< Proverbes 21 >
1 Le cœur du roi est dans la main de l'Éternel comme une eau courante; il l'incline à tout ce qu'il veut.
൧രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു.
2 Toutes les voies de l'homme sont droites à ses yeux; mais c'est l'Éternel qui pèse les cœurs.
൨മനുഷ്യന്റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
3 Faire ce qui est juste et droit, est une chose que l'Éternel aime mieux que des sacrifices.
൩നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.
4 Les yeux élevés et le cœur enflé sont la lampe des méchants; ce n'est que péché.
൪ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
5 Les projets de celui qui est diligent, produisent l'abondance; mais tout homme étourdi tombe dans la pauvreté.
൫ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേയ്ക്ക് നയിക്കുന്നു; തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേയ്ക്ക് പോകുവാൻ ബദ്ധപ്പെടുന്നു.
6 Travailler à avoir des trésors par une langue trompeuse, c'est une vapeur qui se dissipe, c'est chercher la mort.
൬കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
7 La rapine des méchants sera leur ruine, parce qu'ils auront refusé de faire ce qui est droit.
൭ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു; ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ.
8 La voie du coupable est tortueuse; mais l'innocent agit avec droiture.
൮അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ.
9 Mieux vaut habiter au coin d'un toit, qu'avec une femme querelleuse dans une grande maison.
൯ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.
10 L'âme du méchant souhaite le mal, et son prochain ne trouve point grâce devant lui.
൧൦ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല.
11 Quand on punit le moqueur, le simple en devient sage, et quand on instruit le sage, il acquiert la science.
൧൧പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
12 Le juste considère la maison du méchant, lorsque les méchants sont renversés dans le malheur.
൧൨നീതിമാനായ ദൈവം ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു.
13 Celui qui ferme son oreille au cri du misérable, criera aussi lui-même, et on ne lui répondra point.
൧൩എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.
14 Le don fait en secret apaise la colère, et le présent mis dans le sein calme la fureur la plus véhémente.
൧൪രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
15 C'est une joie pour le juste de faire ce qui est droit; mais c'est l'effroi des ouvriers d'iniquité.
൧൫ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.
16 L'homme qui s'écarte du chemin de la prudence, aura sa demeure dans l'assemblée des morts.
൧൬വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
17 L'homme qui aime la joie, sera indigent, et celui qui aime le vin et la graisse, ne s'enrichira point.
൧൭ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.
18 Le méchant sera la rançon du juste, et le trompeur celle des hommes droits.
൧൮ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.
19 Mieux vaut habiter dans une terre déserte, qu'avec une femme querelleuse et chagrine.
൧൯ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.
20 Les trésors précieux et l'huile sont dans la demeure du sage; mais l'homme insensé les engloutit.
൨൦ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.
21 Celui qui recherche la justice et la miséricorde, trouvera la vie, la justice et la gloire.
൨൧നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
22 Le sage entre dans la ville des hommes forts, et il abat la force qui en était la confiance.
൨൨ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.
23 Celui qui garde sa bouche et sa langue, garde son âme de détresse.
൨൩വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.
24 On appelle moqueur un superbe arrogant, qui agit avec colère et fierté.
൨൪നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്ന് പേരാകുന്നു; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
25 Le souhait du paresseux le tue, parce que ses mains refusent de travailler.
൨൫മടിയന്റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26 Il ne fait que souhaiter tout le jour; mais le juste donne, et n'épargne rien.
൨൬ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27 Le sacrifice des méchants est une abomination; combien plus s'ils l'apportent dans un mauvais dessein!
൨൭ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
28 Le témoin menteur périra; mais l'homme qui écoute, pourra toujours parler.
൨൮കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.
29 L'homme méchant a un air hautain; mais le juste affermit sa voie.
൨൯ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു.
30 Il n'y a ni sagesse, ni intelligence, ni conseil, pour résister à l'Éternel.
൩൦യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
31 Le cheval est équipé pour le jour de la bataille; mais la délivrance vient de l'Éternel.
൩൧കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; ജയം യഹോവയിൽനിന്ന് വരുന്നു.