et nos victimes et nos sacrifices pacifiques, pour que dans l'avenir vos fils ne disent pas à nos fils: « Vous n'avez point part à l'Éternel! »
൨൭ഞങ്ങൾ യഹോവയുടെ സമാഗമനകൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല’ എന്ന് പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
28 Et nous dîmes: Dans le cas où ils tiendraient ce langage à nous ou à nos descendants dans l'avenir, nous répondrons: Voyez la structure de l'autel de l'Éternel qu'ont fait nos pères, non point pour y offrir des holocaustes et des victimes, mais il est un témoin entre nous et vous.
൨൮അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: ‘നാളെ അവർ നമ്മോടോ, നമ്മുടെ സന്തതികളോടോ, അങ്ങനെ പറയുമ്പോൾ: ‘ഹോമയാഗത്തിനല്ല, മറ്റൊരു യാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന് തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മീൻ’ എന്ന് മറുപടി പറവാൻ ഇടയാകും.
29 Loin de nous la pensée de nous rebeller contre l'Éternel, et de nous détourner aujourd'hui de l'Éternel en bâtissant un autel pour holocaustes, offrandes et victimes, en dehors de l'Autel de l'Éternel, notre Dieu, qui est devant sa Résidence!
൨൯നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കി യഹോവയോട് മത്സരിക്കയും യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്ക് ഒരിക്കലും ഇടയാകയില്ല”.
30 Et lorsque le Prêtre Phinées et les Princes de l'Assemblée et les Chefs des divisions d'Israël qui l'accompagnaient, eurent entendu les paroles que prononcèrent les fils de Ruben et les fils de Gad et les fils de Manassé, ils furent satisfaits.
൩൦രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായവരും കേട്ടപ്പോൾ അവർക്ക് സന്തോഷമായി.
31 Et Phinées, fils du Prêtre Eléazar, dit aux fils de Ruben et aux fils de Gad et aux fils de Manassé: Aujourd'hui nous reconnaissons que l'Éternel est au milieu de nous, puisque vous ne vous êtes pas rendus coupables envers l'Éternel d'un tel crime. Maintenant vous avez sauvé les enfants d'Israël de la main de l'Éternel.
൩൧പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരോട്: ‘നിങ്ങൾ യഹോവയോട് ഈ കാര്യത്തിൽ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മദ്ധ്യേ ഉണ്ട് എന്ന് ഞങ്ങൾ അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽ മക്കളെ യഹോവയുടെ കോപത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു.
32 Alors Phinées, fils du Prêtre Eléazar, et les Princes quittant les fils de Ruben et les fils de Gad, revinrent du pays de Galaad dans le pays de Canaan auprès des enfants d'Israël, et ils leur rendirent compte.
൩൨പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദ്‌ദേശത്തു നിന്ന് കനാൻദേശത്തേക്ക് മടങ്ങിച്ചെന്ന് യിസ്രായേൽ ജനത്തോട് വസ്തുത അറിയിച്ചു.
33 Et les enfants d'Israël furent satisfaits, et les enfants d'Israël bénirent Dieu et ils ne parlèrent plus de marcher contre eux pour ravager le pays qu'habitaient les fils de Ruben et les fils de Gad.
൩൩യിസ്രായേൽ മക്കൾക്ക് ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിന് പുറപ്പെടുന്നതിനെക്കുറിച്ച് പിന്നെ സംസാരിച്ചതേയില്ല.
34 Et les fils de Ruben et les fils de Gad donnèrent à l'autel ce nom: « Car il est témoin entre nous que l'Éternel est Dieu. »
൩൪രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന് ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്ന് പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്ന് പേരിട്ടു.