< Genèse 35 >
1 Et Dieu dit à Jacob: Lève-toi, monte à Béthel et y demeure et fais-y un autel au Dieu qui t'est apparu quand tu fuyais devant Esaü, ton frère.
൧അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്ക് പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു.
2 Alors Jacob dit à sa maison a et à tous ceux qui étaient avec lui: Éloignez les dieux étrangers qui sont parmi vous, et purifiez-vous et changez vos habits,
൨അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.
3 puis nous partirons et monterons à Béthel, et là je ferai un autel au Dieu qui m'a exaucé au jour de ma détresse et a été avec moi durant le voyage que j'ai accompli.
൩നാം പുറപ്പെട്ടു ബേഥേലിലേക്കു പോകുക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോട് കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു.
4 Alors ils livrèrent à Jacob tous les dieux étrangers qu'ils retenaient, et les boucles qui étaient à leurs oreilles, et Jacob les enfouit sous le chêne qui se trouvait près de Sichem.
൪അങ്ങനെ അവർ അവരുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.
5 Et ils se mirent en marche. Et la terreur de Dieu gagna toutes les villes de leurs alentours, tellement qu'on ne poursuivit point les fils de Jacob.
൫പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഉണ്ടായിരുന്ന പട്ടണങ്ങളിലെ ജനങ്ങളുടെമേൽ ദൈവത്തിന്റെ വലിയ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
6 Et Jacob parvint à Luz, situé dans le pays de Canaan (c'est Béthel) lui et tout le monde qui était avec lui.
൬യാക്കോബും കൂടെയുള്ള ജനങ്ങളും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.
7 Et là il édifia un autel et donna à l'endroit le nom de [Autel] du Dieu de Béthel, parce que c'était là que Dieu s'était révélé à lui, quand il fuyait devant son frère.
൭അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേർവിളിച്ചു.
8 Et alors mourut Debora, nourrice de Rebecca, et elle reçut la sépulture au-dessous de Béthel sous le chêne, auquel il donna le nom de Allon-Bachuth (chêne des pleurs).
൮റിബെക്കയുടെ പോറ്റമ്മയായ ദെബോരാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻ കീഴിൽ സംസ്കരിച്ചു; അതിന് അല്ലോൻ-ബാഖൂത്ത്എന്നു പേരിട്ടു.
9 Et Dieu apparut encore à Jacob après son retour de Mésopotamie, et le bénit.
൯യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.
10 Et Dieu lui dit: Ton nom est Jacob; désormais ton nom ne sera plus Jacob, mais Israël sera ton nom. Et Il lui donna le nom d'Israël.
൧൦ദൈവം അവനോട്: “നിന്റെ പേര് യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകണം” എന്നു കല്പിച്ച് അവന് യിസ്രായേൽ എന്നു പേരിട്ടു.
11 Et Dieu lui dit: Je suis Dieu, le Tout-Puissant. Sois fécond et te multiplie; un peuple et une masse de peuples naîtront de toi et des rois sortiront de tes reins.
൧൧ദൈവം പിന്നെയും അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജനതയും ജനതകളുടെ കൂട്ടവും നിന്നിൽനിന്ന് ഉത്ഭവിക്കും; രാജാക്കന്മാരും നിന്നിൽനിന്നു പുറപ്പെടും.
12 Et le pays que j'ai donné à Abraham et à Isaac, je veux te le donner et le donner à ta postérité après toi.
൧൨ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്തദേശം നിനക്ക് തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു.
13 Et Dieu remontant le quitta au lieu où Il avait parlé avec lui.
൧൩അവനോട് സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി.
14 Alors Jacob érigea un monument dans le lieu où Il avait parlé avec lui, un monument en pierre et y fit une libation et y versa de l'huile.
൧൪അവിടുന്ന് തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു.
15 Et Jacob donna au lieu où Dieu avait parlé avec lui le nom de Beth-El (maison de Dieu).
൧൫ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
16 Et ils partirent de Béthel. Et on avait encore à franchir une traite jusqu'à Ephrata, lorsque Rachel enfanta, et elle eut un enfantement laborieux.
൧൬അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.
17 Et comme l'enfantement était laborieux, la sage-femme lui dit: Ne t'alarme pas, car c'est encore un fils qui te vient!
൧൭അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോട്: “ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും” എന്നു പറഞ്ഞു.
18 Et lorsque rendant l'âme, elle se mourait, elle nomma son nom Ben-Oni (mon fils de douleur); mais son père l'appela Benjamin (fils de la droite).
൧൮എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന് ബെന്യാമീൻ എന്നു പേരിട്ടു.
19 Ainsi mourut Rachel, et elle reçut la sépulture sur le chemin d'Ephrata, qui est Bethléhem.
൧൯റാഹേൽ മരിച്ചിട്ട് അവളെ ബേത്ത്-ലേഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു.
20 Et Jacob érigea un cippe sur son tombeau, c'est le cippe de Rachel qu'on voit encore aujourd'hui.
൨൦അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അത് റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരിൽ ഇന്നുവരെയും നില്ക്കുന്നു.
21 Et Israël partit et dressa sa tente au-delà de la Tour-aux-Troupeaux.
൨൧പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.
22 Et pendant qu'Israël habitait cette contrée, Ruben prit son chemin, et coucha avec Bilha, concubine de son père. El Israël l'apprit. Et les fils de Jacob étaient au nombre de douze.
൨൨യിസ്രായേൽ ആ ദേശത്തു താമസിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.
23 Fils de Léa: le premier-né de Jacob, Ruben, et Siméon et Lévi, et Juda et Issaschar et Zabulon.
൨൩യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ട് പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
24 Fils de Rachel: Joseph et Benjamin.
൨൪റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.
25 Fils de Bilha, servante de Rachel: Dan et Nephthali.
൨൫റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും.
26 Fils de Zilpa, servante de Léa: Gad et Asser. Tels sont les fils de Jacob, qui lui naquirent en Mésopotamie.
൨൬ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ.
27 Et Jacob arriva chez Isaac, son père, à Mamré, Kiriath-Arba, qui est Hébron, où Abraham et Isaac avaient séjourné.
൨൭പിന്നെ യാക്കോബ് കിര്യത്ത്-അർബ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും വസിച്ചിരുന്ന ഹെബ്രോൻ ഇതുതന്നെ.
28 Et les jours d'Isaac furent cent quatre-vingts ans;
൨൮യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു വർഷമായിരുന്നു.
29 alors Isaac expira et mourut, et il fut recueilli auprès de son peuple, vieux et rassasié de jours. Et Esaü et Jacob, ses fils, lui donnèrent la sépulture.
൨൯യിസ്ഹാക്ക് വളരെ പ്രായംചെന്നവനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ സംസ്കരിച്ചു.