< Ézéchiel 29 >

1 La dixième année, le douzième jour du dixième mois, la parole de l'Éternel me fut adressée, en ces termes:
ബാബിലോന്യ പ്രവാസത്തിന്റെ പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 Fils de l'homme, tourne ta face contre Pharaon, roi d'Égypte, et prophétise contre lui et contre toute l'Égypte.
“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോന്റെനേരെ മുഖംതിരിച്ച് അവനും എല്ലാ ഈജിപ്റ്റിനും എതിരായി പ്രവചിച്ചു പറയേണ്ടത് എന്തെന്നാൽ:
3 Parle, et dis: Ainsi a dit le Seigneur, l'Éternel: Voici, j'en veux à toi, Pharaon, roi d'Égypte, grand crocodile couché au milieu de tes fleuves; qui dis: “Mon fleuve est à moi; je l'ai fait. “
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റ് രാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്ന്: ‘ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു.
4 C'est pourquoi je mettrai une boucle à tes mâchoires, et j'attacherai à tes écailles les poissons de tes fleuves. Je te tirerai du milieu de tes fleuves, avec tous les poissons de tes fleuves, qui auront été attachés à tes écailles.
ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി, നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കും; നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം എല്ലാം നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
5 Je te jetterai au désert, toi et tous les poissons de tes fleuves; tu tomberas à la surface des champs, tu ne seras ni recueilli, ni ramassé; je te livrerai en pâture aux bêtes de la terre et aux oiseaux des cieux.
ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ എല്ലാം മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കുകയോ ചെയ്യുകയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
6 Et tous les habitants de l'Égypte sauront que je suis l'Éternel, parce qu'ils n'ont été qu'un roseau comme appui pour la maison d'Israël.
ഈജിപ്റ്റ്നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്ന് അവരെല്ലം അറിയും.
7 Quand ils t'ont saisi par la main, tu t'es rompu, et tu leur as déchiré toute l'épaule; quand ils se sont appuyés sur toi, tu t'es brisé, et tu as rendu leurs reins immobiles.
അവർ നിന്നെ കയ്യിൽ പിടിച്ചപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ തോൾ എല്ലാം കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ നടുവെല്ലാം കുലുങ്ങുമാറാക്കി”.
8 C'est pourquoi, ainsi a dit le Seigneur, l'Éternel: Voici, je ferai venir contre toi l'épée, et j'exterminerai de ton sein les hommes et les bêtes.
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെനേരെ വാൾ വരുത്തി നിന്നിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
9 Et le pays d'Égypte deviendra une solitude désolée, et ils sauront que je suis l'Éternel, parce que Pharaon a dit: “Le fleuve est à moi; je l'ai fait. “
ഈജിപ്റ്റ് പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്ന് അവർ അറിയും; ‘നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് അവൻ പറഞ്ഞുവല്ലോ.
10 C'est pourquoi, voici, j'en veux à toi et à tes fleuves, et je réduirai le pays d'Égypte en déserts arides et désolés, depuis Migdol à Syène et jusqu'aux frontières de Cush.
൧൦അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്ന് ഈജിപ്റ്റിലെ സെവേനെഗോപുരം മുതൽ കൂശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
11 Nul pied d'homme n'y passera, et nul pied de bête n'y passera non plus, et durant quarante ans elle ne sera pas habitée;
൧൧മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകുകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്ക് അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
12 Car je réduirai le pays d'Égypte en désolation au milieu des pays désolés, et ses villes en désert au milieu des villes désertes, pendant quarante ans; et je disperserai les Égyptiens parmi les nations, je les disperserai en divers pays.
൧൨ഞാൻ ഈജിപ്റ്റിനെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്ക് ശൂന്യമായിരിക്കും; ഞാൻ ഈജിപ്റ്റ്നിവാസികളെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും”.
13 Toutefois, ainsi a dit le Seigneur, l'Éternel: Au bout de quarante ans je rassemblerai les Égyptiens d'entre les peuples parmi lesquels ils auront été dispersés.
൧൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാൻ ഈജിപ്റ്റ്നിവാസികളെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളിൽനിന്ന് ശേഖരിക്കും.
14 Je ramènerai les captifs d'Égypte, et les ferai retourner au pays de Pathros, dans leur pays d'origine; mais ils formeront un faible royaume.
൧൪ഞാൻ ഈജിപ്റ്റിന്റെ പ്രവാസം മാറ്റി, അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്ക് മടക്കിവരുത്തും; അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും.
15 Ce sera le plus faible des royaumes, et il ne s'élèvera plus par-dessus les nations; je l'affaiblirai, afin qu'il ne domine point sur les nations.
൧൫അത് രാജ്യങ്ങളിൽവച്ച് ഏറ്റവും എളിയരാജ്യമായിരിക്കും; ഇനി ജനതകൾക്കു മേലായി അത് തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജനതകളുടെമേൽ വാഴാത്തവിധം ഞാൻ അവരെ കുറച്ചുകളയും.
16 Et il ne sera plus pour la maison d'Israël un sujet de confiance, mais il lui rappellera son iniquité, alors qu'elle se tournait vers eux, et ils sauront que je suis le Seigneur, l'Éternel.
൧൬യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അവരവരുടെ അകൃത്യം ഓർമ്മിപ്പിക്കുന്ന ഒരു ശരണമായി അവർ ഇരിക്കുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.
17 La vingt-septième année, le premier jour du premier mois, la parole de l'Éternel me fut adressée, en ces termes:
൧൭ബാബിലോന്യ പ്രവാസത്തിന്റെ ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
18 Fils de l'homme, Nébucadnetzar, roi de Babylone, a imposé à son armée un service pénible contre Tyr; toutes les têtes en sont devenues chauves, et toutes les épaules en sont écorchées, et il n'a point eu de salaire de Tyr, ni lui, ni son armée, pour le service qu'il a fait contre elle.
൧൮“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ട് കഠിനവേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിനു വിരോധമായി ചെയ്തവേലയ്ക്കു അവനോ അവന്റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല”.
19 C'est pourquoi, ainsi a dit le Seigneur, l'Éternel: Voici, je donne à Nébucadnetzar, roi de Babylone, le pays d'Égypte; il en enlèvera les richesses, il en emportera le butin, il en fera le pillage; ce sera là le salaire de son armée.
൧൯അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവൻ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ട് കവർച്ച ചെയ്യും; അത് അവന്റെ സൈന്യത്തിനു പ്രതിഫലമായിരിക്കും.
20 Pour prix du service qu'il a fait contre Tyr, je lui donne le pays d'Égypte, parce qu'ils ont travaillé pour moi, dit le Seigneur, l'Éternel.
൨൦ഞാൻ അവന്, അവൻ ചെയ്തവേലയ്ക്കു പ്രതിഫലമായി ഈജിപ്റ്റിനെ കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലയോ പ്രവർത്തിച്ചത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21 En ce jour-là, je donnerai de la force à la maison d'Israël, et je t'ouvrirai la bouche au milieu d'eux, et ils sauront que je suis l'Éternel.
൨൧“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പ് മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.

< Ézéchiel 29 >